Usthad Vaidyar Hamza Bharatham ✍(ഹംസ.)
ദൈവം എനിക്ക് നൽകിയ ഔഷധ സസ്യങ്ങളാണ് എന്നിലെ പ്രത്യേകതകൾക്ക് കാരണം.
രോഗം സുഖപ്പെടുന്നതിൽ എനിക്ക് യാതൊരു പങ്കുമില്ലെന്ന് ഞാനെപ്പോഴും പറയാറുണ്ട്, ദൈവ നിശ്ഛയത്താൽ മാത്രമാണെല്ലാം സംഭവിക്കുന്നത്.
ദിവ്യനാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത എന്നെ അതാക്കാൻ ശ്രമിക്കുന്നവർ ഇവിടെ ധാരാളമുണ്ട്.
എന്റെ ജീവിതത്തിൽ സിദ്ധിയെന്ന് പറയുന്നതിൽ യാതൊരു യാഥാർത്ഥ്യവുമില്ലെന്ന് ഞാൻ പറയും.
നമ്മളിലുള്ള ദൈവാത്മാവിന്റെ സാന്നിദ്ധ്യത്താൽ നമ്മിൽ പല ആശ്ചര്യങ്ങളും സംഭവിക്കും., ചിലരതിനെ തിരിച്ചറിയും മറ്റു ചിലരത് അറിയുന്നേയില്ല, അറിഞ്ഞവരും അറിയാത്തവരും ചിലപ്പോഴക്കെ ആ ഒരവസ്ഥയെ അവരുടെ മേന്മയായും മേൽക്കോയ്മയായും പ്രചരിപ്പിക്കുന്നു.
ഒരിക്കലും കണ്ടിട്ടില്ലാത്ത സസ്യങ്ങളെ ചിലപ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്, അവയിൽ നിന്നും എനിക്ക് അനുഭപ്പെട്ട ചില കാര്യങ്ങളെ വിസ്മയം എന്ന് പറയാനാണ് എനിക്കിഷ്ടം.
എന്തിനാണ് ആ സസ്യങ്ങൾ ഉപയോഗിക്കേണ്ടതെന്ന് അവതന്നെ എന്നോട് പറയുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്, അത് പ്രയോഗിച്ച് നോക്കുമ്പോൾ അത് യാഥാർത്ഥ്യമാണെന്ന് ബോദ്ധ്യപ്പെടാറുമുണ്ട്, അത്തരം സസ്യങ്ങളുടെ ചൊല്ലിത്തരങ്ങൾ തന്നെയാണ് എന്നിലെ പ്രത്യേകതകൾക്ക് കാരണം.
അത്ഭുതം എന്ന വാക്ക് അപ്രസ്കതമാകുന്നത് ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഒരാൾക്ക് മറ്റുള്ളവരുടെ മുന്നിൽ സൂഫി, ഔലിയ, ആചാര്യൻ, സിദ്ധൻ, ജിന്ന്, മന്ത്രവാദി എന്നൊക്കെ പറഞ്ഞ് ജീവിക്കാനാകും, പക്ഷെ സ്വന്തം ജീവിതത്തിൽ ഇതൊന്നുമല്ല ഞാനെന്ന ബോദ്ധ്യത്തിൽ മാത്രമേ അയാൾക്ക് ജീവിക്കാനാവൂ, ഇതാണ് ഇന്ന് നമുക്കിടയിൽ കാണുന്ന ആൾ ദൈവങ്ങളുടെയെല്ലാം അവസ്ഥ.
എന്നാൽ മറ്റാരിലും ഇല്ലാത്ത ചില സവിശേഷമായ കഴിവുകൾ ഉള്ള മനുഷ്യരും നാമറിയാതെ നമുക്കിടയിലുണ്ടെന്നതാണ് യാഥാർത്ഥ്യം.
അത്തരം മനുഷ്യരുടെ നോട്ടവും മൊഴിയും ഓർമ്മയും കേൾവിയും സ്പർശനവും സാമിപ്യവുമൊക്കെ അതാഗ്രിക്കുന്നവർക്കും അതർഹിക്കുന്നവർക്കും ഔഷധമായി അനുഭവപ്പെടും.
ചേർന്ന് നിൽക്കുന്നൊരാളെല്ല ഞാൻ, ചേർത്ത് നിർത്താനാണ് ഞാനെപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്, ഒരാളും എനിക്കന്യരെല്ല _ അതു കൊണ്ടാണ് എന്നിലേക്കെത്തുന്നവർക്ക് അർഹരെങ്കിൽ അവരാഗ്രിഹിക്കുന്ന സമാധാനം ദൈവം നൽകുന്നത്.
എത്രയോ സൂഫികളും ഔലിയാക്കളും സന്യാസിമാരും ഉസ്താദുമാരും പണ്ഡിതൻമാരും തങ്ങമ്മാരും ആചാര്യന്മാരുമൊക്കെ എന്നെ തേടി വരാറുണ്ട്, അവരൊക്കെ എന്നോട് ആവശ്യപ്പെട്ടത് സിദ്ധി നേടാനുള്ള വഴികളായിരുന്നു, അവരിലില്ലാത്തത് എന്നിലും ഇല്ലെന്നാണ് ഞാനവരോട് പറയാറുള്ളത്.
ജിന്നിനെ കുറിച്ചും ഔഷധ സസ്യങ്ങളുടെ അത്ഭുതങ്ങളെ കുറിച്ചും പഠിപ്പിച്ചുതന്നാൽ ഒരുപാട് പണം തരാമെന്ന് ഈയിടെ ഒരു തങ്ങൾ പറഞ്ഞു, മൂല്യ നിർണ്ണയം നടത്താനാവാത്തതിനെ മൂലക്കിരുത്താനാണ് ആ തങ്ങൾ ശ്രമിക്കുന്നത്.
എനിക്ക് ദിവ്യനാവാൻ എളുപ്പമല്ലെ, എന്നിട്ടും ഞാനതിന് ശ്രമിക്കാത്തത് എന്ത് കൊണ്ട് ?
ഒരു സാധാരണ മനുഷ്യനായാണ് ഞാൻ ജനിച്ചത്, ഇവിടെ ലയിച്ചു ചേരേണ്ടതും അങ്ങനെത്തന്നെയാണെന്ന തിരിച്ചറിവുകൊണ്ട്.
എന്നിൽ നിന്നും എന്തെങ്കിലും പഠിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ട് കാര്യമില്ല, എനിക്കതിന് യോഗ്യതയുണ്ടാവണം, എല്ലാത്തിനുമപ്പുറം ദൈവ നിശ്ഛയം അനിവാര്യമാണെന്നറിയുക.
ദൈവം നൽകിയ ഔഷധ സസ്യങ്ങളുടെ വിസ്മയങ്ങൾ കൊണ്ട് അനുഗ്രഹീതമായ എന്റെ ജീവിതത്തെ ഔലിയ സിദ്ധൻ എന്നൊക്കെ വിളിച്ച് നിസാര വൽക്കരിക്കരുത്,ദൈവത്തിന് സമൻമാരായി ആരെയും നിശ്ഛയിക്കരുത്…..
ഹംസ.
Usthad Vaidyar Hamza Bharatham
Plantsopathy Treatment
0091 88 77 55 0091
9142 916 786