രചന : ശിവൻ മണ്ണയം✍
അവർണ്ണനായ ചേരൻ, ആ സമയം കണ്ണീരൊലിപ്പിച്ചു കൊണ്ട് ഹൃദയം പിളർന്ന നിലവിളിയോടെ ഓടുകയായിരുന്നു. അവർണ്ണനായ ചേരൻ്റെ അവർണ്ണയായ ഭാര്യ, നാലു മണിയോടെ, പെട്ടെന്ന് ഭീകരാവസ്ഥയിൽ തളർന്നുവീഴുകയായിരുന്നു. ഭാര്യക്ക് മരുന്നു വാങ്ങാൻ, ദീർഘദൂര ഓട്ടത്തിങ്കൽ, ഓക്സിജൻ്റെ അപര്യാപ്തത പോലും വകവക്കാതെ മി. ചേരൻ ,വൈദ്യനരുകിലേക്ക് ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് എതിരെ ഹോയ്.. ഹോയ് വിളി കേട്ടു .
മ്മടെ സവർണ്ണ താമ്പാൻ എഴുന്നള്ളുന്നു.
തമ്പ്രാൻ എഴുന്നള്ളിയാൽ അവർണ്ണൻ – പണ്ട് മുപ്പതടിയോ മറ്റോ ആയിരുന്നു, ഇപ്പോ മൂന്ന് കിലോ മീറ്ററായി കൂടി.(ഏകദേശ കണക്കിൽ കേറി തുങ്ങരുതേ, സംഗതി നിങ്ങൾക്കിഷ്ടപെട്ടതാണ്, സവർണ അവർണ ഡിങ്കോൾഡാഫി.)
ചേരൻ വെപ്രാളത്തോടെ ഒതുങ്ങി നിന്നു.തൊട്ടപ്പുറത്താണ്, വൈദ്യൻ്റ ആസ്ഥാനം.അവിടെ എത്തിയാൽ തൻ്റെ ഭാര്യ രക്ഷപെട്ടു. പക്ഷേ അപ്പുറമെത്തണമെങ്കിൽ തമ്പ്രാൻ കനിയണം’
ചേരൻ പിരുപിരുപ്പോടെ കാത്ത് നിന്നു. നഖം കടിച്ചു. കൊതം ചൊറിഞ്ഞു!
ചാവ് വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഭാര്യ.
ചാവിനെ പേടിച്ചോടുന്നതCമ്പാൻ. ഇവർക്കിടയിൽ നിന്ന് ചേരൻ ഉരുകിക്കൊണ്ടിരിക്കുന്ന
ഈ ഇടവേളയിൽ ഞാൻ കുറച്ച് പരദൂഷണം പറഞ്ഞോട്ടെ:
ബുദ്ധി കെട്ട, ജനങ്ങളുടെ ഭാവികാലത്തെ ഭൂതങ്ങളാണ് ഭരിക്കുക, തലക്ക് വെളിവുള്ളവരുടെ ശരിയായ ഭരണനിർവഹണമില്ലെങ്കിൽ .( ഭാഗ്യത്തിന് ഇപ്പോഴതുണ്ട്, കേന്ദ്രത്തിൽ! ) ! ചത്തുതൊലഞ്ഞ് പോയതൊക്കെ തിരിച്ചുവരാൻ – അരയും തലയും മുറുക്കുകയാണ്. ഗൃഹാതുരതയിൽ മുങ്ങി പല ബുദ്ധിഹീനരും പഴയ കാലം വരണേ എന്ന് പ്രാർത്ഥിക്കുന്നു. എന്താണാ പഴയ കാലം. അടിമത്തത്തിൻ്റെ കാലം.
മുഗളൻമാരെയും കൊളോണിയൽ കൊള്ളക്കാരെയും അച്ചോ എന്ന് വിളിച്ച് നടന്ന കാലം! പക്ഷേ അതിനു മുമ്പുള്ള കാലം ആർക്കുമറിയില്ല. നമ്മൾ പാഠപുസ്തകങ്ങളിൽ പഠച്ചിട്ടുമില്ല. ഹിന്ദൂ, മുസ്ലീമേ , ക്രിസ്ത്യാനീ .. അറിയണം.ഭാരതം ഒരിക്കൾ ലോകത്തെ ഭരിച്ചിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നമായ ഇടമായിരുന്ന, വിദ്യാർത്ഥികൾ അറിവ് തേടി എത്തിയിരുന്ന, അറിവിൻ്റെ ആയുധ വിദ്യയുടെ ഉരുക്കിൻ്റെ ഭാരതം!
.ആർക്കാണത് അറിയാൻ താത്പര്യം? എല്ലാവരും മുഗളൻമാരുടേം സായ്പിന്റേം കൊച്ചുമോൻമാരല്ലേ. പഴയ കാല സത്യങ്ങൾ അറിയാൻ ആർക്കാ താത്പര്യം. കഴിവ് കെട്ട ചില ഭരണാധികാരികൾ, തമ്മിൽ എതിർത്ത് നിന്ന പ്രജകൾ ..അവരാണീ നാടിനെ നശിപ്പിച്ചുത് ! ഇന്നും കഴിവ് കെട്ടവർ ദശാബ്ദങ്ങളെ ഭരിക്കുന്നു. പ്രജകൾ പല മതങ്ങൾക്ക് പിറകെ നിരന്ന് തമ്മിലടിച്ച്, പുരോഗതിക്ക് മേൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. തമ്മിൽ തല്ലാൻ പറയുന്ന മതങ്ങൾ, അത് മഞ്ഞടിഞ്ഞു പോട്ടെ”
ദാരിദ്ര്യത്തിൻ്റെ, അമേരിക്കൻ മാവിന് നല്ല സ്വാദ് ആണ് എന്ന് പറഞ്ഞ പഴയ കാലം ഇനി വരാതിരിക്കട്ടെ. ഇന്ന് ഇൻഡ്യൻ മാവിൻ്റരുചി, പുതിയ ഈ രുചി നമുക്ക് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാം.ഇൻഡ്യയുടെ ഗോതമ്പ് വണ്ടികൾ വരാൻ ലോകം കാത്തിരിക്കുന്ന ഇക്കാലത്ത് നമുക്കാ പഴയ ബന്ധനങ്ങൾ അഴിച്ചു വിടാം. ഇന്ന് ഇൻഡ്യ ചന്ദ്രഗുപ്തൻ്റെ കാലത്തെ ലോക ശക്തിയായി മാറിയിരിക്കുന്നു. മുഗളൻമാരുടെ ഡൽഹിയിൽ നിന്ന്, ശൂദ്രൻമാരായ മൗര്യൻമാരുടെ പാടലി പുത്രത്തിലേക്ക് ഇൻഡ്യയുടെ തലസ്ഥാനം മാറുന്ന അന്നാണ് ഇന്ത്യാ സ്വതന്ത്രമാവുക. ഇക്കാലത്ത്,
അവർണ്ണൻ പഴയ മുപ്പതടിയല്ല, മൂന്ന് കി.മി തളളിനില്ക്കണം (കാലദൈർഘ്യമേറും തോറും അവർണനും സവർണനുമായുള്ള ദൈർഘ്യവുമേറും. തമ്പ്രാൻ കനിഞ്ഞാൽ ഇന്നാട്ടിൽ ജീവിക്കാം. അല്ലെങ്കിൽ അധോഗതി. അന്യനാട്ടിൽ പോവേണ്ടി വരും.അന്യനാട് മോശമെന്നല്ല, ജനിച്ച നാടാണല്ലോ സ്വർഗ്ഗത്തേക്കാൾ മനോ,ഹരം. പക്ഷേ ജനിച്ച നാട്ടിൽ ചെകുത്താൻമാരാണ് ടോപ്പിൽ നിൽക്കുന്നത്. അവരതിനെ നരകത്തിലേക്ക് ചേർക്കാൻ കഠിന പ്രയത്നം ചെയ്യുന്നുമുണ്ട് ‘കലികാലം!
കഥയിലേക്ക് വരാം.
തമ്പ്രാൻ്റെ ഭടൻമാർ അഞ്ഞൂറ് പേർ റൂട്ട് മാർച്ച് നടത്തി നടന്നു പോയി.
ചേരൻ അവരോട് കേണു, ഭാര്യക്ക് വയ്യായ്കയായ്.ഒന്നപ്പുറം പോയി വൈദ്യനെ കാണണം.
ഭടൻമാരുടെ നേതാവ് പറഞ്ഞു: സവർണ്ണ തമ്പ്രാധികാരിയുടെ ഉഗ്ര കല്പനയാണ് .. അവർണ്ണനായ എനിക്കിതിലൊന്നും ചെയ്യാനില്ല.. എതെങ്കിലും ഒരു സവർണനെ പിടിക്കൂ …
കലാൾ പട കടന്നു പോയിട്ട് കുതിരപ്പടവന്നു. ഭയങ്കര സുരക്ഷയാണ് തമ്പ്രാന്.
ഒരു കൊച്ചു പയ്യൻ പോലും സവർണ്ണ താമ്പ്രാ നെ ശത്രുവായി കരുതിയിരുന്നില്ല. അത്രക്ക് അശുവായിരുന്നു തമ്പ്രാൻ. പക്ഷേ പുള്ളിയുടെ ഭയം, ലോകം തന്നെ നശിപ്പിക്കാനും കൊല്ലാനും കാത്തിരിക്കുന്നു എന്നായിരുന്നു. ഏതൊരു കൊള്ളക്കാരനും ഉണ്ടാവുന്ന സ്വാഭാവികമായ ഭയം തമ്പ്രാന് മാനസിക രോഗമായാണ് കൂടെ കൂടിയത്.
കുതിരപ്പടയോട് കേണിട്ടും ചേരനെ അവർ കടത്തി വിട്ടില്ല.തമ്പ്രാന് വധഭീഷണിയുണ്ടത്രേ .ചേരൻ ചിരിച്ചു പോയി.പേടിത്തൊണ്ടന് പേരമരം വീണ് മരണം
അടുത്ത് രഥങ്ങളിലേറി സുരക്ഷാ പടയാളികൾ വന്നു
അവരോട് കുറേ നേരം ചേരൻ കരഞ്ഞു കേണു: ഒന്നപ്പുറത്തേക്ക് പോയി ഒന്ന് വൈദ്യനെ കണ്ടോട്ടേ എന്ന് ..
അവർ പറഞ്ഞു: ഞങ്ങൾ നിസഹായരാണ്.തമ്പുരാനോട് ചോദിക്കും
അപ്പോ സമയം എത്രയോ കടന്നു പോയിരുന്നു.
അടുത്ത് ആനപ്പടയാളികൾ വന്നു.
അവർ കടന്നു പോയപ്പോഴേക്കും ചേരൻ്റെ ഭാര്യ മരിച്ചതായ വാർത്തയും വന്നു.
പൊട്ടിക്കരഞ്ഞ് നിന്ന ചേരൻ്റെ അടുത്ത്, തമ്പ്രാൻ്റ പല്ലക്ക് വന്ന് നിന്നു.
തCമ്പാൻ ചോദിച്ചു: എന്തിനാ കരയണത് എൻ്റെ അടിമേ?
ചേരൻ അലറി: പോടാ കഴുവേറീ..
അപ്പോൾ പശ്ചിമാംബരക്കിൽ വിപ്ലവം പൊട്ടി വിടർന്നു !