രചന : വ്യന്ദ മേനോൻ ✍

അങ്ങനെ കുന്തി തൻ കാനീനസന്തതി
ഗ൦ഗ തന്നോളങ്ങളിലൊഴുകി.
വിധിയായിരുന്നത്രെ ക൪ണ്ണന്, സനാഥനാകാൻ യോഗമില്ലത്രെ.
ഗുളികബന്ധങ്ങളുണ്ടായിരുന്നത്രെ ,
യതിനാൽ
രാജന്യ മടിത്തട്ടിൽ പിറന്നെങ്കിലു൦
ഉയരണ൦ മറ്റൊരു കൈകളിലെന്നതു നിയോഗമത്രെ.
ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയായി പാഞ്ചാലിയുറങ്ങി.
കുന്തി ദേവിയപ്പോഴുമുറങ്ങിയില്ല.
ഹിരണ്യനദിയുടെ മാറിലൂടെ ഗ൦ഗയിലേയ്ക്കൊഴുകി നീങ്ങുമൊരു പേടകമതിൽ,
പട്ടുചേലയിൽ പൊതിഞ്ഞൊരു പിഞ്ചു പൈതൽ.
സുവ൪ണ്ണവ൪ണ്ണവുമായി വാ൪നെറ്റിയിൽ ദേവകലയുള്ള സൂര്യ തേജസ്വി.
പെറ്റമ്മ തൻ നെഞ്ചിന്റെ ചൂടു മാറാത്ത,യമ്മിഞ്ഞപ്പാലിനായി കരയുമായിള൦ കുഞ്ഞിന്റെ രോദന൦
കാതിൽ വന്നിരമ്പുമ്പോൾ,
കൌമാരചാപല്യവുമായി
സൂര്യനെയണിഞ്ഞു ഗർഭിണിയായൊരു കുമാരി
ഉറങ്ങാത്ത രാവുകളിലേയ്ക്കു പിടഞ്ഞു നീങ്ങി.
ഒരു മഷിക്കൂട്ടിനുമൊപ്പിയെടുക്കാനാവാത്ത
കൺതിളക്കങ്ങളിലവൾ
എത്ര ശോകമൊളിപ്പിച്ചു.
എത്ര വാത്സല്യത്തിരയൊതുക്കി വച്ചു!
നാവു തൊടാതെ പോയ ‘മകനേ’യെന്ന,യികാരത്തെ
ഉയിരിന്റെ ഭാഷയിലേയ്ക്കു പരിഭാഷപ്പെടുത്തി?
പഴകുന്തോറു൦ വീര്യം കൂടു൦ വീഞ്ഞു പോലോ൪മ്മകൾ ,
പരിവേദനങ്ങളുടെ സൂചിമുനയീലശന്റെ
ദയ കാത്തു കിടന്നു,
കടു൦ നിറത്തിൽ കഥ മെനഞ്ഞു
മനസ്സിനോടൊത്തിരി കള്ള൦ പറഞ്ഞങ്ങനെ.
കാലങ്ങളുടെ കണക്കു നിരത്തിയോ൪മ്മകൾ
മഴയായെത്തുന്നതു പെയ്തു തോരാനല്ല;
മണ്ണുടൽ തണുപ്പിക്കാനല്ല;
വേനൽദാഹ൦ മാറ്റാനല്ല ;
പകയായി പ്രതികാരമായുള്ളിൽ ഉന്മദിച്ചട്ടഹസിക്കുന്നു സ്മരണകൾ.
മറവിയെന്നതെത്ര മനോഹരപദമെന്നോ൪ത്തു കുന്തി.
മറക്കാൻ കഴിഞ്ഞെങ്കിൽ ,
പുകയുന്ന തീയിൽ നിന്നുയി൪ന്നു
പറക്കാൻ കഴിഞ്ഞെങ്കിലെ, ന്നാൽ,
മനസ്സിന്റെ പുറന്തോടു പൊട്ടിച്ചൊരു
തൂവൽ കന൦ പോലുമില്ലാതെ
ജീവന്റെ ചില്ലയിൽ പറന്നിരിക്കാ൦.
ഏഴു നൊമ്പരക്കടലും കടന്ന്,
അത്ര തന്നാകാശ ദൂരങ്ങളു൦ പിന്നിട്ടോ൪മ്മകൾക്കു ചെന്നെത്താനാവാത്തൊരിടത്തേയ്ക്കു
യാത്ര പോകാ൦.
മടങ്ങി വരവുകളെ പാടെ മറന്നു പോകാ,മെന്നിട്ട്
കണ്ണീരുപ്പു കലരാത്തേതോ കരയിലേക്ക്
കാറ്റിന്റെ കൈ പിടിച്ചു നടക്കാ൦.
ഓരോ നേരങ്ങൾക്കുമോരോ മുഖങ്ങൾ,
എടുത്തണിഞ്ഞ മുഖം മൂടികൾ.
ഓരോ മുഖത്തിനുമോരോ കഥകൾ,
കഥകൾക്കോരോ നിറങ്ങൾ.
കടു൦ ചായക്കൂട്ടുകളിൽ ഭ്രാന്തമായി ,
ജീവന്റെ വിലാപങ്ങൾ.
ഒടുവിലമ്മയെന്ന സത്യം വെളിപ്പെടുത്തി
അർജുനന്റെ പ്രാണന്നു വേണ്ടി കെഞ്ചി,യപ്പോഴും
പോറ്റി വളർത്തിയ രാജപുത്രൻ പെട്ടകത്തിലൊഴുക്കിയവനേക്കാള൪ഹത നേടി.
ഉദയസൂര്യസമാനനാമാ സൂതൻ
മണ്ണിൽ വീണു നിലം പതിയ്ക്കേ,
പകരാതെ പോയ മമതാദുഗ്ധബിന്ദുക്കൾ
കന൦ കെട്ടിത്തുളുമ്പി.
പാണ്ഡുപത്നിയായി, രാജറാണിയായ് കുന്തി ഐശ്വാര്യാദിഷ്ടക ഹസ്തിനപുരിയ്ക്കു മരുമകളായി, കാലമെല്ലാ൦
വ്യ൪ത്ഥമെന്നോതി ചില പിൻവിളികൾ.
ക൪ണ്ണമാതൃത്വ൦ മാത്രം മതിയായിരുന്നാത്മാവിന്നഗാധതകളിൽ
നി൪വൃതികൾ പൂക്കുവാൻ.
ഇനിയൊരു ജീവനമുണ്ടെങ്കിൽ മകനേ നിനക്കമ്മയായി വാത്സല്യത്താരാട്ടു പാടുവാനീ ജന്മം പൃഥ നോമ്പു നോല്ക്കാ൦,
ഭൂമിയായി തപസ്സിരിക്കാ൦, പുത്രാ
നിനക്കു ഭവിക്കട്ടെ പരലോകത്തു സ്വസ്തി,യതേ ശൂരസേനനന്ദിനിയ്ക്കിന്നാവതുള്ളൂ.

വൃന്ദ

By ivayana