രചന : ജയചന്ദ്രൻ ശൂരനാട് ✍
കുടുംബശ്രീ രജതജൂബിലി പ്രമാണിച്ച് ജനുവരി 26സംസ്ഥാനമാകെ നടക്കുന്നചുവട് 2023 ലേക്ക് വേണ്ടി ഞാൻ എഴുതിയ കവിത
“അബലയല്ല നമ്മൾ
അടിമയല്ല നമ്മൾ
അടിയുറച്ച് ചുവടുവെച്ച
ശക്തിയാണ് നാം.
സ്ത്രീശക്തിയാണു നാം..
അടുക്കളച്ചുമരിലും,
അടുപ്പിനുള്ളിലും
അടച്ചിടാനുള്ളതല്ല നമ്മൾ, ജീവിതം
കരിപുരണ്ട ചേലകൾ,
കരഞ്ഞു വീർത്ത കണ്ണുകൾ,
പഴങ്കഥകൾ മാത്രമായ്
സ്ത്രീകളിന്നു ശക്തരായ്
പഞ്ജരത്തിനുള്ളിലെ തത്തയല്ല നാം..
പറന്നുയർന്നിടേണ്ട കിളികളാണ് നാം ..
പാടമെല്ലാം കൊയ്യുവാൻ,
പറമ്പുകൾ കിളയ്ക്കുവാൻ,
പർവതങ്ങൾ കയറുവാൻ,
പ്രധാനമന്ത്രിയാകുവാൻ…
എന്തു ജോലിയും,ഏതു ജോലിയും
അന്തസോടെ ചെയ്തിടുന്ന
ശക്തിയാണ് നാം,
സ്ത്രീശക്തിയാണു നാം.
മദൃപിച്ചു,കൂത്തടിച്ച
പേ പിടിച്ചവർ
പീഡനങ്ങൾ,ലഹരികൾ
നാട്ടിൽ പെരുകവേ..
അണിയറയിൽ നിന്നു നാം
അരങ്ങിലെത്തണം.
ചെറുത്തു നില്ക്കുവാൻ
കരുത്തു നേടണം..
അബലയല്ല നാം
അടിമയല്ല നാം
അടിയുറച്ച് ചുവടുവെച്ച
ശക്തിയാണ് നാം
സ്ത്രീശക്തിയാണ് നാം