അവലോകനം : സിജി സജീവ് ✍
ന്യൂതന വിപണിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു, കാലിടറി പടുകുഴിയിൽ വീഴുന്നവർക്കൊരു കച്ചിത്തുരുമ്പായി വന്ന് കൊലക്കയറായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വിപത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്,,,
“എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല മലയാളിക്ക്” എന്ന് ഏതൊരു കാര്യത്തിന്റെയും പരാജയത്തിൽ മലയാളി തന്നെ പരസ്പരം പഴിചാരുന്നൊരു വാക്കാണ്,,
ആരാന് അടികിട്ടിയാൽ ആർത്തു ചിരിക്കുകയും,അതു സ്വന്തം പെടലിക്കു കിട്ടുമ്പോൾ മാത്രം, “അയ്യോ ലിതിന് ഇത്രയും
വേദനയോ “എന്ന് വിലപിക്കുകയും ചെയ്യുന്നു ശരാശരി മലയാളി,,
നൂറുകണക്കിന് മൈക്രോ ഫൈനാൻസുകൾ നാടുവാഴുന്ന ഈ കാലത്ത് കുടിശിക വരുത്താത്ത ആപ്ലിക്കന്റ് ചുരുക്കമേ കാണൂ,, അത്തരം ആളുകളിലേയ്ക്കാണ് വൻ ഓഫറുകളുമായി ഓൺലൈൻ മാഫിയകൾ ലോൺ എന്ന പുതിയ ചിലന്തി വലയുമായി നെറ്റ് വർക്കിങ് വിപുലമാക്കുന്നത്…
ഇതിന്റെ പ്രൊസീജിയർ വളരെ പെട്ടെന്ന് നടക്കുന്നു എന്നതും,, അക്കൗണ്ടിൽ ഉടൻ ക്യാഷ് എത്തുന്നു എന്നതും ആവിശ്യക്കാരന് ആശ്വാസമാകുന്നു ഒപ്പം കിട്ടുന്ന നിമിഷം ലോട്ടറി അടിച്ച സന്തോഷവും,,
ഇതിലുള്ള കുരുക്കും നൂലാമലകളും തുടങ്ങുന്നതും മനസ്സിലാകുന്നതും മൂന്നാല് തവണ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുന്ന വലിയ തുകയുടെ emi യെ ഫേയ്സ് ചെയ്യാൻ തുടങ്ങുമ്പോൾ ആണ്.. എല്ലായ്പോഴും ചെയ്യും പോലെ ഇവിടെയും എന്തെങ്കിലും കാരണത്താൽ ഒരു ഡ്യൂ വന്നു പോയാൽ, ഇരട്ടി തുക അടയ്ക്കാനും പലിശ കൂട്ടിയും പറഞ്ഞു ടോർച്ചറ് ചെയ്യും,,,
ഒപ്പം നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും നിങ്ങളുടെ ഫോട്ടോസ് മോർഫ് ചെയ്തു കൊടുക്കും,, നിങ്ങളെ സമൂഹത്തിൽ നാറ്റിക്കും, എന്നുള്ള വില കുറഞ്ഞ ഭീഷണികൾ നടത്തുകയും,, ഗുണ്ടകൾ വന്നു വീടിന്റെ സ്വച്ഛന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യും,,
ഇതിൽ പെട്ടുപോയവർ ചെന്നു ചേരുന്നത് അസന്മാർഗ്ഗീകമായ പ്രവർത്തികളിലൂടെ കോടികൾ മാത്രം സ്വപ്‌നങ്ങൾ കണ്ടുറങ്ങുന്ന കിരതന്മാരുടെ മുന്നിലാണ്,
അവർക്ക് ആരോടും സെന്റിമെന്റ്സ് ഇല്ല,,
അവരുടെ ലക്ഷ്യത്തിൽ മാത്രമായിരിക്കും അവരുടെ ശ്രദ്ധ…
ഇത്തരം ലോണുകൾ നിങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി വശീകരിക്കാൻ എത്തിച്ചേരാം,, ഇതിനോടകം പലർക്കും ഇത്തരം ഓഫർ മെസ്സേജ് വന്നു കഴിഞ്ഞിട്ടും ഉണ്ടാകാം,
പ്രിയമുള്ളവരേ നമ്മുടെ നാട്ടിൽ തന്നെ ഇത്തരം ലോൺ എടുത്ത് ഇപ്പോൾ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന നിരവധി കുടുംബിനികൾ ഉണ്ടെന്ന്
അറിഞ്ഞപ്പോൾ,,,എല്ലാവരും ശ്രദ്ധിക്കുക,, ആരും ഈ അപകടത്തിൽ ചെന്നു ചാടാതിരിക്കുക.