രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍

പ്രാർത്ഥനയോടെ സന്തോഷകരമായ റിപ്പബ്ലിക് ദിനാശംസകൾ !! 🙏🌷
ഭാരതമാതാ കീ ജയ് !🌷🌾🙏🌈

ഭാരതത്തിൻ മക്കൾ നമ്മൾ
ഭാരതത്തെയറിയണം
ഭാരതത്തിൻ കാതലായ
നന്മ നാമുണർത്തണം!

നല്ലനേരിൻ മാർഗ്ഗമോതി
മക്കളെ വളർത്തി നാം
പൂർവ്വികർതൻ സ്വാഭിമാനം
കൈവിടാതെ കാക്കണം.

പണ്ടുകാലമേറെ കഷ്ട –
നഷ്ടദു:ഖം പേറിയോർ
ഏറെത്യാഗം ചെയ്തുനേടി
ത്തന്ന സ്വാതന്ത്ര്യത്തെ നാം

വാഴ്ത്തിയെന്നും പൂർവ്വികരെ
ഹൃത്തിൽ പൂജ ചെയ്യണം
നാടിനു നാം നന്മയേകാൻ
സത്പ്രവർത്തി ചെയ്യണം.

സജ്ജനങ്ങളൊത്തു നമ്മൾ
സന്മനസ്സായ് വാഴണം
നമ്മളൊറ്റ ജാതിയെന്ന
ചിന്തകൾ പുലർത്തണം.

അമ്മയായ ഭൂമിമാതാ
ഭാരതാംബയല്ലയോ – !
അമ്മയെ നാം കൈവണങ്ങി
ഐക്യമോടെ വാഴണം!

ഭാരതത്തിന്നന്ത:സത്ത
നമ്മളായുയർത്തണം
മാതൃരാജ്യസ്നേഹമോടെ
സോദരരായ് വാഴണം.

ഒരു മനസ്സായ്, ഒരു വചസ്സായ്
ഒരുമയുള്ള മക്കളായ്!
ഭാരതീയരെന്ന പേരിൽ
ശിരസ്സുയർത്തി നിൽക്കണം.!

വന്ദേ മാതരം.🌷🌾🙏👏🏻

മാധവി ടീച്ചർ,

By ivayana