രചന : ഖുതുബ് ബത്തേരി✍
ഹൃദയത്തിൽ
നിന്നുമിറങ്ങി പോക്കറ്റിൽ വിശ്രമിക്കുന്നതുകൊണ്ടു
നാം ഗാന്ധിയെ
ഓർത്തെടുക്കുന്നു.!
അടയാളങ്ങളെല്ലാം
മായ്ച്ചെടുക്കാനുള്ള
ശ്രമങ്ങൾ
ദ്രുതഗതിപ്രാപിക്കുമ്പോഴും
നാമൊരു പ്രഭാതം
പ്രതീക്ഷിക്കുന്നു.!
പാകപ്പെടുത്തി
കൊണ്ടിരിക്കുന്ന
ഗോഡ്‌സെയുടെ
കണ്ണടവെച്ചാൽ
ഗാന്ധികൊല്ലപ്പെട്ടതല്ല
ഗുജറാത്തിൽ
വംശഹത്യയല്ല
മക്കാമസ്ജിദ് സ്ഫോടനം
ആസൂത്രിതമല്ല
ആൾകൂട്ടഹത്യകൾ
ഒന്നുമല്ല
പ്രതികരിച്ചവർ
നിഷ്കസാനം ചെയ്യപ്പെട്ടതുമില്ല
എല്ലാം തോന്നലുകൾ
മാത്രമാണ്.!
ത്രീവർണ്ണ പതാകയിൽ
നിന്നും ഏകവർണ്ണ
പതാകയിൽ
ദേശീയത
തുന്നിക്കെട്ടുമ്പോൾ
മനുഷ്യന്റെ മൃത്യുവും
മതത്തിന്റെ
ജീർണ്ണതയും
പുതിയൊരു ദേശത്തിന്
നാന്ദികുറിക്കും.!