എഴുത്ത് : ബാബുരാജ്✍

പ്രിയ വാലെന്റിയൻ (ഒന്ന്)
ഞാൻ നിനക്ക് കരുതി വച്ചിട്ടുണ്ട് !
വാർമുകിലിനുള്ളിലെ
നനവുള്ള പ്രണയങ്ങളെ !
നിനക്കെന്നോട് ?
എനിക്കു നിന്നോട് ?
ഒന്നുമില്ലെന്നാണോ?
എങ്കിലും – നമ്മുടെ ഉള്ളിൽ
ഇരമ്പിയുലയുന്ന ഒരു കടലുണ്ട് !
സൗരയൂഥങ്ങൾ തണുക്കാൻ –
തുടങ്ങുമ്പോൾ രണ്ടു ചുവന്ന
താരകങ്ങളെ പോലെ നമ്മൾ
രണ്ടു പേരും !
പ്രിയ വാലെന്റിയൻ – നീ തന്ന
പ്രണയമാണ് ഞാനവൾക്കു
കൊടുത്തത് !
(രണ്ട്)
ഇല്ലിക്കാടുകൾ കാറ്റിനോട്
ചോദിച്ച പ്രണയം !
ഭൂമി -ആകാശത്തോടു ചോദിച്ച
പ്രണയം !
വർണ്ണമയിലുകൾ – മാരിവില്ലി –
നോട് ചോദിച്ച പ്രണയം !
ഞാൻ നിന്നോടു ചോദിച്ച
പ്രണയം !
താരകങ്ങൾക്കിടയിൽ
മഞ്ഞു വീണു നനഞ്ഞിടത്ത്
നമ്മുടെ റോസാദളങ്ങൾ
സുഗന്ധം പരത്തിയിരുന്നു !
നമ്മൾ ഹിമകണങ്ങൾ
ചേർത്തുറക്കിയ പ്രണയം !
(മൂന്ന് )
നമ്മൾ ഇമകളടയ്ക്കാതെ
ഇഴഞ്ഞിറങ്ങിയ പ്രണയം !
ആർദ്രതകൾ വീണ വസന്തം !
അശ്വവേഗങ്ങൾ പോലെ അത്
നമ്മളേയും പടർന്നു പിടിച്ചെന്നോ?
ഇത് നിന്റെ ഹൃദയമാണ്!
വാലെന്റിയന്റെ ഹൃദയ കാലം!
നീയെനിക്കു തന്ന മുന്തിരിത്തേൻ
ഞാനവൾക്കു കൊടുക്കട്ടെ?
നീയെനിക്കു തന്ന കാട്ടുതേനും
ഞാനവൾക്കു കൊടുക്കട്ടെ ?
കാടറിഞ്ഞ കിളികളും കിളിപാട്ടും
ഞാനവൾക്കു കൊടുക്കട്ടെ !?
അപ്പോൾ ?
കൊക്കുരുമ്മിയ പ്രണയം മാത്രം
നീയെനിക്കു പകരം തരുമോ ?
!!! !!! ??? ??? !!! !!! ???

ബാബുരാജ്

By ivayana