രചന : സുരേഷ് പൊൻകുന്നം✍

മനുഷ്യൻ ഒടുങ്ങാത്ത ത്വരയുടെ
തിരയിൽ ഒടുക്കമെത്താതെ
സഞ്ചരിക്കുന്നവൻ
സ്വപ്ന സഞ്ചാരി
സ്വപ്നാടകൻ
സ്വപ്ന സൗഹൃദത്തിന്റെ
വിൽപ്പനക്കാരൻ
അർത്ഥമില്ലാത്ത ജീവിതപ്പാതയിൽ
വ്യർത്ഥമായി സഞ്ചരിക്കുന്നവൻ
സ്വപ്നവും സ്വസ്ഥവും കൂട്ടിമുട്ടാത്ത
പാളങ്ങൾ പോലെ
നഗ്നമായ് വെയിൽ കൊണ്ടങ്ങനെ
കിടക്കുന്നു
ഉഷ്ണമാണുഷ്ണം വെയിൽ
കൊള്ളുന്ന പാവകൾ പോലെ
വെറുതേ വിയർത്ത ജീവിതം
ഉള്ളിലുണ്ടോ സങ്കടമറിയില്ല
മുഷിഞ്ഞ തോർത്തൊരെണ്ണം
നെഞ്ഞിനെ മൂടി
നെരിപ്പോടോതൊക്കിയോൻ
അർത്ഥമാണർത്ഥം
ജീവിതമെന്നോർത്തിത്രനാൾ
വെരുകി നടന്നവൻ
വെന്ത് പോയവൻ ചുണ്ണാമ്പ് പോൽ
അതിജീവിത മൺഭിത്തിയിൽ
വെറും വെള്ളപ്പാട് പോൽ
മുറുക്കിത്തുപ്പിച്ചുവപ്പായ്
മുറ്റം നിറയെ പടർന്നു പോയവൻ
വെറുതേ ചവുട്ടിത്തേച്ച്
ജീവിതപ്പിന്നാമ്പുറത്ത്
വെറും പായലായിപ്പോയവൻ
മർത്യൻ ഒടുങ്ങാ ത്വരയുടെ
ചിറകിൽ മറഞ്ഞിരിക്കുന്നൊരു
ചിറകില്ലാ പക്ഷി.

സുരേഷ് പൊൻകുന്നം

By ivayana