രചന : S.വത്സലാജിനിൽ✍

റേഡിയോയിലെ പാറ്റ
വാർത്തിങ്കൾ, തെല്ലല്ലേ,,,, വരവീണക്കുടമല്ലേ,,,,,,
എന്ന
അതിമനോഹരഗാനം,
ഒരു,മാസ്മരികഭാവത്തോടെ പാടിക്കൊണ്ടിരുന്ന
ഗാനഗന്ധർവ്വൻ,
ടക്കനേ
ഒരു ചൈനക്കാരനെപോലെ,
ചിണുങ്ങാനും,
വലിഞ്ഞിഴഞ്ഞു പാടാനും തുടങ്ങിയതോടെ,
ചുവരിലെ ഷെയ്ഡിൽ,,
സർവ്വജ്ഞപീഠം കയറിയിട്ടും,
അതിന്റെ യാതൊരു അഹങ്കാരവും കാട്ടാതെ ‘അയ്യോ പാവം’ പോലിരിക്കുന്ന റേഡിയോയിലേക്ക്,
അവൾ അന്തംവിട്ടങ്ങു നോക്കിപ്പോയി!!”
അപ്പോഴുണ്ട്,,,
അതിനുള്ളിൽ,,
സ്റ്റേഷൻ ഡയറക്ടറുടെ ഭാവത്തിൽ,
അതാ,,,,,
ഒരു പാറ്റാകുഞ്ഞ്!!!
ഓരോരോ സ്റ്റേഷനുകളിലൂടെയും,
ചാടിക്കടന്ന്,,
സ്‌പൈഡർമാനെപോലെ, ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു.
അതോടെ
ഒച്ചപ്പാടിന്റെ തായംമ്പകം മുറുകുകയും,, റേഡിയോ താനേ ഓഫ്‌
ആകുകയും ചെയ്തു..
ഇത്രേം കാലം,, സന്തതസഹചരിയായി
ഒപ്പം ഉണ്ടായിരുന്ന അതിന്റെ
ആ മൗനചരണം, അവൾക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല.
പാടുമ്പോൾ,,,,, കുയിലാണ്!!
പനിനീർപ്പൂവിതളാണ്………
തിക്കി മുട്ടി വന്ന വരികൾ
പാടി പൂരിപ്പിച്ചു കൊണ്ട്,,
ദേഷ്യത്തോടെ,,അത്,
കൈയിലെടുത്തു
മൂക്കിനിട്ടിടിച്ചും,
ചെവിയിൽ മുറുക്കിയും
വയറ്റത്ത് ഞെക്കിയും,
മുതുകിനിട്ട് തട്ടിയും,
കവിളത്തു കുത്തിയും അതിനെ എടുത്താകേയൊന്നമ്മാനമാടി
പതം വരുത്തിയിട്ടും,
ഒഴിഞ്ഞു പോകാൻ കൂട്ടാക്കാതെ,,,
ആ മേപ്പാടൻ വരട്ടെ,, കാണാല്ലോ’ന്ന്
പരിഹസിച്ചു,,
കൂസലെന്യ ഇരിക്കുന്ന പാറ്റകുട്ടിയെ നോക്കി,,
“ഗർർർർർർർർർർർർ ‘ന്ന് മുരണ്ടവൾ,,
പിന്നെ,
റേഡിയോ മെക്കാനിസം പഠിക്കാത്തതിൽ
ചിന്താവിഷ്ടയായി കുന്തിച്ചിരുന്നു.!
തുടർന്നുള്ള ദിവസങ്ങളിലും,
പതിവുപോലെ റേഡിയോ ഓൺ ചെയ്തു.. എന്നാൽ,,
അതിനകത്ത്
ജീവനക്കാരെല്ലാം കൂടി
എന്തോ മന്ത്രവാദം നടത്തുന്ന മാതിരി ഉച്ചയനക്കങ്ങളും,
കൊട്ടും കുരുവയും കൂകിവിളിയും
മാത്രം മുഴങ്ങിക്കേട്ടുക്കൊണ്ടിരുന്നു.
അപ്പോഴേക്കും,,,
ഞാനൊന്നും അറിഞ്ഞില്ലേ ‘ന്ന
മട്ടിൽ പാറ്റച്ചാർ, ശീർഷാസനവും പത്മാസനവും മുറ തെറ്റാതെ ചെയ്തുകൊണ്ട് ,,
വാടക ഇല്ലാതെ,,
പൊറുതിയും ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഇടയ്ക്കത് ശവാസനത്തിൽ
ആണ്ട് മയങ്ങുമ്പോൾ,
ആ കണ്ണാടിക്കൂട്ടിൽ ഞൊട്ടിഞൊട്ടി അവളതിനെ ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഇനി എന്ത് ചെയ്യും!!”
ഈയിടെയാണ്, പൊക്കം തീരേ കുറഞ്ഞു പോയെന്ന് വച്ച്,,,ആ സ്റ്റീൽകൊടിമരം പുതുക്കിപ്പണിതത്!
ആത്മാവിൽ മുട്ടി വിളിച്ചതുപോലെ,,
ഒരു ആത്മബന്ധമായിരുന്നു.
ഈ പാറ്റ കാരണം,, അതാകേ,
അപശ്രുതിയിലും ആയി.
റേഡിയോ ഉണർന്നിരുന്നാൽ,,, ഒറ്റയ്ക്കാണേലും വീട്ടിൽ ഒരുപാട് ആളുകൾ ഉള്ള ഒരു ഫീൽ തോന്നുമായിരുന്നു.
ഒരു നൊസ്റ്റാൾജിയ പോലെ,,
പ്രിയ ആകാശവാണി,,,
കേൾക്കാതെ വയ്യ,,,
നിന്റെ,ഹൃദയത്തിൽ
നിന്നുള്ള നിലയ്ക്കാത്ത
ആ സ്വരമാധുരി!!
എന്നങ്ങു വിലപിച്ചുകൊണ്ട്,,
ആ കുത്തബ്മിനാർ പരമാവധി, നിലയത്തിന്റെ ദിശയിലേയ്ക്ക് ഉയർത്തിവെച്ച്,,
സതീഷ് ചന്ദ്രനെയും
ടി പി രാധാമണിയെയും
വിമലസേനൻനായരെയും
ബാലലോകം അമ്മാവനെയും
മഹിളാലയംചേച്ചിയെയും
ആർ രാമചന്ദ്രനെയും പ്രതാപനേയും ഒക്കെ മനസ്സിൽ അകമഴിഞ്ഞ് സ്മരിച്ചു പ്രാർത്ഥിച്ചു കൊണ്ട് റേഡിയോ ഓൺ ചെയ്തു.. ഈ പ്രാർത്ഥന എല്ലാ ദിവസവും മുടങ്ങാതെ നടക്കുന്നുണ്ടായിരുന്നു.
പക്ഷേ,,,
അനന്തപുരിയിൽ,
അപ്പോഴും കാലം തെറ്റി വേനൽ മഴ കനത്തു പെയ്തുകൊണ്ടിരുന്നു.
ഒടുവിൽ
തറവാട് വിട്ടിറങ്ങിയ സഞ്ചാരിയെപ്പോലെ കണ്ണിൽ കണ്ട സ്റ്റേഷനുകളിൽ എല്ലാം, പ്രതീക്ഷയോടെ കയറിയിറങ്ങി.
അവസാനം 92.7 എന്ന വിശാലമനസ്കർ കുറച്ചധികം അലിവു കാട്ടിയതോടെ റേഡിയോ
വീണ്ടും നാണത്തോടെ പാടാൻ തുടങ്ങി.
“ചിന്തകളെ മാറ്റാം,,,,
പുതുലോകം തീർക്കാം,,,..
തുടർന്ന്,,
കൊലുസ് കിലുങ്ങും പോലൊരു പെൺകുട്ടിയുടെ ചിരിയും സംസാരവും മുഴങ്ങി.
എങ്കിലും
ഇത്രയും നാൾ ശീലിച്ചു പരിചയിച്ചു വന്നതിൽ നിന്നും,,ഉടനെ
ഒരു മാറ്റം ഇഷ്ടപ്പെടാത്ത മനസ്ശാസ്ത്രത്തിൽ അകപ്പെട്ടുപോയ അവൾ പിന്നിം പിന്നിം അനന്തപുരിയിലേക്ക് കണ്ണും നട്ട്
ഹൃദയപൂർവ്വം കാത്തിരുന്നു.
ഇന്നലെയാണ് അത് സംഭവിച്ചത്,
ഒറ്റക്കമ്പി, നാദം,, മാത്രം മൂളും
വീണാഗാനം ഞാൻ,,,,,,,,,
അതാ,,,
അനന്തപുരി,,
ആനന്ദലഹരിയിൽ മതിമറന്നു പാടുന്നു.
പണ്ടീയുത്സവത്തിന് കോളാമ്പിയൊക്കെ കെട്ടി വച്ച ശേഷം
ആദ്യത്തെ പാട്ട് കേൾക്കുമ്പോൾ
ഉള്ളിൽ അല്ലതല്ലുന്നൊരു സന്തോഷതിരയുണ്ട്!
ഏതാണ്ട് അതുപോലെ..
മനസ്സ് നിറഞ്ഞു കവിഞ്ഞ സന്തോഷം!
ഏത്രയൊക്കെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചാലും,കിട്ടാത്ത മനഃശാന്തി
ഒടുവിൽ,
സ്വന്തം നാട്ടിലെ,കൊച്ചു
മാടൻനടയിലേയ്ക്ക് ഓടി കയറി ചെല്ലുമ്പോൾ കിട്ടുന്നൊരു സുഖമുണ്ടല്ലോ,,, അതെന്നെ!!
നെറ്റിയിൽ പൂവുള്ള,,,,
സ്വർണ്ണച്ചിറകുള്ള പക്ഷി,,,
നീ പാടാത്തതെന്തേ,,,,,,,,,,
വീണ്ടും നല്ല നല്ല പാട്ടുകൾ
അങ്ങിനെ മുഴങ്ങികേട്ടുകൊണ്ടിരുന്നു..
അതിനിടയ്ക്ക്,
ആ പാറ്റഭീകരനെ,
തിരഞ്ഞ കണ്ണുകൾ,
താഴെ,വെറും നിലത്ത്,, പാട്ടും കേട്ട് ആവോളം കൂർക്കം വലിച്ചുറങ്ങുന്നതാണ് കണ്ടത്!!
ഞൊട്ടാനായവൾ ചെന്നതാണ്.
പക്ഷേ,,
പാവം, അവിടെ കിടന്ന്
സുഖായി ഉറങ്ങിക്കോട്ടെ,,
എന്നാലും എന്തെര് കഴിച്ചിട്ടാണോ,,,എന്തോ,,
ദിവസങ്ങൾ കഴിയുന്തോറും അത് തൊമ്മനായി വരുന്നുണ്ട്!!
ഇപ്പം,,
അതിനും കൂടി കേൾക്കാൻ വേണ്ടിയാവണം ,,
റേഡിയോ, പഴേപടി
പൂർവ്വാധികം ഭംഗിയായി പാടിക്കൊണ്ടിരിക്കുന്നു!!
മാനേ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 😜

S.വത്സലാജിനിൽ

By ivayana