രചന : ടി.എം നവാസ് വളാഞ്ചേരി✍

ഏയ് നാട്ടാരെ . ങ്ങളറിഞ്ഞ്ക്ക്ണ . മ്മടെ കോയിക്കോട് ആണുമ്മ പെറ്റത്രെ.

ആണ് പെറ്റെന്ന് കൂകി വിളിച്ചവർ
കാള പെറ്റപ്പോ
കയറൊ
ന്നെടുത്തവർ
മാറു ഛേദിച്ചാൽ പെണ്ണതാ
ണാകുമോ
മാനമില്ലാതെ കൂകി വിളിക്കണോ ?
ഹുങ്കിതെന്തിന്റെ പേരിലാ കൂട്ടരെ
ചങ്ങലക്കിന്നു ഭ്രാന്തായിപ്പോയി ഹോ
കണ്ണടച്ചിട്ട് പാലു കുടിച്ചിടും
പൂച്ചയെപ്പോലായി മാറിയോ നമ്മളും
കാക്കയെ നോക്കി കൊക്കെന്ന് കൂകുവാൻ
മന്ത്രി പോലും പറന്നെത്തി മുന്നിലായ്
ചാനലൊ
ക്കെയും കോലേന്തി ഓട്ടമായ്
ചെക്കൻ പെറ്റെന്ന വാർത്ത പരത്തിടാൻ
പ്രകൃതി നിയമമതൊക്കെയും
മാറ്റിടാൻ
മാനവനൊ
ട്ടുമാകില്ലൊ
രിക്കലും
വീണുടഞ്ഞീടും ഹുങ്കെല്ലാം ഭൂവിതിൽ
മണ്ണ് വീണിടും നമ്മുടെ ദേഹമിൽ
കാല ചക്രത്തിൻ ഗതി മാറ്റാൻ വന്നവർ
കാലയവനികക്കുള്ളിൽ മറഞ്ഞിടും.

ടി.എം നവാസ് വളാഞ്ചേരി

By ivayana