രചന : മാധവ് കെ വാസുദേവ് ✍
ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്ഗിലെ ടൈംസ് ഓഫ് ഇന്ത്യ യുടെ നാലാം നിലയിലെ ഇരുപത്തിയഞ്ചാംനമ്പര്‍ മുറിയില്‍ അന്നത്തെ പത്രത്തിന്റെ മുഖപ്രസംഗം പലയാവര്‍ത്തി വായിച്ചു നോക്കി. ഇന്നുവരെ എഴുതിയവയില്‍ എന്തുകൊണ്ടോ അനിതരസാധാരണമായ ഒരുഭംഗി ഇതിനുണ്ടെന്നു തോന്നി. മേശപ്പുറത്തു ഫാനിന്റെ കാറ്റില്‍ തണുത്തുതുടങ്ങിയ ചായമൊത്തി കുടിച്ചപ്പോള്‍ ഇന്റെര്‍കോം ശബ്ദിച്ചു. അങ്ങേ തലക്കല്‍ എം.ഡീ. കനത്ത സ്വരത്തില്‍ ഒരു അഭിനന്ദനം. മറുപടി കേള്‍ക്കാതെ നിലച്ചു. ഗുരു ചരണ്‍സിംഗ് എന്ന സര്‍ദാര്‍ മുന്‍ ഐ .എ. എസ്- കാരന്‍ അങ്ങിനെയാണ്. മിതഭാക്ഷി. കണ്ണുകള്‍ വീണ്ടും വാര്‍ത്തകളിലേക്ക് തിരിഞ്ഞു.
പെട്ടെന്ന് സെല്‍ മുഴങ്ങി. അങ്ങേ തലക്കല്‍ രാമേട്ടന്‍. മുഖവര കൂടാതെ രാമേട്ടന്‍ പറഞ്ഞു ” നീ ഉടനെ ഒന്നിവിടെവരെ വരണം വന്നിട്ട് കാര്യം പറയാം”. ബസ്സ് കാത്തു നില്‍ക്കാതെയാദ്യം കണ്ട ഓട്ടോയില്‍ കയറി മയൂര്‍ വിഹാര്‍ പോക്കറ്റ് രണ്ടിലെ നാനൂറ്റി മുപ്പത്തി നാലാം നമ്പര്‍ ബി ഫ്ലാറ്റിലേക്ക് പോകുമ്പോഴും മനസ്സിലിചോദ്യം മാത്രം.
ഓഫീസ്സ് സമയത്തു ഒരിക്കൽപോലും രാമേട്ടന്‍ വിളിച്ചിട്ടില്ല. പക്ഷെ ഇന്നാ പതിവു തെറ്റിരിക്കുന്നു.
എന്തോ കാരണം മതിയായി ഉണ്ടാവും. അല്ലെങ്കില്‍ ഇങ്ങിനെ…?.
ഫ്ലാറ്റിനു മുന്നില്‍ ഇറങ്ങുമ്പോള്‍ ഫസ്റ്റ് ഫ്ലോറിലെ ഗീത മോഹന്‍ ചോദിച്ചു – ”എന്തെ ഹരി ഇന്ന് പതിവില്ലാതെ നേരത്തെ”.
മറുപടി ഒരു ചിരിയിലൊതുക്കി കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അകത്തു ദാസേട്ടന്റെ മധുര ശബ്ധത്തില്‍ മഹാ മൃത്യുംന്ജയ മന്ത്രത്തിന്റെ ഈരടികള്‍. വാതല്‍ തുറന്നു രാമേട്ടന്‍. വാതല്‍ പൂട്ടി കാറിനടുത്തെ നടന്നു. പിന്നെ രാമേട്ടന്‍ പറഞ്ഞു.
”നീ ഡ്രൈവ് ചെയൂ . എനിക്ക് എന്തോ ഒരു അസ്വസ്ഥത”.
എന്ത് പറ്റി രാമേട്ടന് നമ്മുക്ക് ഒരു ഡോക്ടറെ കാണാം. “അതിനു തന്നെ ആണ് പോകുന്നത്,.
കാര്‍ നോയഡ റോഡിലൂടെ തിരിഞ്ഞു യമുനാ നദിയും കടന്നു മഹാത്മഗാന്ധി റോഡിലൂടെ മുന്നോട്ട്. അപ്പോഴും രാമേട്ടന്‍ നിശ്ബ്ധനായിരുന്നു, എന്റെ ആകാംഷ കൂടികൂടി വന്നു. എന്നിട്ടും ആ മുഖത്ത് നോക്കി ഒന്നും ചോദിക്കാന്‍ തോന്നിയില്ല. പറയുന്നതു വരെ കാക്കാന്‍ തിരുമാനിച്ചു. മൂള്‍ ചന്ദും കടന്നു കാര്‍ മുന്നോട്ടു നീങ്ങി ഗ്രീന്‍ പാര്‍ക്ക് റോഡിലേക്ക് തിരിയവേ എ. ഐ. ഐ.എം.എസ് പ്രധാന കവാടത്തിലൂടെ കാര്‍ രാജകുമാരി അമൃത കൌര്‍ ബ്ലോക്കിന്റെ മുന്നില്‍ നിര്‍ത്താന്‍ പറഞ്ഞു രാമേട്ടന്‍. അവിടെ വാതുക്കല്‍ തന്നെ അഷറഫ് കാത്തു നിന്നിരുന്നു. അവന്റെ മുഖത്ത് ഒരു ദൈന്യത പടര്‍ന്നിരുന്നു. അകത്തോട്ടു നടക്കുന്നതിനിടയില്‍ രാമേട്ടന്‍ പറഞ്ഞു.
“നമ്മുടെ സുധാകരന്‍” ഇവിടെ അഡ്മിറ്റ് ആയ കാര്യം ഹരി നിനക്കറിയാമല്ലോ. “.
അത് പറഞ്ഞപ്പോഴാണ് കഴിഞ്ഞ ഒരു ആഴ്ച സുധയെ കാണണം എന്ന് വിചാരിച്ചിട്ട് ഇതുവരെ കഴിഞ്ഞില്ല . ജോലി തിരക്ക് തന്റെ കാരണം. ഇനി അവനു എന്തെങ്കിലും – തന്റെ മുഖം ശ്രദ്ധിച്ചു കാണണം രാമേട്ടന്‍.
“പേടിക്കാന്‍ ഒന്നുമില്ല” ഡോക്ടര്‍ വിളിപ്പിച്ചിരുന്നു. എന്തോ ഒറ്റയ്ക്ക് എനിക്കൊരു ഭയം. അതാ നിന്നെ കൂടി ഞാന്‍ വിളിച്ചത്.”. രാമേട്ടന്‍ പറഞ്ഞു നിര്‍ത്തി
രണ്ടാം നിലയിലെ പത്താം നമ്പര്‍ കിടക്കയില്‍ അവന്‍ കിടക്കുന്നു ഒരു ഈര്‍ക്കില്‍ പോലെ. അവന്റെ രൂപവും ഭാവവും മാറി. തിരിച്ചരിയപ്പെടാന്‍ പോലും ആവാത്ത വിധത്തില്‍. അത്രയ്ക്ക് മാറ്റം അവനില്‍ സംഭവിച്ചു. ഞാന്‍ ഇവിടെ ഇരിക്കാം.
”ഹരി നീ അഷരഫിനു എന്തെങ്കിലും വാങ്ങി കൊടുക്ക്, ഒന്നും കഴിക്കാനുള്ള സാവകാശം കിട്ടികാനില്ല പാവത്തിന്”.
അഷരഫിനെയും കൂട്ടി ഞാന്‍ പുറത്തേക്കിറങ്ങി. മുന്നില്‍ കണ്ട ഒരു ടി സ്ടാളില്‍ നിന്നും ചായയും വടയും വാങ്ങി അവനു കൊടുത്തു പിന്നെ ഒരു ചായ വാങ്ങി കുടിച്ചുകൊണ്ടിരിക്കെ അവസാനം സുധിയെ കണ്ട ദിവസം ഓര്‍മ്മ വന്നു. അന്നവന്‍ പറഞ്ഞു. വരുന്ന പത്താം തിയ്യതി അവന്റെ കല്യാണ നിശ്ചയം ആന്നു എന്നും പെണ്ണ് അവന്റെ നാട്ടുകാരിയെന്നും, അമ്മക്ക് ഭയങ്കര സന്തോഷമാണ് നല്ല ജതകമാണ് എന്നെല്ലാം അമ്മ പറഞ്ഞു എന്നെല്ലാം. മട്ടന്‍ കറി ഉണ്ടാക്കുന്ന തിരക്കിനിടയില്‍ വീണ്ടും അവന്‍.
” പത്തില്‍ ഒന്‍പതു പൊരുത്തം ഉണ്ട് എന്നാണ് അമ്മ പഞ്ഞത്”.
ഫോട്ടോ കണ്ട രാമേട്ടന്‍ പറഞ്ഞു നിനക്ക് ചേരുന്ന പെണ്ണ് തന്നെ പഹയ. സ്നേഹം കൂടുമ്പോള്‍ രാമേട്ടന്‍ എല്ലാവരെയും വിളിക്കുന്ന ഓമന പേരാണ് പഹയന്‍. അവന്റെ ആഹ്ലാദം നിറഞ്ഞ മുഖത്ത് നോക്കിയപ്പോള്‍ ഒരു സന്തോഷം തോന്നി. പിന്നെ ഒരു ചിന്തയും ഇനി ഉത്തരവാദിത്വം കൂടുമല്ലോ. അത് മനസിലാക്കിയത് പോലെ അവന്‍ തുടര്‍ന്ന്.
“ഇനി ഞാന്‍ നന്നാവും അല്ല നന്നാവാന്‍ തിരുമാനിച്ചു, ഹരിയേട്ട”.
അതുകേട്ടു എല്ലാവരും ഉറക്കെ ചിരിച്ചു. അഷറഫ് തോളത്തു കൈവേച്ചപ്പോഴാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ന്നത്. തിരികെ വാര്‍ഡിലേക്ക് നടന്നു. രാമേട്ടന്‍ വാതുക്കല്‍ തന്നെ കാത്തു നില്‍ക്കുന്നു. കണ്ടയുടനെ പറഞ്ഞു.
“ഡോക്ടര്‍ തിരക്കി” നീ ഒന്ന് പോയീ കണ്ടിട്ട് വരൂ.”.
ഡോക്ടര്‍ പ്രണബ് മുഖര്ജീ എന്ന ബോര്‍ഡ് വെച്ച വാതില്‍ തുറന്നു അദേഹത്തിന്റെ അനുവാദത്തോടെ അകത്തേക്ക് കടന്നു. പിന്നെ സ്വയം പരിചയപ്പെടുത്തി.”ഞാന്‍ ഹരി, ടൈംസ് ഓഫ് ഇന്ത്യയില്‍ വര്‍ക്ക് ചെയുന്നു. ഡോക്ടറുടെ രോഗി സുധാകരന്റെ ഫ്രണ്ട് ആന്നു. ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞ. പിന്നെ കുറച്ചു നേരം മൌനിയായി മാറി. തന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു .
“തങ്ങളുടെ കൂട്ടുകാരന് വല്ല വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി അറിയുമോ. ഐ മീന്‍ – ഡോക്ടര്‍ ഒന്ന് നിര്‍ത്തി. പിന്നെ തുടര്‍ന്ന് – ഒരു കുത്തഴിഞ്ഞ ജീവിത രീതി. അതില്‍ നിന്നാണ് ഈ രോഗം അയാള്‍ക്ക് വന്നത്. ഞാന്‍ പറയുന്നതു മിസ്റ്റര്‍ ഹരിക്ക് മനസിലാകുന്നുവോ. വീണ്ടും തുടര്‍ന്നു അദേഹം.ഇനി മരുന്ന് കൊണ്ട് പ്രയോജനം ഒന്നും ഇല്ല. തുറന്നു പറയുന്നതില്‍ വിഷമിക്കരുത് , കൂടിയാല്‍ ഒരു രണ്ടു മാസം അതിനപ്പുറം സുധാകരന്‍ …… മുഴുപ്പിക്കാതെ അദേഹം നിര്‍ത്തി.
ഈ രോഗത്തെയും അതിന്റെ വിപിത്തിനെയും പറ്റി ജനസമൂഹത്തെ ബോധാവല്‍കരിക്കുന്ന സ്ഥാപനത്തിലാണ് സുധി ജോലിചെയുന്നത് എന്ന വസ്തുത എന്നെ കൂടുതല്‍ ചിന്താധീനനക്കി. ഡോക്ടര്‍ പറഞ്ഞു.
” സുധയെ നിങ്ങള്‍ക്ക് കൊണ്ടുപോവം ആവുന്നത്ര സന്തോഷത്തോടെ അവനു നല്‍കുക” . അവന്‍ അറിയാതെ ശ്രദ്ധിക്കുക, ചിലപ്പോള്‍ ഒരു നാല് മാസം കൂടി അവന്‍ നിങ്ങളുടെ കൂടെ ഉണ്ടാവാം.
ഡോക്ടറോട് യാത്ര പറഞ്ഞ രാമേട്ടനെയും അഷറഫിനെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി. അവരുടെ മുഖം മാറുന്നതും കണ്ണുകള്‍ നിറയുന്നതും കണ്ടു അപ്പോള്‍ ഡോക്ടര്‍ പറഞ്ഞതും അവര്‍ ഓര്‍ത്തു. സുധാകരന്റെ റൂമില്‍ നിന്നും അവന്റെ സാധനങ്ങള്‍ എല്ലാ ബാഗില്‍ ഒതുക്കി വെയ്ക്കുന്നു അഷ്‌റഫ്. അപ്പോള്‍ മേശപ്പുറത്തു കിടന്ന ഒരു കത്ത് കണ്ണില്‍പ്പെട്ടു.
“പ്രിയപ്പെട്ട മകന് അറിയാന്‍ അമ്മ എഴുതുന്നത്. നിനാക്കാലോചിച്ച പെണ്ണിനെ അമ്മക്ക് ഇഷ്ടായീ നല്ല കുട്ടി. എല്ലാം കൊണ്ടും നിനക്ക് ചേരുന്ന പെണ്ണ്. ജാതകത്തില്‍ പത്തിന് ഒന്‍പതും ചേരുന്ന പൊരുത്തങ്ങള്‍ എന്നാണ് കേശവ കണിയാന്‍ പറഞ്ഞത്. ദീര്‍ഘായുസ്സും പ്രവചിച്ചിരിക്കുന്നു”.
കത്ത് വായിച്ചുപ്പോള്‍ തോന്നി മനസ്സില്‍…. ഇവിടെ തെറ്റിയതു മനുഷ്യനോ അതോ ദൈവത്തിനോ. അതോ കാലം പ്രവചിച്ച പ്രവാചകനോ.
മനസ്സില്‍ സുധി ഒരു വിങ്ങലായി തുടരുന്നു.