രചന : ജോ ജോൺസൺ✍
വീട്ടിൽ വാങ്ങിയ കിളികളുടെ വീഡിയോ ആയിരുന്നു പോസ്റ്റ്. നല്ല മനസുള്ള ഒരുപാട് പേര് പക്ഷികളെ കൂട്ടിലാക്കരുത് അവർ പാറി പറന്ന് നടക്കട്ടെ എന്നൊരാശയം പറഞ്ഞിരുന്നു..
വളരെ നല്ലത് അങ്ങനെ തന്നെയാണ് വേണ്ടത്.
അനിയൻ വീട്ടിലേക്ക് കിളികളെ വാങ്ങിയപ്പോൾ എനിക്കും സങ്കടം വന്നു കാരണം കൂട്ടിൽ അല്ലാതെ ഇവയെ വീട്ടിൽ വളർത്താൻ സാധിക്കില്ല എന്നത് തന്നെ.
പക്ഷെ ഒരു സത്യം മനസിലാക്കണം കയ്യിലുള്ള പണം കൊടുത്തിട്ട് ഇത് പോലുള്ള കിളികളെ വാങ്ങി തുറന്നു വിടുന്നുവെന്ന് കരുതുക അങ്ങനെ അവയെ തുറന്ന് വിട്ടാൽ അവർ ജീവനോടെയിരിക്കും എന്ന് തോന്നുന്നുണ്ടോ…
അങ്ങനെയവർ ജീവനോടെയുണ്ടകുമെന്ന വിശ്വാസം പോലും തെറ്റല്ലെ..
ഇത് പോലുള്ള വളർത്തു പക്ഷികൾക്ക് സ്വയമേ ആഹാരം കണ്ടെത്താനോ ശേഖരിക്കാനോ ശത്രുക്കളിൽ നിന്ന് രക്ഷ നേടാനോ കഴിവില്ല.
വളർത്തു പക്ഷികളിൽ കൂടുതലും നമ്മുടെ നാട്ടിലുള്ളവയലല്ലോ.
പുറം രാജ്യങ്ങളിൽ നിന്ന് ഇവിടേയ്ക്ക് എത്തുന്നവയുമുണ്ട്.
അഥവാ ഇവിടെയുള്ള പക്ഷികളാണെങ്കിൽ പോലും ജനിച്ചയുടനെ കൂടു മാത്രം കണ്ടു വളർന്നവർക്ക് പുറമെ ജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരായിരിക്കും.
വന്യജീവി സങ്കേതങ്ങളിൽ ഉല്ലാസ യാത്ര പോകുന്നവർ തീർച്ചയായും കണ്ടിട്ടുള്ള ഒരു മുന്നറിയിപ്പുണ്ട്.വന്യജീവികൾക്ക് ഭക്ഷണം കൊടുക്കരുത് എന്നൊരു സൂചിക ബോർഡ്.
ചിലയിടങ്ങളിൽ ജീവിയുടെ പേര് ചേർത്തു കൊണ്ടാവും ഈ ബോർഡ് കാണപ്പെടുക. കുരങ്ങിന് ഭക്ഷണം കൊടുക്കരുതെന്നൊ മാനിന് ഭക്ഷണം കൊടുക്കരുതെന്നോ ആവാമത്.
എന്ത് കൊണ്ടാണ് അങ്ങനെയൊരു ബോർഡ് അവിടെ തൂക്കിയിരിക്കുന്നതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ഇത്തരം സ്ഥലങ്ങളിൽ സാധാരണ ഭക്ഷണം കൊടുക്കാൻ സാധ്യതയുള്ള വന്യജീവി ഗണത്തിൽ തന്നെ പെടുന്ന ഒരു ജീവിയാണ് കുരങ്ങ്. വന്യ ജീവികൾക്ക് ഭക്ഷണം കൊടുക്കരുത് എന്ന ബോർഡ് കുരങ്ങുമായി താരതമ്യം ചെയ്ത് നാം ചിന്തിക്കുന്നത് അവർക്ക് ഭക്ഷണം ഒരു പ്രാവശ്യം കൊടുത്താൽ പിന്നീട് അവിടെ വരുന്ന സന്ദർശകർക്ക് അതൊരു ശല്യമാകും എന്ന രീതിയിലാവും അതല്ലെങ്കിൽ വിഷാംശമുള്ള ഭക്ഷണങ്ങൾ അവർക്ക് കൊടുക്കുന്നത് കൊണ്ടാവും ഈ ബോർഡ് എന്നാവാം പക്ഷെ കാരണം അത് മാത്രമല്ല.
അവർക്ക് വേണ്ട ഭക്ഷണമൊക്കെയും അവിടെ പ്രകൃതിതന്നെ അവർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് എന്നാൽ നാം പല പ്രാവശ്യം അവർക്ക് ഭക്ഷണം കൊടുക്കുമ്പോൾ സ്വയമേ ആഹാരം കണ്ടെത്താനുള്ള അവരുടെ കഴിവ് അവർക്ക് നഷ്ടമാവുന്നു.
പിന്നീട് എപ്പോഴെങ്കിലും അവർക്ക് നാം കൊടുക്കുന്ന ഭക്ഷണം ലഭിക്കാതെ വന്നാൽ സ്വയമേ ആഹാരം കണ്ടെത്താൻ കഴിയാതെ ഇവ കൂട്ടത്തോടെ ചത്തൊടുങ്ങേണ്ടി വരുന്നു.
ഇത് അവരുടെ വംശനാശത്തിനോ പോലും കാരണമാവാം എന്നത് കൊണ്ട് മാത്രമാണ് ഇത്തരം ജീവികളുടെ സംരക്ഷണത്തിനു വേണ്ടി വനം വകുപ്പ് ഇങ്ങനെയൊരു നിയമം പാസാക്കിയിരിക്കുന്നത്.
ഞാനിത് ഇവിടെ പറയാനുള്ള കാര്യം എന്തെന്നാൽ കൂട്ടിൽ അടച്ച പക്ഷികളെ തുറന്ന് വിട്ടു അവയെ കുരുതി കൊടുക്കാതെ അവയെ സംരക്ഷിക്കണമെന്ന് പറയാനാണ്.
കാരണം അവയും സ്വയമെ ആഹാരം കണ്ടെത്താൻ കഴിവുള്ളവരല്ല.
അപ്പൊ വേറൊരു ചോദ്യം ചോദിക്കാം എങ്കിൽ പിന്നെ ഇവരെ ആദ്യമേ കൂട്ടിലാക്കാതെയും കടകളിൽ വിൽ ക്കാതെയും ഇരുന്നുകൂടേയെന്ന്. ന്യായമായ ചോദ്യമാണ് പക്ഷെ അത് ഞാനോ നിങ്ങളോ, ഒരാളോ രണ്ടു പേരോ വിചാരിച്ചാൽ മാത്രം നടക്കുന്ന കാര്യമല്ലല്ലോ.
ആവശ്യക്കാർ ഉള്ളിടത്തോളം കാലം പക്ഷികൾ കൂട്ടിലാവുകയും അങ്ങനെയുള്ള വളർത്തു പക്ഷികൾ കടകളിൽ എത്തുകയും ചെയ്യും കാരണം വന്യജീവികളെ പോലെ ഇവയെ കൂട്ടിലാക്കാതിരിക്കാനോ വാങ്ങി വിൽക്കാനോ വളർത്താതിരിക്കാനോ അനുകൂല നിയമ സാഹചര്യങ്ങൾ ഒന്നും തന്നെ നിലവിലിലല്ലോ.
ഞാനും ഇപ്പോൾ ആഗ്രഹിക്കുന്നു അത് പോലെ ഇവർക്ക് അനുകൂലമായ ഒരു നിയമമുണ്ടാവട്ടെയെന്ന്.
അതെന്തിന് പക്ഷികൾക്ക് മാത്രം കൂട്ടിൽ അടയ്ക്കപ്പെടുന്നതിനു നിയമം വരണമെന്ന് ആഗ്രഹിക്കുന്നു വേറെയും ജീവികൾ ഇല്ലേയെന്ന് ചോദ്യം വരാം.
അതിനും ഉത്തരം പറയാം.
സാധാരണ ജീവികളെപ്പോലെ കൂട്ടിൽ ആക്കിയാലും അവയ്ക്കുള്ളതിന്റെ പത്തിലൊന്ന് പോലും സ്വാതന്ത്ര്യം പക്ഷികൾക്കുണ്ടാകില്ലാ.
കാരണം ഇവയുടെ ചലനം കാലുകൾ കൊണ്ട് മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം മുഴുവനും കാലുകളെയെന്നതിനെക്കാൾ കൂടുതൽ ചിറകുകൾക്കാണ് നൽകപ്പെട്ടിരിക്കുന്നത് അത് കൊണ്ട് തന്നെ അടക്കപെട്ട കൂടിനെക്കാൾ തുറന്ന സ്ഥലമാവും നല്ലത്.
ഞാൻ കായലിൽ നീന്താൻ പോകുമ്പോൾ എന്റെ കാലുകൾ നിലത്തു കുത്താതെ ആഴത്തിൽ കൈകൾ കൊണ്ട് മാത്രം എന്റെ ശരീരത്തെ ബാലൻസ് ചെയ്തു നിർത്തിയ അനുഭവങ്ങളുണ്ട്.
കിതപ്പ് അനുഭവപ്പെടുമ്പോൾ ആഴമില്ലാത്ത സ്ഥലത്തേക്ക് നീന്തിപോവുകയും പറന്നു തളർന്ന പക്ഷിയെ എന്ന പോലെ കാലുകൾ നിലത്തു കുത്തി ക്ഷീണം മാറി വീണ്ടും ആകാശത്തിലേക്കെന്നത് പോലെ ആഴമുള്ള സ്ഥലങ്ങളിലേക്ക് നീന്തി പോകാറുണ്ട്.
ആ സമയമത്രയും എന്റെ കാലുകളെക്കാൾ ഞാൻ ആശ്രയിച്ചത് എന്റെ കരങ്ങളെ ആയിരുന്നു കാലുകൾ ആകാശത്തിൽ പറന്നുയരുന്ന പക്ഷിയുടേതെന്ന പോലെ ചിറകുകളെക്കാൾ ബലമില്ലാത്തവയെന്ന് അപ്പൊഴെനിക്ക് തോന്നിയിരുന്നു.അത് പോലെ തന്നെ ആകാശത്തു പറന്നുയരുന്ന പക്ഷിയുമെന്ന് ചിന്തിക്കാൻ ഈ അനുഭവങ്ങളൊക്കെയും ഇപ്പോൾ ഒരു പാഠമായി എന്ന് പറയാം.അത് കൊണ്ട് അവർക്ക് അനുകൂലമായി നിയമം വരുന്നുവെങ്കിൽ അതിനെ അനുകൂലിക്കുകയും പണം കൊടുത്തു വാങ്ങിയ പക്ഷികളെ വേണ്ട രീതിയിൽ പരിപാലിക്കാനാവുമെന്നും വിശ്വസിക്കുന്നു..
അതിനോടൊപ്പം
ഞാൻ ഇട്ട വീടിയോയിലെ കൂട്ടിൽ അടച്ച പക്ഷികളെ നോക്കി ഹൃദയം തേങ്ങിയവരുടെ ഹൃദയത്തോടൊപ്പം എന്റെ ഹൃദയത്തെയും ചേർത്ത് വയ്ച്ചു കൊണ്ട്…