രചന : ജോയ് പാലക്കമൂല✍

നിൻ്റെ പൂച്ചട്ടിയിൽ
നീ വെളളമൊഴിച്ച റോസ്
പുഷ്പിക്കുന്നകാലം
നിൻ്റേതെന്ന് പറയരുത്.

ഒരു വണ്ടിനേപ്പോലെ
ഒരു ശലഭത്തേപ്പോലെ
നിനക്കാ പൂവിനെ
ഹ്യദയത്തിൽ ചേർക്കാനാവില്ല.

ഒരു ഇളം കാറ്റായ്
തഴുകാനാവില്ല
ഒരു മഞ്ഞുതുള്ളിയായ്
പ്രണയിക്കാനാവില്ല.

വസന്തംനിൻ്റേതല്ല.
ഗ്രീഷ്മവുമതുപോലെ.
പൂവും, സുഗന്ധവും നിൻ്റെതല്ല
നിനക്കായ് ഒന്നും വിരിയുന്നില്ല

എന്നിട്ടും നിൻ്റേതെന്ന് പറഞ്ഞ്
പൂവിറുത്ത് നീ
ജീവൻ വെടിഞ്ഞയൊരു
ശവത്തിൽ ചാർത്തുന്നു.

ജോയ് പാലക്കമൂല

By ivayana