രചന : വിദ്യാ രാജീവ്‌

കുടുംബജ്യോതിസ്സിൻ പരിരംഭണത്തിന്റെ ഭാവപ്രതീകമാം പെൺപൂക്കളേ.
തല്ലി പൊഴിച്ചിട്ടും വികൃതമാക്കിയിട്ടും അഗ്നിയായ് ജ്വലിക്കുന്നു നാമിന്നിവിടെ.
നാല് ഭിത്തിക്കുള്ളിൽ ചങ്ങലപ്പൂട്ടിലായ് എത്രയോ നോവുകൾ ചുട്ടു പൊള്ളിച്ചു.
ബന്ധനം ഭേദിച്ചു പുനർജീവനത്തിന്
സാക്ഷ്യം വഹിച്ചവർ നമ്മൾ,
പുതിയതാം ശക്തിയാർജ്ജിച്ചവർ നമ്മൾ,
ഇന്നത്തെ നാരികൾ നമ്മൾ.
സന്ദേഹം വെടിഞ്ഞു കണ്ണീർക്കയങ്ങളെ കൈവിട്ടു പോരുക നിങ്ങൾ.
ആത്മവീര്യത്തോടെ ഭാമിനിമാരെ,
മുന്നോട്ടു പോകുക നിങ്ങൾ.
ദൃഢനിശ്ചയത്തിന്റെ വികസന പാതയിൽ
കൂടെയുണ്ടെന്നും കുടുംബശ്രീ.
നന്മയായ് ഉണ്മയായ് സുരക്ഷാ കവചമായ് കൂടെയുണ്ടല്ലോകുടുംബശ്രീ!
മഹാമാരിയോടുള്ള പോരാട്ടത്തിൽ നാം
നൈപുണ്യത്തോടെന്നും കൈകൾ കോർത്തു.
അധ്വാനത്തിന്റെ വിയർപ്പു കണം തൂകി
സ്വയം പര്യാപ്തത നേടീടുവാൻ,
ഒരുമതൻ തേരിലെ
അയലത്തെ പെണ്ണുങ്ങളിതാ
ഒരു സംഗമമായി ഗ്രാമനഗരങ്ങൾ തൊഴിലിടമാക്കി മുന്നേറിടുന്നു.
മാറ്റത്തിൻ നവ്യവർണ്ണങ്ങൾ ചാലിച്ചു പുതിയൊരു ലോകം മെനഞ്ഞുവല്ലോ.
പ്രത്യാശകളെന്നും ചിറകടിച്ചുയരട്ടെ,
ഇനിയും വാനോളം ഉയർന്നിടട്ടെ!.

By ivayana