രചന : ഷിംന അരവിന്ദ്✍

വാഴത്തോപ്പുകൾക്കിടയിലൂടെ പാട്ടും മൂളിക്കൊണ്ട് നടന്നു നീങ്ങുന്ന നന്ദുവിനോട് പറഞ്ഞു … “കുട്ടിയേ ഇത്തവണ ഇലകൾ ഒത്തിരി വേണ്ടി വരും കേട്ടോ.. “
മഴത്തുള്ളികൾ പൊഴിഞ്ഞ് നനഞ്ഞ് കുതിർത്ത
മണ്ണിലൂടെ നടക്കുമ്പോൾ നന്ദുവിൻ്റെ മനസ്സിലും കുളിർമഴ
പെയ്യുകയായിരുന്നു. ഇലകളിലിരുന്ന് നൃത്തമാടുന്ന മഞ്ഞുകണങ്ങളെ നോക്കി ക്കൊണ്ടവൾ പറഞ്ഞു “ഇലകൾ നിന്നെ മടിയിലിരുത്തി താരാട്ടാട്ടുന്നത് പോലെയാ എന്നെ
ഭവാനി ചിറ്റയും പാടിയുറക്കിയത് “
“നന്ദൂ … ഇലകളോട് കഥ പറയാതെ
വേഗം വരൂ കുട്ടീ… “ചിറ്റയുടെ പിന്നാലെ ഇലകളെ തൊട്ടു തഴുകി
ക്കൊണ്ട് നടക്കവെ വീണു കിടക്കുന്ന ഒത്തിരി പ്ലാവിലകളെ
കണ്ടപ്പോൾ അറിയാതെ മനസ്സ് ഓടിയെത്തി , കൈവിട്ടു പോയ ബാല്യകാലത്തിലേക്ക്.

പ്ലാവിലകൾ
കൊണ്ട് കഞ്ഞി കോരി കുടിച്ചിരുന്ന കാലം. പ്ലാവിലകൾ ക്കൊണ്ട് കിരീടമുണ്ടാക്കി രാജാവും ,റാണിയുമായ് വിലസി യിരുന്ന ഒത്തിരി ഓർമകൾ …
മണ്ണിൽവീണു കിടക്കുന്ന ഇലകളെ ഓരോന്നായ് പെറുക്കിയെടുക്കു
മ്പോൾ അവളോർത്തു , ജ്വലിച്ച് നിൽക്കുമ്പോൾ മാത്രമേ നമുക്ക്
വിലയുണ്ടാവൂ… ഒടുവിൽ വാടി തളർന്നാൽ നോക്കാൻ ആരുമില്ലാ
തെ അനാഥമായ് ഇങ്ങനെ കിടക്കും … നമ്മൾ ചെയ്ത ഉപകാരവും ,നമ്മൾ കൊടുത്ത തണലും എല്ലാവരും മറക്കും … ഒടുവിൽ നമ്മളെ പുൽകുന്നത്
മണ്ണ് മാത്രമായിരിക്കും. അഹങ്കാരത്തോടെ നിൽക്കുന്ന പച്ച ഇലകൾക്കറിയാമോ ..

നാളെ
നമ്മളും വാടി വീഴും എന്നുള്ള പ്രപഞ്ച സത്യം
“നന്ദൂ … എന്തിനാ വീണു കിടക്കുന്ന
ഇലകളൊക്കെ പെറുക്കിയെടു
ക്കുന്നത് കുട്ടിയേ …? “
“വീണു കിടക്കുന്ന പ്ലാവിലകൾ കൊണ്ട് കഞ്ഞി കോരി കുടിക്കണം” എന്നവൾ മൊഴിഞ്ഞപ്പോൾ ചിറ്റയുടെ മറുപടി ഇതായിരുന്നു …. “അതെ കുട്ടിയേ … നമ്മൾ തളർന്ന് കിടക്കുമ്പോൾ സ്നേഹത്തോടെയുള്ള കൈ സഹായം കൂടെയുണ്ടെങ്കിൽ തളർച്ച ഒരിക്കലും മനസ്സിനെ ബാധിക്കില്ല” .


“ഭവാനീ …ഒത്തിരി പേർ വരുന്നുണ്ടോ
ഒരു പാടിലകൾ മുറിച്ചിട്ടുണ്ടല്ലൊ?”
വന്നവരിൽ ഒരാൾ ചോദിച്ചു.
നന്ദൂനെ അനാഥാലയത്തിൽ
നിന്നുംഎൻ്റെ മകളായ് സ്വീകരിച്ചിട്ട് ഇന്നേക്ക് ഇരുപത്തി അഞ്ച് വർഷമായ് .അന്ന് മുതൽ ഇന്ന് വരെ ഈ ദിനത്തിൽ പാവപ്പെട്ടവ വർക്കെല്ലാം ഞാൻ സദ്യ ഒരുക്കി കൊടുക്കാറുണ്ട്. ഇലകളുടെ എണ്ണം കൂടുമ്പോൾ മനസ്സും നിറയും. സോപാനം വീട് ആൾക്കാരെക്കൊണ്ട് നിറഞ്ഞു. “നന്ദു എവിടെ “?എന്ന ചിലരുടെ ചോദ്യത്തിനും ഭവാനി ഇടയ്ക്കിടെ മറുപടി കൊടുത്തുകൊണ്ടിരുന്നു. “അവൾക്ക് ജോലി കിട്ടി. നാളെ അവൾ ഡൽഹിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാ” എന്ന് ഭവാനി പറയവെ
കുഞ്ഞിളം കൈകൾ ഭവാനിയെസ്പർശിച്ചു … ആ കുഞ്ഞിനെ ഭവാനി എടുത്ത് മാറോടണച്ചു കൊണ്ട് പറഞ്ഞു, “എനിക്ക് കൂട്ടിനായ് ഇനി മുതൽ ഇവളും
ഉണ്ടാവും ,ഭവാനി ആ കുഞ്ഞിന്പുതിയൊരു പേരിട്ടു “ഇല” ആ സന്തോഷത്തിൽ എല്ലാവരും ഭവാനിയോടൊപ്പം പങ്കു ചേർന്നു.


പതുക്കെ ആളുകളൊക്കെ ഒഴിഞ്ഞു. ഇലയ്ക്കും , ഭവാനിയ്ക്കും മുത്തമിട്ട് കൊണ്ട്
മുറ്റത്തെ തുളസിത്തറയിൽ തൊട്ട്
തുളസി ഇല നുള്ളിയെടുത്ത് മുടിയിൽ തിരുകിക്കൊണ്ട് നന്ദുവും യാത്ര പറഞ്ഞു. ഭവാനിചിറ്റയ്ക്കിഷ്ടമുള്ള പാട്ട് ചെറിയൊരു നൊമ്പരത്തോടെ അ
വളുടെ മനസ്സിലും അലയടിച്ചു ,
ഇലകൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായ് …


ഷിംന അരവിന്ദ്

By ivayana