രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍

ഒരുപക്ഷേ നീയെന്നെ
ഓർക്കുകയാ,ലിപ്പോഴും,
ദിവസങ്ങളില്ലാത്ത
വാരമതുമില്ലാത്ത
വാസന്ത പൗർണ്ണമിയിൽ
മാസമതുമില്ലാത്ത
വൽസരവുമില്ലാത്ത
വാസരസുന്ദരതേൽ
ഉദയകിരണ പ്രഭയിൽ
സിന്ദൂരസന്ധ്യകളിൽ
നിന്നേപ്പൊതിഞ്ഞ പ്രഭ
എന്നിൽപ്പതിഞ്ഞ പ്രഭ
നീയെന്നിൽ കണ്ട പ്രഭ
നിന്നിലെയെൻ്റെ പ്രഭ
സസ്യലതാ സുഗന്ധം
സൂനവന സുഗന്ധം
സൂന മനസുഗന്ധം
ആവഹിക്കുന്ന നേരം
ഞാനിതാ നിന്നിലായി
നീയിതാ യെന്നിലായി
ദിനങ്ങളില്ലാത്തന്ന്
വരിഷമില്ലാത്തന്ന്
നീയെന്നിൽ തെളിയവേ
ഞാൻ നിന്നിൽ തെളിയവേ
നമ്മൾ ചിരംജീവിയായ്
നമ്മളെയാരറിയാൻ?
ഒരുപക്ഷേ നിയെന്നേ
ഓർക്കുകയാ,ലിപ്പൊഴും
ഓർക്കുകയാണീ ഞാനും
ഒരു ചിരംജീവനായ്!!!

കലാകൃഷ്ണൻ പൂഞ്ഞാർ

By ivayana