രചന : സതി സുധാകരൻ പൊന്നുരുന്നി.✍

തോട്ടിൻ കരയിലെ പാടവരമ്പത്ത്
കൈതപൂത്തൊരു നാളിൽ.
മുറ്റത്തു നില്ക്കണ ചാമ്പ മരച്ചോട്ടിൽ
നോക്കി നിക്ക്ണ പെണ്ണേ
ചന്ദന നിറമാർന്ന ചന്തത്തിൽ കൈതപ്പൂ,
വാസനതൈലമായ് നില്പുണ്ടേ!
നീലക്കുളത്തിലെ വെള്ളിലത്താളിയും
പെണ്ണിനെ മാടി വിളിക്കുന്നേ…
വെറ്റിലേം, പാക്കുമായ് ശാരികപ്പൈതലും
ചെമ്മാനം നോക്കിപ്പറക്കുന്നേ…
വെള്ളാരം കുന്നിലെ ഉച്ചിയിൽ നില്ക്കണ
ചെമ്പകം പൂത്തതറിഞ്ഞില്ലേ
വൃശ്ചികപ്പുലരിയിൽ ശരണം വിളിയുമായ്
മഞ്ഞല ഒഴുകി നടക്കുന്നേ…
ഇരുമുടിക്കെട്ടുമായ് പോകാനൊരുങ്ങി
തെക്കൻ കാറ്റു വരണുണ്ടേ
കാനനച്ചോലയിൽ നീന്തി നീരാടി
മുങ്ങിക്കുളിച്ചു വാ പെണ്ണാളേ…
മുറ്റത്തു നില്ക്കുന്ന മുല്ലപ്പൂമൊട്ടുകൾ
മാലകൊരു ത്തൊന്നു ചൂടേണം.
തങ്കത്തേരിൽ പൊൻകിരണം വീശി,
പുതുമണവാളൻ വരണുണ്ടേ.
……… …….

സതി സുധാകരൻ

By ivayana