രചന : അഫ്സൽ ബഷീർ തൃക്കോമല✍

പ്രണയ ദിനം പശു ദിനമായി
മാറുമ്പോൾ കൗമാരത്തിന് പ്രണയ
സല്ലാപങ്ങൾ കുഴിച്ചു മൂടിയില്ലേ
പ്രണയ രക്തസാക്ഷിയായാരു
ഫാദർ വാലന്റയിനോ
പ്രണയ സ്മാരകം ഒരുക്കിയ ഷാജഹാനോ
നഷ്ട പ്രണയത്തിൽ കെട്ടി തൂങ്ങി
മരിച്ചവരോ
നിത്യ പ്രണയം ആസ്വദിക്കുന്നവരോ
പ്രണയ ദിനം പശുവിനായി മാറ്റി
വെച്ചതിൽ ഖേദിക്കരുത് .
നാം ജീവിക്കുന്നത് ഉത്തരാധുനിക
കാലത്താണ് .പ്രകൃതി നിയമങ്ങളെ
കണ്ടില്ലെന്നു നടിക്കുന്നവരോടൊപ്പം
എല്ലാത്തിലും മായം ചേർക്കുന്നവരോടൊപ്പം
വിശുദ്ധ പ്രണയത്തെ തൊഴുത്തിൽ
കെട്ടിയവരോടൊപ്പം ..
നിങ്ങളറിയുക ഓരോ പ്രണയവും
വാചാലമായിരുന്നു. അത് മിണ്ടാ
പ്രാണിയുടെ വികാര വിചാരങ്ങളിലല്ല
മനുഷ്യ മനസുകളുടെ
കാല്പനികതയിലാണ് …..

അഫ്സൽ ബഷീർ തൃക്കോമല

By ivayana