രചന : ഗോപി ചെറുകൂർ✍

തൂമഞ്ഞു പോലെന്റെ
മനതാരിലവളൊരു
കുളിരാം കുരുന്നായിരുന്നു………
കുടമുല്ല വിടരും നാട്ടുവഴികളിൽ
അനുരാഗവല്ലരിയായിരുന്നു…………
അതിലോലമായെന്റെ
ചിന്ത തൻ ചില്ലയിൽ
അനവദ്യരാഗമായ്
പടർന്നിരുന്നു………..
പറയാൻ
വെമ്പുമന്നന്നുതൊട്ടേ
അനുരാഗ ഭാവങ്ങളെൻ
മനസ്സിൽ ;
എന്തിനെന്നറിയാതെ
പിന്തിരിഞ്ഞു……………..
ഋതുഭേദത്തിൻ
അന്നൊരു നാളിൽ
മൗനം പുതച്ചു നീ
അടുത്തുവന്നു…………..
ആദ്യ വസന്തത്തിൻ
പരിമളം പോലെ നാം
പ്രണയപുഷ്പങ്ങളായ്
വിടർന്നു ….,………………
മന്ദസ്മിതത്തിൽ നാം
മാധുര്യമൂറും
വാചാല ജാലകം തുറന്നു……..
ചായം ചാർത്തിയ
നഖമുനയാലെന്റെ
കവിളിലന്നൊരു ചിത്രം
വരച്ചു വെച്ചു…………….
ഇന്നും തലോടുമാ
ഓർമ്മകളെന്നിൽ
പ്രണയം പകർന്നൊരാ നാൾവഴിയും ………………..!
🌹

By ivayana