രചന : വാസുദേവൻ. കെ. വി✍

ഈ ഇലകളില്‍ സ്‌നേഹം
“ഈ ഇലകള്‍ കൊണ്ട്‌ എനിക്ക്‌ കഞ്ഞികോരികുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കിതന്നിട്ടുണ്ട്‌.അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.അന്ന് കഞ്ഞി കുടിക്കാത്തഎന്നെ അതിലേക്ക്‌ആകര്‍ഷിക്കാനായിരുന്നുഅമ്മ് കുമ്പിളുണ്ടാക്കിയത്‌.ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്കഞ്ഞി കുടിക്കു എന്ന് ആരുംപറയുന്നില്ല.ആ കഞ്ഞിയില്‍ വെള്ളത്തിനുംവറ്റിനും പുറമേ മറ്റൊന്നു കൂടിയുണ്ടായിരുന്നു .അമ്മയുടെ മനസ്സ്‌.


അത്‌ കിട്ടണമെങ്കില്‍ കൂത്താട്ടുകളത്ത്‌ തന്നെ പോകണം ആശാന്‍റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌വാട്ടിയ വാഴയിലയില്‍അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്നപൊതിച്ചോറിന്‍റെ ഗന്ധം,ഭീതിയും സ്‌നേഹവും നിറച്ച്‌ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.


ആ ഗന്ധം ഇപ്പോള്‍അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,സ്നേഹരഹിതമായയാത്ര മടുക്കുമ്പോള്‍,ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌വിളമ്പി അമ്മയുടെആ പഴയ ഗന്ധം കിട്ടുമോയെന്ന്നോക്കാറുണ്ട്‌.
വാഴയിലപോലുംഎന്നെ മറന്നുവോ?വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെന്നുണ്ടോ?.”


എഴുത്തുകാരൻ എം കെ ഹരികുമാർ അക്ഷരജാലകം കോളത്തിൽ കുറിച്ചിട്ട വരികൾ.
സ്കൂൾ വിട്ടുവരുന്ന കുട്ടികൾ. വീടെയാലുടൻ കളത്രത്തിന്റെ ശബ്ദം ഉയരും. ചൂടാറാത്ത ലഞ്ച്ബോക്സിൽ അന്നം പകുതിയിലേറെ ബാക്കി കാണുമ്പോൾ.
ചോറ് തൈരിൽ കുഴച്ച് മെഴുക്കുപുരട്ടി, പൊട്ടിച്ചു വറുത്ത പപ്പടവും, ഓംലറ്റ് എന്നിവ ബാക്കി കാണില്ല എന്ന ആശ്വാസം പുറത്തറിയിക്കാതെ.. അമ്മ ജല്പനങ്ങൾ മൈൻഡ് ചെയ്യാതെ പിള്ളേർ ടീവി ക്ക് മുന്നിൽ.


വിശപ്പ് എന്തെന്ന് തിരിച്ചറിയാനാവാത്ത പുതു തലമുറ.
പണ്ട് ചോറ്റുപാത്രം താങ്ങാൻ വയ്യാതെ പൊതി ചോറ് മതിയെന്നായിരുന്നു എക ഡിമാൻഡ്. വാട്ടിയ വാഴയിൽ ചോറും മോരും കടുമാങ്ങയും. പന്ത്രണ്ടായാൽ ക്ലാസ്സിൽ വിശപ്പിന്റെ ആലസ്യം. ബെല്ലടിച്ചാൽ വിദേശികളെ പോലെ, ഡ്രെസ്സിൽ കൈ ആഞ്ഞുതുടച്ച് ആർത്തിയോടെ ചോറുണ്ണൽ. ഇലയും കടലാസും അതിർത്തിക്കപ്പുറം ഒരേറ്. പൈപ്പിൽ കൈയും വായും കഴുകി ഗ്രൗണ്ടിലേക്കോട്ടം.. പൊരി വെയിലിൽ കളി..രണ്ടിന് ബെല്ലടിക്കും വരെ.


വൈകീട്ടെത്തിയാൽ പാലും പലഹാരവും.. പിന്നെയും കളി, കുളത്തിൽ നീന്തിക്കുളി . സന്ധ്യ അണയും വരെ.
അന്നത്തിന്റെ വില തിരിച്ചറിയണമെങ്കിൽ വിശപ്പറിയണം.
രുചി അറിയണമെങ്കിൽ ഹോട്ടൽ ബേക്കറി വിഭവങ്ങൾ അകറ്റണം.
ആരോഗ്യമേനി അപ്പോൾ സ്വന്തം.


ഓണത്തിന് പായസം ഇപ്പോൾ ഓൺലൈനിൽ വാങ്ങുന്നു. പിറന്നാൾ കേക്ക് ഓർഡർ ചെയ്യുന്നു. മനസ്സിൽ പതിയുന്നത് അമ്മയുടെ അടുക്കളയിലെ അദ്ധ്വാനകാഴ്ച്ചകൾ. ആ കാഴ്ച്ചയേകുന്ന രുചിനിർവൃതി.
ഓൺലൈൻ ഓർഡർ പെരുകി സ്നേഹം പ്രകടിപ്പിക്കുമ്പോൾ
വൃദ്ധ സദനങ്ങൾ പെരുകാതെങ്ങനെ??

വാസുദേവൻ. കെ. വി

By ivayana