രചന : അനിയൻ പുലികേർഴ് ✍
മണി മുഴങ്ങുന്നതു കേട്ടിടേണം
മണി മുഴങ്ങുന്നതാർക്കു വേണ്ടി
മണി മുഴങ്ങുന്നതെന്തിനാണു
മണികൂട്ടമായ് ഇനിയും മുഴങ്ങണോ
കാലൊച്ച വ്യക്തമായ് കേൾക്കുന്നില്ലേ
കറുത്ത ദിനങ്ങൾ വരികയാണോ
കഠിനമായ് തീരുമോ ദിനരാത്രങ്ങൾ
കരമ്പു പെയ്യുമോ നാട്ടിലാകെ
എതിർ ശബ്ദങ്ങൾ എതിരില്ലാതെ
എങ്ങും മുഴങ്ങാൻ തുടങ്ങിടുമ്പോൾ
എല്ലാം വായ്കളും മൂടിക്കെട്ടുവാൻ
എന്തോ വല്ലാത്ത കണക്കുകൂട്ടൽ
ചാപല്യമല്ലിതു തിരിച്ചറിഞ്ഞീടുക
ചതിക്കുഴികൾ ഏറെ മുൻപിലുണ്ട്
ചാരി നിന്നിട്ടു കാര്യമില്ലറിയുക
ചാരേ അരികത്തു വന്നിടുമ്പോൾ
എല്ലാം തുറന്നു പറയുന്നോരാകുക
ഉള്ളു തുറന്നേറെ ഉച്ചത്തിൽ
കണ്ടതു ചൊന്നാൽ കഞ്ഞിയില്ലെങ്കിലും
കണ്ടതുതന്നെ വീണ്ടും പറയുക
കഴുകൻകൻ കണ്ണുകൾ പരതുമെങ്കിലും
കണ്ടതുമിണ്ടാതിരിക്കാൻ കഴിയുമോ
ചടുലമായുള്ള തീക്കത്തിലൂടെ നാം
ചാരുവായുള്ള വാക്കുകൾ ഓതുക
ചാർവാകന്മാരായി മാറുകെല്ലാരും
ചരിത്രത്തിലേക്കെത്തിനോക്കീടുക.