രചന : ബിനു. ആർ. ✍

തിലകക്കുറി ചാർത്തിവരുന്നു
തിലകങ്ങളായ ആത്മക്കളെല്ലാം
ജന്മശിഷ്ടവും ഇഹലോകവാസവും
തീർന്ന്,ജന്മാന്തരങ്ങളെ–
ക്കാത്തിരുന്നപോൽ
നിറയുന്നു പേരില്ലാത്ത
ജഡിലമാം ആത്മാക്കളെല്ലാം!
സിന്ദൂരതിലകമണിഞ്ഞു ജീവിതത്തിൻ
പടിവാതിലിൽ വലതുകാൽ
പതിച്ചു കയറിവന്നവർ
ധനമെല്ലാം
പതിതൻ കാൽക്കീഴിൽ വച്ചു
തൊന്തരവുകൾ നേരിടുംന്നേരം,
ഒരുമുഴം കയറിന്നറ്റത്ത്
ആത്മാവ് പറപ്പിച്ചുവിടുംന്നേരം,
ബന്ധങ്ങളെല്ലാം
പകച്ചുനിൽക്കുംന്നേരം,
ചുമരിൽ തൂങ്ങാത്ത ചിത്രമായ്
മനസ്സിന്നകക്കോണിൽ പഴകിയമാറാല
പിടിച്ചിരിക്കുന്നേരം,
മണ്മറഞ്ഞുപോയവർ
സ്വന്തബന്ധങ്ങളില്ലാത്തവർ
പേരില്ലാത്തകുതൂഹലംനിറഞ്ഞു
മരിച്ചുപോയവർ എല്ലാം
കാലശാപത്തിനായടിഞ്ഞീടുന്നു
ധർമപുരിയിൽ!

By ivayana