രചന : രാജീവ് ചേമഞ്ചേരി✍
സർക്കസ് കൂടാരത്തിലെ കാഴ്ചയിൽ…
സമയം കൊല്ലാതെ ഗോഷ്ടികൾ കാട്ടി!
സമ്പത്ത് കുന്നോളം വാരി നിറയ്ക്കുന്നു..
സങ്കടക്കടലിൻ്റെയുടമസ്ഥർ കോമാളി!
സുഖമില്ലെന്നൊരു നാൾ കോമാളി പറഞ്ഞീടിൽ –
സമയമായ് പകരത്തിന്നാളൊട്ടുമില്ലയെന്ന് കല്പന!
സർക്കസിൻ ഗതിയാകെ മാറീടും പിന്നെ –
സംഖ്യകൾ എണ്ണുവാൻ കഴിയാതെ വന്നീടും!
സംഘമായുള്ളൊരീ കൂടാരക്കൂട്ടിലെ ജീവിതം
സർക്കസ്സ് പോലെ നയിച്ചിട്ടിന്നുമേവരും….
സർക്കാർ നിയമത്തിന്നേടിലെ വാചകം-
സത്യമായിട്ടെന്ന പോൽ നഗ്നയായ് ചിരിപ്പൂ!
സുന്ദരമായൊരക്ഷരങ്ങളായെഴുതുന്ന-
സന്തോഷമായ് കൈമാറുന്ന വിധി പകർപ്പ്!
സന്മനസ്സുള്ള കോമാളിതൻ കവിൾ നനയ്ക്കുന്നു!
സംവദിക്കുവാനാകാതെ മൗനിയായ് മൂലയിൽ കോമാളിയിരിപ്പൂ!