രചന : തോമസ് കാവാലം✍

മഹിയിലൊരുവൻ
മഹാനൊരുവൻ
മരുവിയതാരാണോ?
മനുജനവനെ
മഹാത്മനായ് നാം
മനസാ വാഴിച്ചോൻ.

മന്നിതിലിനിയും
മതിലുകൾകെട്ടി
മനസ്സു വിൽക്കുന്നോർ
മാനത്തുയരും
മഹത് വചനം
മറച്ചുവെക്കുന്നു.

അക്രമ മാർഗ്ഗം
അഹിംസയാലെ
അവനിയെരക്ഷിച്ചോൻ
അവർണ്ണരവരെ
അറിവാലുയർത്തി
അരുമറകൾ തീർത്തോൻ.

സ്വാത്വികനവന്റെ
സ്വരമതു കേട്ടോർ
സ്വർഗ്ഗം തേടുന്നു
സ്വാതന്ത്ര്യത്തിൻ
സാരംഗിയവൻ
സദായുയർത്തുന്നു.

സ്വയംഭരണത്തിൻ
ശാശ്വതസത്യം
സ്വയംഭൂവായെന്നോ?
സ്വന്തംജീവിതം
സന്ദേശമതായ്
സമർപ്പണം ചെയ്തോൻ.

പുതുതലമുറകൾ
പുണരാൻവൈകും
പുണ്യാത്മാവാകും
പ്രപഞ്ചസരണിയിൽ
പ്രയാണമാകാൻ
പ്രകാശമവനാകും.

തോമസ് കാവാലം

By ivayana