രചന : ഷാജി ഗോപിനാഥ് ✍

ജന്മംകൊണ്ട് ഒരു സ്ത്രീയായിട്ടാണെങ്കിലും ഉള്ളിൽ ഒരു പുരുഷൻ കൂടെ ഉണ്ടായിരുന്നു.ഉള്ളിൽ തുടിക്കുന്ന പുരുഷന്റെ മനസ്സിന് ഒരു പുരുഷൻ ആകാൻ ആയിരുന്നു ഇഷ്ടം. പുരുഷനും സ്ത്രീയും രണ്ട് ജന്മങ്ങളായി ജനിക്കുന്നുവെങ്കിലും. രണ്ടിലും പെടാതെ പിറന്നവർ അവർ സ്ത്രീയോ പുരുഷനോ എന്ന് നിർവചിക്കപ്പെടാൻ ആകുന്നില്ല എങ്കിലും സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങൾ അതിൽ നിന്നും അവർ വ്യത്യസ്തരല്ല


പുരുഷനാകാൻ കൊതിക്കുന്ന സ്ത്രീയുടെ മനസ്സ് പുരുഷനാകാൻ കൊതിക്കുമ്പോൾ ശാസ്ത്രം അവരുടെ രക്ഷയ്ക്ക് എത്തുന്നു.മാറ്റത്തിന്റെ അനിവാര്യതയെ ശാസ്ത്രം എതിർക്കുന്നില്ല. അവഗണന യുടെ പിരിമുറുക്കങ്ങൾ അവരെ അതിനു പ്രേരിപ്പിക്കുന്നു. അവൾ അവൻ ആകാൻ കൊതിക്കുന്നു. ഇതൊരു വിഷയമായില്ല വിഷയം വിഷയാസക്തമായി മാറിയപ്പോൾ ആഗ്രഹങ്ങൾക്ക് ശക്തി ഏറുകയായിരുന്നു അവൾ അവൻ ആകാൻ കൊതിക്കുന്നു


അവൾ അവനായി മാറിക്കൊണ്ടിരിക്കുന്ന ആവശ്യത്തിന് കാലങ്ങളോളം പഴക്കം. ഓർമ്മവച്ച നാൾ മുതൽ നേരിട്ട് ക്കൊണ്ടിരിക്കുന്ന അവഗണനയുടെ കൈപ്പ് തീരും സമൂഹം കൽപ്പിച്ച പ്രതിബന്ധങ്ങളും അങ്ങിനെ ഒരു ചിന്ത ഉടലെടുക്കാൻ
പ്രേരിപ്പിക്കുകയായിരുന്നു. മനസ്സിലെ ആഗ്രഹങ്ങൾ അടക്കിവയ്ക്കാൻ കഴിയാത്തിടത്തോളം കാലം ഒരു പുരുഷനായി പാറിപ്പറന്നു lനടക്കുവാൻ ആഗ്രഹിച്ചു ആവശ്യം ആയി വന്നപ്പോൾ ശാസ്ത്രത്തിന്റെ സഹായം തേടി


ആ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ ദൈനംദിനങ്ങളുടെ ദൈർഘ്യത്തിൽ ജീവിതം സാധാരണം എങ്കിലും ഈ ഒരു ആഗ്രഹത്തിനല്ലാതെ ജീവിതത്തിന് മറ്റു ലക്ഷ്യങ്ങൾ ഒന്നുമില്ല. കടന്നുപോയ ജീവിതത്തിന്റെ മൂല്യങ്ങളിൽ താൻ താൻ മാത്രം സ്നേഹം എന്ന വാക്കുപോലും അന്യം പിറന്നു പോയതിന്റെ വൈകല്യം ജന്മം നൽകിയവർക്ക് പോലും ബാധ്യതയായി മാറിയിരിക്കുന്നു കുറ്റപ്പെടുത്തലുകളുടെ അവഗണനയിൽ ഒറ്റപ്പെട്ടു പോയ ജന്മത്തിന്റെ ശാപം സ്നേഹത്തിനായി കൊതിച്ചു പോയപ്പോൾ വേദനിക്കുന്ന മനസ്സിന് സാന്ത്വനം ഇല്ല


തന്റെ വഴികളിൽ സ്ഥിരമായി കാണാറുള്ള കാഴ്ചകളിൽ ഒന്നിലും ഒരു പുതുമയും ഇല്ല അവയെല്ലാം സ്ഥിരവും നശ്വരങ്ങളും ആയിരുന്നു. ഈ വഴികളിലെ ചൂടും ചൂടും മാത്രം തനിക്ക് സ്വന്തം സ്വന്തമായി ഒരു വ്യക്തിത്വം പോലും അവകാശപ്പെടാൻ ഇല്ലാത്ത ഏതോ ശാപത്തിന്റെ വിത്തുകൾ വീണു താനുണ്ടായി ശാപഗസ്ഥമായ ജീവിത വീഥികളിൽ എല്ലാം കൈപ്പ് നീര് മാത്രം


തികച്ചും യാദൃശ്ചികം ആയിട്ടായിരുന്നു ആ സംഭവം ഇതുവരെ ചിന്തിക്കാതിരുന്ന ഒരു മോഹം ഇപ്പോൾ ഉടലെടുത്തത് തന്റെ അതേ നഗരത്തിൽ തന്നെപ്പോലെ തന്നെ മറ്റൊരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കാലങ്ങളായുള്ള പരിചയം പ്രണയമായും വളർന്നപ്പോൾ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു അവർ വിവാഹിതരായി
ഏതൊരു ദമ്പതികൾക്കും ഉള്ള അതേ ആഗ്രഹം അവർക്കും. ദാമ്പത്യല്ലരി പൂവണിയണമെങ്കിൽ അതിൽ ഒരു കുഞ്ഞു കൂടെ വേണം അവർക്കും സ്വന്തമായി ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു


സ്വന്തം കുഞ്ഞിനെ പ്രസവിച്ച വളർത്തണം അതിനു തയ്യാറായത് പുരുഷ മനസ്സിലെ സ്ത്രീ യായിരുന്നു.. സ്ത്രീ ഗർഭിണിയായി. ആ ഒമ്പത് മാസത്തെ ആനന്ദം എന്താണെന്നറിയാൻ അവൾ കാത്തിരിക്കുന്നു അമ്മയാകാൻ കൊതിക്കുന്ന അച്ഛന്റെ മനസ്സും ശരീരവും അതിന് തയ്യാറായിരിക്കുന്നു. സ്ത്രീ പിന്നെയും സ്ത്രീ ആയി.

ഷാജി ഗോപിനാഥ്

By ivayana