രചന : ഗഫൂർ കൊടിഞ്ഞി✍
അതങ്ങനെ എടുത്തു പറയാവുന്ന ഒരു സ്വപ്ന നഗരിയൊന്നും ആയിരുന്നില്ല.
വൃത്തിയില്ലാത്ത ഗലികളും കൊതുകും പൂച്ചികളും പുളക്കുന്ന ചവറുകൂനകളും റോട്ടുവക്കിൽ നിരനിരയായി വെളിക്കിരി ക്കുന്ന നാടോടികളും എല്ലാം എല്ലാം സാ ധാരണ മട്ടിൽ ഒരാൾക്ക് ഓക്കാനം വരുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്.
പത്ത്മുപ്പത് വർഷങ്ങൾക്ക് മുമ്പ് ബാല്യത്തിൽ കുറേ കാലം അയാൾ അവിടെ ഒരു ലക്ഷ്യവുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്നു. ജന്മനാട്ടിനോടോ സ്വന്തം വീട്ടിനോടോ ഒരു ബന്ധവുമില്ലാതെ അങ്ങ നെയൊരു കാലം….എങ്കിലും നാളുകൾ ചെല്ലുന്തോറും അത് ഗൃഹാതുരതയുടെ കെട്ട് പൊട്ടിച്ച വേലിയേറ്റങ്ങളായി മാറി.
മനുഷ്യൻ എത്ര കുടഞ്ഞെറിഞ്ഞാലും ചി ല ഓർമ്മകൾ ചോറ്തിന്ന കൈകൊണ്ട് കോഴിയെ ആട്ടുന്ന മട്ടിൽ ഉള്ളിൽ നിന്ന് ഉച്ഛാടനം ചെയ്യാനാവാത്ത വിധം സധാ പിന്തുടർന്ന് കൊണ്ടേയിരിക്കുമല്ലോ.
ചുരുക്കത്തിൽ മറവിയുടെ മാറാലകൾ വകഞ്ഞ് ആ നഗരം അയാളിൽ നാൾ ക്കുനാൾ പ്രതീക്ഷയുടെ ഒരു വിളക്കുമാടമായി പ്രകാശിച്ചുകൊണ്ടിരുന്നു എന്ന് പറഞ്ഞാൽ മതി.അവിടത്തെ ഓരോ ചവിട്ടടിപ്പാതകളും അയാളെ പ്രലോപനങ്ങ ളാൽ വശീകരിച്ചു.ഈ ഒരവസ്ഥയിലാണ് ഒരിക്കൽ കൂടി അയാൾ അങ്ങോട്ട് പുറപ്പെടാൻ തയ്യാറായത്.നാട്ടിലും വീട്ടിലും തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ഒരാളാകു മ്പോൾ അതിൽ അതിശയമൊന്നുമില്ല. എന്നാൽ അത്തരം ഒരു യാത്രയുടെ കഥയില്ലായ്മയിൽ പലരും അയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.ഉറ്റസുഹൃത്ത് കുമാരൻ വാർത്ത കേട്ടപ്പോൾ ഓടി വന്ന് അയാളെ ഗുണദോഷിച്ചു . അത്തരം ഒരു യാത്രയുടെ പോഴത്തമാണ് കുമാരൻ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചത്.
” എന്താ ചെങ്ങായ്യേ.. അനക്ക് പിരാന്ത്ണ്ട, വയസ് കാലത്ത്ള്ളെ ഈ പോക്ക് സെര്യല്ലട്ട, “നേര് പറഞ്ഞാ ഇയ്യ് മുമ്പ് പോയ മാതിര്യൊന്നും അല്ല ആ നാട്, അവടൊക്കെ എത്ര മാറീന്നാ ഇയ്യ് മനസ് ലാ ക്ക്ണത്? തന്നിം അല്ല ഇപ്പൊ അൻ്റെ പ്രായെത്രാന്ന് അനക്ക് അറ്യോ ?” പക്ഷെ അതൊന്നും ആ മണ്ടയിലേക്ക് കേറിയില്ല.
“ന്നാലും ഇൻക്ക് അവടൊന്ന് പോകാണ്ടി രിക്കാനാവൂല ചെങ്ങായ്യേ.. – അയാൾ ത
ലയാട്ടിക്കൊണ്ട് പറഞ്ഞു.
” ഞമ്മളെ നാട്ട്യേരാരും ഇപ്പൊ അവടല്യ ടോ, എല്ലാരും ഗൾഫ്ക്കും യൂറോപ്പ്ക്കും ഒക്കെ പറന്നീലേ .. ഞമ്മളന്ന് അവടെ പുട്ച്ച് നിന്നത് കൊറേ മല്യാളക്കാര് പോ ക്കിര്യാള്ണ്ടായിറ്റല്ലേ? ” കുമാരൻ അപ്പറ ഞ്ഞതിൽ കുറേ ശരിയുണ്ടായിരുന്നു. മലയാളികളുടെ ആധിപത്യ മേഖലയായി രുന്നു അവിടം.ബയ്യമാരുടെ ദാദാഗിരിയി ൽ നിന്ന് പലപ്പോഴും അവരെ രക്ഷിച്ചിരുന്നത് മദ്രാസി ഗുണ്ടകളായിരുന്നു. അവരു ടെ തണലിൽ അവർ തീർത്തും സുരക്ഷി തരുമായിരുന്നു. കുമാരൻ പത്ത് വർഷം മുൻപ് അവിടെ പോയി വന്നതിൻ്റെ വെളി ച്ചത്തിലാണ് അതൊക്കെ പറഞ്ഞത്.
എങ്കിലും ഓർമ്മകളെ ഏച്ചുകെട്ടാനുള്ള അയാളുടെ ശ്രമത്തെ തടഞ്ഞു നിർത്താ ൻ അതൊന്നും പര്യാപ്തമായില്ല. ഒടുവി ൽ ആ ശ്രമം വിജയിച്ചത് ഈയിടെയാണ്. അതിനായി അയാൾ നാട്ടിലുള്ള ഉപജീവ ന ഉപാദിയായ ചെറിയ കച്ചവടം പോലും ഇട്ടെറിഞ്ഞു.
“ഈ വയസാംകാലത്ത് ഉപ്പാക്ക് ഇത്എന്തിൻ്റെ സൂക്കേടാണ്?” എന്നാണ് ഇള
യമോൻചോദിച്ചത്.പക്ഷെ ആര്പറഞ്ഞി ട്ടും കാര്യമുണ്ടായിരുന്നില്ല. അയാൾ പുറ പ്പെടുക തന്നെ ചെയ്തു.
ജീവിതത്തിൻ്റെ സായന്തന വേളയിലെഅത്തരം യാത്ര കൊണ്ട് ശിഷ്ടമുള്ള ജീ വിതമെങ്കിലും തിരിച്ചുപിടിക്കാമെന്ന് അയാൾ മോഹിച്ചിരിക്കണം. ഭാര്യമരിച്ചതിന്ശേഷം അയാൾ തീർത്തും ഒറ്റപ്പെട്ട തുരു ത്തിലായിയിരുന്നു.പലപ്പോഴും താനിവി ടെ ഒരു അധികപ്പറ്റാണ് എന്ന്അയാൾക്ക്‌തോന്നിത്തുടങ്ങിയിരുന്നു.മക്കളാ ണെങ്കിൽ പലരും പുതിയ ചേക്കയിൽ കൂടുകൂട്ടിയിരുന്നു.
ഇളയ മകൻ ഇനി, തനിക്ക് അവകാശ പ്പെട്ടതാണ് ഈ വീടും അഞ്ച് സെൻറും എന്ന് കരുതി മാത്രമാണ് ഇവിടെ തങ്ങു ന്നത്. താനൊന്ന് ഒഴിഞ്ഞുകിട്ടിയെങ്കിൽ എന്നാണ് അവൻ്റെ ഉള്ളിലിരുപ്പ് എന്നും അയാൾ നല്ലവണ്ണം മനസിലാക്കി വെച്ചി രുന്നു.യാത്രയിൽ ഉടനീളം ആ പഴയ തട്ടകം അ യാളിൽ ഹൃദ്യമായ ഒരനുഭൂതിയായി.മുമ്പ് മലയാളികൾ തിങ്ങി നിറഞ്ഞിരുന്ന ഒരു ഇടമെന്ന നിലക്ക് പരിചയമുള്ള ഒരാളെ യെങ്കിലും കാണാതിരിക്കില്ല.പഴയ ഏ തെങ്കിലും ചായക്കടയിലെങ്കിലും ഒരു ജോലി കിട്ടിയാൽ രക്ഷപ്പെട്ടു.ഇവ്വിധം ചി ന്തയായിരുന്നു അയാളിൽ.
ഒരർത്ഥത്തിൽ ഭ്രാന്ത് ബാധിച്ച ഒരാളെ പോലെയായിരുന്നു അയാൾ.അല്ലെങ്കിൽ
ജനങ്ങൾ മൂക്ക് പൊത്തി മാത്രം വഴി നട ന്നിരുന്ന അവിടത്തെ പുറംപോക്ക് ഭൂമി യെ അയാൾ ഇവ്വിധം ഏറ്റിനടക്കുന്നതെ ന്തിനാണ്?അവിടെയാണെങ്കിൽ പഥിത ജീവിതങ്ങൾ മേയുന്ന ഒരു പുറമ്പോക്ക് ചേരിയായിരുന്നു, കൊച്ചു കൊച്ചു കുടി ലുകളായിരുന്നു മുഴുവൻ. മിൽതൊഴിലാ ളികളും ആക്രി പൊറുക്കുന്നവരും ചേർ പ്പുകെട്ടി താമസിച്ചിരുന്ന ഒരു ചേരിപ്രദേ ശം.വൈകുന്നേരമായാൽ മദ്യപിച്ച് പുലായാട്ട് പറഞ്ഞ് കൂത്താടി കൊണ്ട് ആളുക ളുടെ ആർപ്പുവിളികളുയരുമായിരുന്നു. എങ്കിലും അവിടത്തെ വൃത്തിഹീനമായ ആ ചുറ്റുപാടുകളോട് സമരസപ്പെടാൻ പാകത്തിലുള്ള ഒരു മുജ്ജന്മബന്ധം അ യാളെ അങ്ങോട്ട് വീണ്ടും വീണ്ടും പിടിച്ചു വലിക്കുകയായിരുന്നു.
ഉച്ചച്ചൂട് കനത്ത നേരമാണ് അയാളവിടെ വണ്ടിയിറങ്ങിയത്. കാലത്തിൻ്റെ മാറ്റത്തെക്കുറിച്ചൊന്നും ചിന്തിക്കാൻ അയാൾ മിനക്കെട്ടില്ല.തൻ്റെ ചെറിയബാഗും തൂക്കി ആവേശത്തോടെ അയാൾ ഇറ ങ്ങി.മെയിൻ റോട്ടിലൂടെ അയാൾ പഴയ ചേരിപ്രദേശത്തെ ലക്ഷ്യം വെച്ചു നടന്നു.
കൂറ്റൻ ഫ്ലൈ ഓവറുകളും ഡിവൈഡറു കളുമൊക്കെ ചില അവ്യക്തതകൾ സൃഷ്ടിച്ചുവെങ്കിലും അയാൾ മുന്നോട്ട് കാ ൽനീട്ടിവെച്ചു.മുപ്പത് വർഷം കാലം നഗര ത്തെ എത്രയോ മാറ്റിമറിച്ചതൊന്നും അ യാൾ കാര്യമാക്കിയില്ല. കാരണം അയാ ൾക്ക് എത്തേണ്ടിയിരുന്നത് നഗരത്തി ൻ്റെ പാർശ്വത്തിലുള്ള ചവറുകൾ നിറ ഞ്ഞ ആ വെളിമ്പ്രദേശത്തായിരുന്നു.
അവിടെയാണ് അയാൾക്ക് അനവധി സ്നേഹിതന്മാർ ഉണ്ടായിരുന്നത്. അവരി ലാരെയെങ്കിലും കണ്ടുമുട്ടാമെന്ന് അയാ ൾ പ്രതീക്ഷ പുലർത്തി. കാലം കോറിയിട്ട മാറ്റങ്ങൾ തീർച്ചയായും അവരിൽ ഉണ്ടാ കും. എങ്കിലും പഴയ കഥകൾ ഓർമ്മപ്പെ ടുത്തിയാൽ ആരെങ്കിലുമൊക്കെ തന്നെ തിരിച്ചറിയാതിരിക്കില്ല.അങ്ങനെയായാ ൽ അതൊരു അഭയവുമാകുമല്ലോ. ഒരു വേള ഇനി ഒരു തിരിച്ച് പോക്ക് തന്നെ വേ ണ്ടി വരില്ല എന്ന തോന്നലും അയാൾക്കു ണ്ടായി. ശിഷ്ട ജീവിതം അവിടെ തന്നെ പുലർത്താം എന്നു പോലും തോന്നി. ആ കെ കൂടി അയാൾക്ക് ഒരു നവോന്മേഷം കൈ വന്നു.
അന്ന് കൊച്ചു കൊച്ചു തകര ഷീറ്റുകളുംടാർപോളിനുകളും മേഞ്ഞ ജോപ്പടകളാ യിരുന്നു അവിടെ മുഴുവൻ. അതിനെ പ കുത്തുകൊണ്ടുള്ള ഗലിറോഡുകൾ.കടു കെണ്ണയുടെ ഓക്കാനം വരുന്ന ഗന്ധം അ യാളെ ഹരം പിടിപ്പിക്കുകയാണ് ചെയിരു ന്നത്. ഫുട്പാത്തിൻ്റെ കോൺഗ്രീറ്റ് സ്ലാ ബുകളിലിരുന്ന് പരസ്പരം പേൻ നോക്കു കയും വസ്ത്രങ്ങൾ അലക്കുകയും കുളി ക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ, ഊടുവ ഴികളിലെ വീതി കൂടിയ വളവുകളിൽ ക്രി ക്കറ്റ്കളിക്കുന്ന തെരുവു കുട്ടികൾ, ഇടു ങ്ങിയ തെരുവിൽ കയർ കട്ടിലിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറക്കത്തിൻ്റെ കടം തീർ ക്കുന്നത് മുടക്കാൻ വരുന്ന പീക്കിരിപ്പയ്യ ന്മാരെ പുലഭ്യം പറഞ്ഞോടിക്കുന്ന തൊഴി ലാളികൾ. അങ്ങനെ സധാ ശബ്ദമുഖരി തമായ വെളിമ്പുറങ്ങൾ. അവരിലൊരാ ളായി ജീവിതത്തെ ആഘോഷിച്ചു കൊ ണ്ട് ഒരുകൊച്ചു ജോപഡയിൽ പണ്ട് അ യാളുമുണ്ടായിരുന്നു.
നീര് കെട്ടിയ കാലുമായി മണിക്കൂറുകളോളം നടന്ന് അവിടെ എത്തിയപ്പോഴുംവെയിൽ അകന്നിരുന്നില്ല.മാത്രമല്ല എന്തോ ആകെപ്പാടെ ഒരപരിചിതത്വം അയാൾക്ക് തോന്നിയതിൽ അൽഭുതമില്ല ല്ലോ. ഒരു നിമിഷം, കുമാരൻ പറഞ്ഞത് അയാളോർത്തു. തൻ്റെ പ്രതീക്ഷയെല്ലാം വെറുതെയാകുമോ എന്ന ദുശ്ചിന്ത ക്രമേ ണ ഉള്ളിൽ ആധിപത്യം നേടി. സത്യത്തി ൽ അത്തരം ഒരു ചേരി അവിടെ ഉണ്ടായി രുന്നു എന്ന് പോലും വിശ്വാസം വരാത്ത മട്ടിലായിരുന്നു മാറ്റങ്ങൾ.എങ്കിലും പരി ഷ്കാരികളായ അവിടത്തെ ആളുകളു ടെ നോട്ടത്തിലെ പുച്ഛത്തിൻ്റെ ലാഞ്ചന കൾ അയാൾക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.
അന്നത്തെ ആ വെളിപ്പറമ്പുകളിൽ ഇന്ന് ബഹുനില ഫ്ലാറ്റുകൾ ഇടം പിടിച്ചിരിക്കു ന്നതിൽ അതിശയിക്കാമൊന്നുമില്ല. എ ന്നാലും അത് കണ്ടപ്പോൾ സങ്കടം തോ ന്നാതിരുന്നില്ല.മൊസൈക്കിട്ട പോലുള്ള വൃത്തിയുള്ള നിരത്തുകൾ.ടർഫുകോർട്ടു കളിലെ ആരവങ്ങൾ ചീറിപ്പായുന്ന ആഡമ്പരകാറുകൾ ഫ്ലാറ്റുകളിൽ നിന്ന് തെറി ച്ചു നിൽക്കുന്ന ഏസീ കമ്പ്രസറുകൾ….. കല്ലു കടിച്ച മട്ടിൽ അയാൾ വിഷണ്ണനാ യി. വരേണ്ടിയിരുന്നില്ല എന്ന് മനസ് പ റഞ്ഞെങ്കിലും അത് സ്വയം തിരുത്താൻ ശ്രമിച്ചു.
ഒടുവിൽ നിരാശയോടെയും തളർച്ചയോടെയും അയാൾ അവിടെ കണ്ട കരിങ്കൽ ബെഞ്ചിൽ വീണുപോയി.ക്ഷീണം കാര ണം അയാളുടെ കണ്ണുകൾ താനെ അട ഞ്ഞു.അറിയാതെ അയാൾ പാതിമയക്ക ത്തിലേക്ക് വഴുതി.എത്രനേരം ആ സുഷുപ്തിയിൽ മുഴുകിയെന്നറിയില്ല.
“ബാഹർ നിക് ലോ ബുഡ്ഢാജീ,ഷായദ് ആ പ്കൊ മാലും നഹീ? യേ വി ഐ പി ഏരി യാ ഹേ…. ചൽ ഫുട്ട്…. ”ഒച്ച കേട്ടാണ് അയാൾ ഞെട്ടിയുണർന്നത്.തനിക്ക് നേരെ വടിചൂണ്ടി ആറടി കിളിരമുള്ള കാവൽ ക്കാരൻ രൂക്ഷമായി ആജ്ഞാപിക്കുകയാണ്. അയാൾക്ക് ഭയം തോന്നി.റോട്ടി ലേക്കിറങ്ങുകയല്ലാതെ നിവൃത്തിയില്ലാ
യിരുന്നു.
അയാൾ തർക്കിക്കാനൊന്നും നിന്നില്ല. ബാഗുമെടുത്ത് വേച്ച് വേച്ച് മുന്നോട്ട് നടന്നു. എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അയാൾക്ക് ഒരു പിടി പാടുമില്ലയിരുന്നു.
ഓർമ്മകളുടെ പഴയ ചുരുളഴിച്ചപ്പോൾയാദൃശ്ചികമെന്നോണം പഴയ വഞ്ചാർ പെട്ടി നാക്കയിൽ പോയി നോക്കാൻ മൂപ്പർക്ക് തോന്നി. സധാ ജീവിതത്തിൻ്റെ ചൂടും ചൂരും ഉയർന്നിരുന്ന ആ നാക്കയു ടെ അവസ്ഥ ഇപ്പോൾ എന്തായിരിക്കും?
പഴയ പരിചയക്കാർ ആരെയെങ്കിലും അവിടെ കാണാതിരിക്കില്ല.അങ്ങോട്ട് ഏതാ നും ചുവട് ദൂരമേയുള്ളു എന്നയാൾക്ക് അറിയാമായിരുന്നു.തൻ്റെ യുവത്വത്തി ൻ്റെ കുറേ കാലം താൻ അവിടെ ചിലവഴി ച്ചതല്ലേ. ഒരു നേരിയ നിഴൽ പോലെ അതൊക്കെ ഉള്ളിൽ തെളിഞ്ഞപ്പോൾ ഒരുഉൻമേഷം തോന്നി.
മുൻപ് ദാദാക്കന്മാരുടെ പോർ വിളികളാ ൽ മുഖരിതമായിരുന്നു നാക്ക.മാതർ ചൂ ത്തും ബോസഡിഗെ വിളികളും അന്നവി ടെ നിറഞ്ഞു നിന്നിരുന്നു.എങ്കിലും ആരും അതൊന്നും കാര്യമായി എടുത്തിരുന്നില്ല.
ആതെറിവാക്കുകളിലും സാന്ദ്വനത്തിൻ്റെ ഒരു തഴുകൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു
വല്ലോ. അതൊക്കെ അയാളുടെ മനസി ൽ തികട്ടി വന്നു.
കവലയുടെ പടിഞ്ഞാറ് ഭാഗത്തെ തട്ടു കടകളും ഉന്തുവണ്ടികളും ദൂരെ നിന്നു
തന്നെ അയാളുടെ കണ്ണുകൾ പിടിച്ചെടു ത്തു.അയാൾ ആവേശപൂർവ്വം റോഡ് മുറിച്ച് കടന്നു. വല്ലാത്ത വിശപ്പുണ്ടായിരു ന്നു.വണ്ടിയിറങ്ങിയിട്ട് ഒന്നും കഴിച്ചിരു ന്നില്ല എന്ന കാര്യം അപ്പോഴാണ് ചിന്തിച്ചത്.മിഠാതേളിൽ പൊരിച്ചെടുത്ത ചിക്കൻ പീസുകളും കമ്പിയിൽ കോർത്ത മസാലചേർത്ത മാട്ടിറച്ചിത്തുണ്ടുകളും പുഴുങ്ങി യ മുട്ടകൾ അലങ്കരിച്ച് മുറിച്ച് വെച്ച തളി കകളും അവിടെ നിര നിരയായി പ്രദർശി പ്പിച്ചിരുന്നതൊക്കെ അയാളുടെ രുചി മുകുളങ്ങളിൽ ഓളം വെട്ടി.
പഴയ ഓർമ്മകളുടെ കെട്ടുകളഴിച്ച് കൊ ണ്ട് അയാൾ ആവേശപൂർവ്വം” ഏക് പ്ലേറ്റ് കബാബ് ദേ ബായി സാബ് ” എന്ന് വിളിച്ച്പറഞ്ഞു. ചോദ്യം കേട്ട്തട്ടുകടക്കാരൻ എടുത്തടിച്ച പോലെ അയാൾക്ക് നേരെ ചീറ്റി.
“ക്യാബോല..? മാതർ ചൂത്ത്, യേ സസ്യ് ഭോജൻ ശാലാഹെ “- മുട്ടത്തെറി കൊണ്ട് കടക്കാരൻ അഭിഷേകം ചെയ്തുവെങ്കി ലും അയാൾ മന്ദഹസിക്കുകയായണ് ചെയ്തത്.
പിന്നെയും അയാളെ ആപാദചൂഡം ശ്ര ദ്ധിച്ചു കൊണ്ട് ആ മനുഷ്യൻ സംശയ ത്തോടെ മുരണ്ടു: ” ക്യാ തൂ മുസൽമാൻ ഹെ ?” അശ്ലീല പദപ്രയോഗങ്ങളിൽ അ യാൾക്ക് പുതുമയൊന്നും തോന്നിയിരു ന്നില്ല. എങ്കിലും താൻ മുസ്ലിമാണോ എന്ന ചോദ്യം അയാളെ വല്ലാതെ വൃണപ്പെടു ത്തി. “ജി ഹാം ” അയാൾ വിക്കിവിക്കി പറഞ്ഞു.വന്യജീവിയെ എന്ന മട്ടിൽ കാവിയണി ഞ്ഞ ആ കടക്കാരൻ തന്നെത്തന്നെ
രൂക്ഷമായി തുറിച്ച് നോക്കുകയാണ്.അ യാൾ വല്ലാതായി.ആ ദൃഷ്ടികൾ നേരിടാ നാവാതെ അയാൾ കണ്ണുകൾ മറ്റൊരിട ത്തേക്ക് തിരിച്ചു. ഇനിയും അവിടെ നിൽ ക്കുന്നത് കൂടുതൽ അപകടമാണ് എന്ന് ബോധ്യമായി. അതിനിടക്കാണ് അയാളു ടെ ശ്രദ്ധ തട്ടുകടയുടെ ബോർഡിലേക്ക് ചെന്നത്.ഛത്രപധി ശിവജിയുടെ അന്നോ ളം കാണാത്ത രൗദ്രമായ മുഖത്താണ്ആ നോട്ടം ചെന്നുടക്കിയത്. ശിവജിയുടെ അ ത്തരമൊരു മുഖംഅയാൾ ഓർമ്മകൾ മുഴുവൻ ചിക്കിച്ചികഞ്ഞിട്ടും കണ്ടെത്താ നായില്ല.”ശിവജി സസ്യ് ഭോ ജൻ ശാല” എന്ന് ആലേഖനം ചെയ്യപ്പെട്ട ആ ബോർ ഡും ചിത്രവുമൊക്കെ എന്തോചില ആപൽ സൂചനയാണ് നൽകുന്നത് എന്നയാ ൾക്ക് തോന്നി.
അയാൾ ബാഗെടുത്ത് തോളിൽ തൂക്കി .
ആലംബമില്ലാത്ത മട്ടിൽ നാക്കയുടെ വലതുവശത്തെ ഗലിയിലേക്കിറങ്ങി. അതു വഴി പോയാൽ കസായ് വാടയിൽ എത്തിച്ചേരാം എന്ന നേരിയൊരോർമ്മ അരിച്ചു വന്നു. ആലോചിച്ച് ശരിയാണെ ന്നുറപ്പ് തേന്നിയപ്പോൾ അയാളുടെ കാലു കൾ അറിയാതെ മുന്നോട്ട് നീങ്ങി.
തൻ്റെ ഊഹം ശരിയാണെങ്കിൽ ഇവിടെ നിന്ന് നാലു കാതം ദൂരമേ കസായ് വാട യിലേക്കുള്ളു. മുമ്പ് പല കുറി നടന്ന വഴി യാണത്.ഏത് നേരവും ഇറച്ചിപ്പിരാന്തന്മാ രുടെ ആർപ്പുവിളികളാൽ മുഖരിതമായി രുന്നു അവിടം. പലകുറി അവിടെ നിന്ന് ചൂടൻ ഇറച്ചി വാങ്ങി മസാലയിട്ട് വരട്ടി വിശപ്പ് മാറ്റിയതൊക്കെ ഓർത്ത് കൊണ്ട് നടന്നെങ്കിലും കസായ് വാട കണ്ടുപിടി ക്കുന്നതിൽ താൻ പരാജയപ്പെടുന്നതാ യി അയാൾക്ക് തോന്നി.ഒരു കല്ലു കടി അയാൾക്ക് അനുഭവപ്പെട്ടു.ഇത്രമാത്രം തനിക്ക് സുപരിചിതമായ ആ ഗലിയെവി ടെ? ഫർലോങ്ങുകൾ അലഞ്ഞിട്ടും ലക്ഷ്യ സ്ഥാനം കണ്ടെത്താനാവാതെ അ യാൾ കുഴങ്ങി.
ആ ഗലി എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഗലിയിലേക്ക് തിരി യുന്ന വളവിലുള്ള മൂരി മാംസവും തന്തൂർ റൊട്ടിയും കിട്ടുന്ന വട്ടിയാർ ഖാനയുടെ സ്ഥാനത്ത് നാല് നിലയുള്ള ബ്രാഹ്മിൺസ് വെജിറ്റേറിയൻ ഹോട്ടലാണ് കണ്ടത്.അതിൻ്റെ ഗേറ്റിന് മുന്നിൽ ചോരക്കണ്ണുകളു മായി കയ്യിൽ മഞ്ഞച്ചരട് കെട്ടിയ കാവ ൽകാരൻ തന്നെ നിരീക്ഷിക്കുകയാണ്. ഹൃദയമിടിപ്പിന് വേഗത കൂടിയപ്പോൾ സ്ഥലം വിടുന്നതായിരിക്കും ഉത്തമം എ ന്നയാളുടെ മനസ് മന്ത്രിച്ചു.
മറ്റു വഴികൾ തേടുന്നതിനിടയിലാണ് അ യാൾക്ക്മേമൻ സേട്ടുമാരുടെ എരുമകളു ടെ സാമ്രാജ്യം ചിന്തയിലേക്ക് വന്നത്. അതിവിടെ കസായ് വാടക്ക് തൊട്ടടുത്തായി രുന്നു. അവിടെ നിന്നായിരുന്നു നഗരത്തി ലേക്കുള്ള മുഴുവൻപാലും വിപണനം ചെ യ്തിരുന്നത്.ആനയുടെ വലിപ്പമുള്ള എണ്ണിയാലൊടുങ്ങാത്ത എരുമകൾ അന്ന്
ഇവിടെയുണ്ടായിരുന്നു. അങ്ങോട്ടുള്ള ഇടുങ്ങിയ വഴിയിൽ പച്ചചാണകത്തിൻ്റെ അടയാളം കണ്ടപ്പോൾ അയാൾക്ക് സം ശയം നീങ്ങി.ആ എരുമത്തൊഴുത്തുക ളെങ്കിലും പഴയ പടി ഉണ്ട് എന്നാണിതിനർത്ഥം.
ശരിയായിരുന്നു.അവിടെ എത്തിയപ്പോ ൾ തൊഴുത്തുകൾ അതേപടി തന്നെ അ
വിടെയുണ്ട്. മനസിൽ നേരിയൊരു ചാറ്റ ൽമഴ പെയ്ത കുളിര്.ശരിക്കും നോക്കി യപ്പോഴാണ് എരുമകളുടെ സ്ഥാനമെല്ലാം പശുക്കൾ കയ്യടക്കിയത് ശ്രദ്ധിച്ചത്. പ ശുക്കളും സ്നേഹമുള്ള മൃഗങ്ങളാണ്.
ഒരു പക്ഷെ എരുമകളെക്കാളും വാൽസല്യം നമുക്ക് അവറ്റകളോട് തോന്നും. എ ങ്കിലും അവയുടെ നെറ്റിയിലെ ഗോപിക്കു റികളും അവിടത്തെ കാവിയണിഞ്ഞ ഗോപാലകരേയുമൊക്കെ കണ്ടപ്പോൾ എവിടെയോ എന്തോ പന്തികേട്… അയാ ൾക്കുളളിൽ വീണ്ടും സംശയത്തിൻ്റെ മുളപൊട്ടാൻ തുടങ്ങി.
“ക്യാ ചാഹിയേ?, ദൂത് യാ ഗോ മൂത്ര്?”
അയാൾ ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോ
ഴുണ്ട് ചോദ്യവുമായി ആറടി പൊക്കത്തി ൽ ഭസ്മത്തിൽ കുളിച്ച സന്യാസി മട്ടിലു
ളള ഒരാൾ നടന്നു വരുന്നു.കൈ കൂപ്പി കൊണ്ട് ചിരിച്ചപ്പോൾ സന്ന്യാസി അ യാളോട് കയർത്തു.”റാം റാം ജീക്കി ബോ ലൊ ബായ്”അയാളറിയാതെ പറഞ്ഞു പേയി: “റാം റാം.. “
ഏതായാലും ഇവിടെ തനിക്ക് അഭയംലഭിക്കില്ല എന്നയാൾക്ക് ബോധ്യമായി.
അയാൾക്കും അറിയേണ്ടത് ഞാനേത് മതക്കാരനാണ് എന്നാവും!എന്ത് ചെയ്യും എന്ന ചോദ്യം ഉള്ളിൽ മുഴച്ചു വന്നു. അ പ്പോഴാണ് തീൻബത്തി മാർക്കറ്റിനപ്പുറം മസ്താൻ ഔലിയയുടെ ദർഗ്ഗ അയാൾക്കുള്ളിൽ തെളിഞ്ഞത്.
ഒരു കാലത്തും ആ ദർഗ്ഗ തനിക്ക് മറക്കാനാവില്ല. അത്രമാത്രം അവിടം തനിക്ക് സാന്ത്വനം നൽകിയിട്ടുണ്ട്.പല മാറ്റങ്ങളുംവന്നിട്ടുണ്ടെങ്കിലും അങ്ങോട്ടുള്ള വഴിഅയാൾ മറന്നിരുന്നില്ല.പിന്നെ ചിന്തിച്ചു നിന്നില്ല. അയാൾ തീൻ ബത്തിമാർക്കറ്റ് മുറിച്ച് കടന്ന് ദർഗ്ഗയിലേക്ക് മെല്ലെ നട ന്നു.ആ വഴിയിലുള്ള പഴയ വിഷ്ണു ക്ഷേ ത്തിനടുത്തു കൂടിയാണ് അങ്ങോട്ട് പോ വുക.അതിനടുത്തെത്തിയപ്പോൾ അയാൾ അൽഭുതപ്പെട്ടു പോയി.പൊട്ടിപ്പൊളിഞ്ഞ, കമിതാക്കളുടെ താവളമായിരുന്നഅവിടമിപ്പോൾ പ്രഭാപൂരിതമാണ്. ക്ഷേത്രം വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഭക്തജനങ്ങളുടെ ആർപ്പുവിളികളാൽ മുഖരിതമായ ക്ഷേത്ര അംഗണത്തിലേക്ക് നോക്കിയപ്പോൾ അയാൾക്കുള്ളിൽ ഒരു ശാന്തത കൈവന്നു.സ്വർ ണ്ണവർണ്ണത്തിലുള്ള പുതിയ കുംഭങ്ങൾ ക്ക് മുകളിൽ കാവി പതാക പാറിക്കളി ക്കുന്നു. ഭണ്ഡാരപ്പെട്ടിക്ക് മുന്നിൽ നേർച്ച സമർപ്പിക്കാനുള്ള ജനങ്ങളുടെ തിരക്ക്. അതിന് മുന്നിൽ മൂർച്ചയേറിയ രണ്ട്മൂന്ന് ത്രിശൂലങ്ങളുടെ കൂർത്ത മുനകൾഅയാളുടെ നെഞ്ചിലേക്ക് നീളുന്ന പോ ലെ…
നേരം വൈകുന്നതിലുള്ള വേവലാതിയി ൽ അയാൾ നേരെ ദർഗ്ഗക്കടുത്തേക്ക് നടന്നു. എത്ര മനസിനെ അലട്ടുന്ന പ്രശ്ന മുണ്ടെങ്കിലും അവിടെ ഇറക്കി വെച്ച് അല്പ നേരമിരുന്നാൽ മനസിന് ഒരു ശാ ന്തത കൈവരുമായിരുന്നു.
മുമ്പത്തെ പോലെ തന്നെ ദർഗ്ഗ ജനനിബിഡമാണ്. ജാതി മത അതിർവരമ്പുകൾ അവിടെയില്ലയിരുന്നു. മറാഠികളും ബയ്യകളും എന്ന് വേണ്ട സകല ജനങ്ങളുടേയും അഭയകേന്ദ്രമായിരുന്നു അത്.
സൂഫികളും സായിഭക്തരും ഒരുപോലെഅവിടെ ആശ്രയം തേടി എത്തിയിരുന്നു.ഖവ്വാലിക്കാരും ഭജന സംഘങ്ങളും മൽസരിച്ച് അവിടെ ശബ്ദായനമാക്കിയിരുന്നു.
ആളുകളെ മെല്ലെ വകഞ്ഞ് ഉള്ളിലേക്ക് അയാൾ തിക്കിക്കയറി.പച്ച വെൽവെറ്റ്
തുണികൾ മൂടിയ അതിലെ മഖ്‌ബറയെവിടെ? കണ്ണുകൾ പരതിക്കൊണ്ടിരിക്കെ ദർഗയുടെ കവാടത്തിൽ നിന്ന് പൂണൂലിട്ട ഒരു വെളുത്തു തടിച്ച തന്ത്രി പുറത്തേക്ക് മുഖം കാട്ടി പ്രസാദം നീട്ടുന്നതിനിടയിൽ അയാളെ സംശയത്തോടെ നോക്കി.ത ന്ത്രിയുടെ മുഖത്ത് നിന്ന് അയാളുടെ ക ണ്ണുകൾ ദർഗ്ഗയുടെ ഉള്ളിലേക്ക് അലസ
മായി നീണ്ടു.അതിനകത്തെ മഖ്ബറയുടെ സ്ഥാനം ഭീമൻ ശിവലിംഗം കവർന്നി രിക്കുന്നു.പാലിൽ കുളിച്ച ശിവലിംഗത്തി ലേക്ക്നോക്കി നിൽക്കെ പിന്നിൽ നിന്ന് അയാളുടെ കോളറിൽ ഒരു പിടി വീണു.
“ഹരേ പാക്കിസ്ഥാനി, യഹാം ക്യൂം ആയാഹെ സാലേ “തിരിഞ്ഞു നോക്കിയപ്പോൾ ദ്രംഷ്ടകൾ പുറത്ത് കാട്ടിക്കൊണ്ട് ഒരു ചെന്നായ്ക്കൂട്ടം അയാളെ വള ഞ്ഞു. അവറ്റ അയാളെ റോട്ടിലേക്ക് കടിച്ചു വലിച്ചു.