രചന : പ്രസീത ശശി ✍

രാത്രിയുടെ രണ്ടാംയാമം
കഴിഞ്ഞു നിദ്ര അരികത്തു
വന്നില്ല..
കാത്തു നിൽക്കുന്ന മരണവും
ഏതോ നിഗൂഡമായി
മറഞ്ഞിരിപ്പൂ..
കാലത്തിന്റെ കഷ്ട്ടതകളിൽ
ജീവിതം പെയ്തിട്ടും
തീർന്നില്ലയോ..
അർബുദം വന്നു കൂട്ടിരുന്നതും
നെഞ്ചിലൊരു നെരിപ്പോടു
മേന്തി നിൽക്കുന്നിതാ.
കാലത്തിൻ കണ്ണീർപ്പാടത്തിൻ
എല്ലുനുറുങ്ങുന്ന വേദനകൾ
തീയാകുന്നു.
അർബുദത്തിന്റെ ശിശുക്കൾ
പെറ്റു പെരുകുന്നു മൃതു
തിരിച്ചു വിളിക്കാതെ..
ബോധത്തിനു മീതെ പറക്കുന്നു
മരണപ്രാവുകൾ അരികിലായി
വന്നിടാതെ..
ആരുമെന്നെ സ്നേഹിക്കരുതിന്നു
അപേക്ഷയും എനിക്കു മരിക്കണം
സ്നേഹമില്ലാതെ..
മജ്ജയിൽ അലിഞ്ഞു ചേർന്നു
അർബുദം മനതാരിൽ പൊഴിയുന്ന
നീ നൽകും സ്നേഹം.
വ്രണങ്ങൾ കാണുമ്പോൾ നീ ഇടറുന്നത്
എന്റെ മുറിവിനെക്കാളും മനം
പുളയുന്നു..
എത്ര ദുരന്തങ്ങളും നിൻ പ്രണയവും
വന്നുപോയി ഇനി തിരിച്ചേടുക്കു
അമ്മതന്ന ജന്മം.
കരുണ യോടുള്ള നോട്ടം കരളുരുകും
കാഴ്ചയാണ് പ്രിയതമയ്ക്കെന്നും
അറ്റുപോകുമവളുടെ താലി..
ഒരിക്കൽ വരുമോ ഒരിക്കൽ കൂടി
എൻമൃത്യു എന്നെ വിളിപ്പു
ഒരിക്കൽ കൂടി.

പ്രസീത ശശി

By ivayana