അവലോകനം : ഗഫൂർ കൊടിഞ്ഞി.✍
കൊളോണിയൽ അധിനിവേശത്തിൽ നിന്ന് നമ്മുടെ നാട് വിമോചിതമായിട്ട്
മുക്കാൽ നൂറ്റാണ്ട് പിന്നിട്ടുവല്ലോ. ബ്രിട്ടീഷ് രാജിൻ്റെ അടയാളങ്ങൾ മുച്ചൂടും വിസ്മൃതിയിൽ വിലയം പ്രാപിച്ചു കഴിഞ്ഞു. പാലങ്ങളും റെയിലുകളും മറ്റ് നിർമ്മിതികളുമെല്ലാം പുതിയ കാലത്തിൻ്റെ മാറ്റങ്ങളാൽ കാലഹരണപ്പെട്ടു. എന്നാൽ മലബാറിൽ അപൂർവ്വമായി ഇന്നും പൂതലിച്ച് നിൽക്കുന്ന ചില അവശേഷിപ്പുകൾ ഗതകാലത്തിൻ്റെ വിമൂഖ സാക്ഷ്യം പോലെ തലയുയർത്തി നിൽക്കുന്നത് കാണാം.
മലപ്പുറം ജില്ലയിൽ കൊടിഞ്ഞിയെന്ന നമ്മുടെ ഗ്രാമം ഇതിൽ സവിശേഷ ശ്രദ്ധയർഹിക്കുന്നു.
ഒരു കാലത്ത് ഏറ്റവും കൂടുതൽ നെൽ പാടങ്ങളുണ്ടായിരുന്ന ഒരു കുഗ്രാമമായി
രുന്നു കൊടിഞ്ഞി. ബ്രിട്ടീഷ്കാലഘട്ടത്തിൽ അവരുടെ ശ്രദ്ധയും സഹായവും ഏറ്റവും കൂടുതൽ ലഭിക്കാനുള്ള സൗഭാഗ്യം ഈ കാർഷിക ഗ്രാമത്തിന് ലഭിച്ചു. 8000 ഹെക്റ്റർ കൃഷിഭൂമിയാൽ സമ്പന്നമായിരുന്നു ഇവിടം എന്ന് പഴയ രേഖകൾ പറയുന്നു. ഇമ്മട്ടിൽ ബ്രിട്ടീഷുകാരുടെ ശ്രദ്ധയും പരിചരണവും ഈ നാട്ടിന്ലഭിക്കാൻ ചില കാരണങ്ങളും ഉണ്ടായിരുന്നു.
തൊട്ടപ്പുറത്ത് തിരൂരങ്ങാടിയിലുംമമ്പുറത്തുമൊക്കെ ബ്രിട്ടീഷ് വിരോധം തിളച്ച് മറിയുമ്പോഴും അവിടെ നിന്ന് വിളിപ്പാട് മാത്രം ദൂരമുള്ള ഇവിടെ അതിൻ്റെ അനുരണങ്ങൾ കാര്യമായി കണ്ടിരുന്നില്ല. ഇവിടത്തുകാർ കാര്യമായി ഈ സമരങ്ങളിൽ ഇടപെട്ടില്ല എന്ന് മാത്രമല്ല പല കുടുംബങ്ങളും ആംഗലേയരോട് ചേർന്ന് നിൽക്കയാണ് ചെയ്തത്.
ഇടത്തരം തറവാടുകളായിരുന്നു കൊടിഞ്ഞിയിൽ കൂടുതലും എന്നതും ഇതിന് ഒരു കാരണമാകാം. മിക്കകുടുംബങ്ങളും സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാൻ പ്രാപ്തിയുള്ളവരും അത്യാവശ്യം വസ്തുവഹകൾ കൈവ
ശമുള്ളവരുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാവാം ഈ നാട്ടിനെ ബ്രിട്ടീഷുകാർ സവിശേഷമായി പരിഗണിച്ചത്. ഇതിന് ഉപോൽബലകമായ പല ഉദാഹരണങ്ങളും ഇവിടെ കാണാം.
1800 കളിൽ തന്നെ ഈ ഭാഗം ഒരു നേവീറൂട്ടായി ബ്രിട്ടീഷുകാർ നിലനിർത്തി യിരുന്നു. അതിൻ്റെ അനുബന്ധമായിഇവിടെ കുറേ നേവീ കോട്ടേജുകളുമു
ണ്ടായിരുന്നു. അവ പൊളിച്ചുമാറ്റിയത് ഏതാനും വർഷം മുൻപാണ്. അന്നത്തെ അർത്ഥത്തിൽ കാർഷിക രംഗത്ത് വിപ്ലവകരമായ പരിവർത്തനങ്ങളാണ് ബ്രിട്ടീഷുകാരിവിടെ കൊണ്ടു വന്നത്. അതിൻ്റെ നിരവധി അടയാളങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.
അവയിലൊന്നാണ് കടലുണ്ടിപ്പുഴയുടെകൈവഴിയായി കടന്ന് പോകുന്ന സാമാന്യം വീതി കൂടിയ തോട്ടിന് അവർ നിർമ്മിച്ച ഭീമൻ തടയിണകൾ. അക്കാലഘട്ടത്തിലെ നിർമ്മാണ വൈദഗ്ധ്യം കൊണ്ടു തന്നേയാവാം ചീർപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രണ്ട് ഷട്ടറുകൾ ഇന്നും കാലത്തെ അതിജീവിച്ച് ഇവിടെ തലയുയർത്തി നിൽക്കുന്നത്. 1944ൽ നിർമ്മിതമായ തടയിണ നിലകൊള്ളുന്ന പ്രദേശമെന്ന നിലക്കാണ് ഇവിടം “ചീർപ്പിങ്ങൽ ” എന്ന് അറിയപ്പെടുന്നത്. ഇവിടെ നിന്ന് കടലിലേക്ക് ഒഴുകിപ്പോകുന്ന ജലത്തെ തടഞ്ഞു നിർത്താൻ ഈ തടയിണ കൊണ്ട് സാധിച്ചു. ആ ജലം കൊടിഞ്ഞിയിലെ നെൽവയലുകളിലേക്ക് തിരിച്ചു വിടുകയായിരുന്നു ലക്ഷ്യം.
ഇങ്ങനെ തടഞ്ഞു നിർത്തുന്ന വെള്ളം ശേഖരിക്കാനും അവരിവിടെ
സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനായി രണ്ടു സ്ഥലങ്ങളിലായി അഞ്ചാറേക്കർ വീതം വിസ്തൃതിയുള്ള താഴ്ന്ന പാടങ്ങൾ കാപ്പ് എന്ന പേരിൽ അതിരുകൾ പടുത്തു കെട്ടി ഈ ജലസംഭരണിയിലേക്ക് തോടുകൾ വഴി വെള്ളം തിരിച്ചുവിടുകയാണ് ചെയ്തിരുന്നത്.ഈ രണ്ട് കാപ്പുകൾ ഇന്നും ഏറെക്കുറേ ഇവിടത്തെ കാർഷിക ആവശ്യങ്ങൾക്ക് കർഷകർ ഉപയോഗപ്പെടുത്തുന്നു. മോര്യാ കാപ്പ് വെഞ്ചാലി കാപ്പ് എന്നീ പേരുകളിൽ അറിയപ്പെട്ട ഈ വിശാലമായ ജലസംഭരണികൾ കാർഷിക രംഗത്തെ ജലദൗർലഭ്യത ഏറെക്കുറേ പരിഹരിച്ചിരുന്നു..
ഗൾഫിലേക്കുള്ള കുടിയേറ്റങ്ങൾക്ക്പിറകെ നാട്ടിൽ സർവ്വസാധാരണമായ
വയൽ നികത്തലുകൾ ഇവിടെ നടന്നിരുന്നു.അതു കൊണ്ടു തന്നെ ഈ വയലുക
ളിൽ വലിയൊരു പങ്ക് മണ്ണിട്ട് നികത്തി. പലരും വീട് വെച്ചു. എങ്കിലും ബാക്കി വന്ന നെൽപാടങ്ങളിൽ കൃഷിയിറക്കുന്ന വർക്ക് കാപ്പ് എന്ന ഈ ജലസംഭരണി കൾ ഇന്നും ആശ്വാസമാകുന്നുണ്ട്.
ഏതായാലും ഇത്തരം കയ്യേറ്റങ്ങൾക്ക് ശേഷവും കൊടിഞ്ഞിയിൽ സുമാർ നാലായിരം ഹെക്റ്റർ നെൽപാടങ്ങൾ ഇന്നും നിലനിൽക്കുന്നു എന്നത് ഒരർ ത്ഥത്തിൽ അൽഭുതമാണ്. ചരിത്രത്തിൻ്റെ അവശിഷ്ടങ്ങളെന്ന നിലക്ക് രണ്ട് നൂറ്റാണ്ട് മുൻപ്ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ തടയിണകളും കാപ്പുകളും സന്ദർശകരെ ഇന്നും ആകർഷിക്കുന്നുണ്ട്.