രചന : സതി സതീഷ്✍

നിലാവ് ചൊരിയുമീ
ആതിര രാവിൽ
നീയും ഞാനും
തനിച്ചായീ നദിക്കരയിൽ
ഈ പ്രപഞ്ചം
നോക്കി നിൽക്കേ
ഓമനേനിന്റെ മുഖം
പാലൊളിചന്ദ്രിക പോൽ
സുന്ദരം വശ്യം മനോഹരം!
മധു ചന്ദ്രിക പ്രഭയിൽ
നാണിച്ചു നിൽക്കും
വിടരാൻ
വെമ്പുന്നാമ്പൽ പോലെ
തഴുകിയകന്നു
പോയൊരു
തെന്നൽ പോലെ
കണ്ണുകളടക്കുന്ന
നിലാവിൻ കുഞ്ഞുതാരകങ്ങൾ!
നിലാവിന്റെ ലഹരി
നുണയുന്ന സുഗന്ധി
പുഷ്പങ്ങൾ പോലെ
നിലാവെളിച്ചത്തിലാരും
കാണാതെ
വിരിയുന്നൊരു
നിശാഗന്ധി പോലെ
നീയെൻ ചാരത്തുണ്ടല്ലൊ പെണ്ണേ
ഈ നിലാവിൻ കൂട്ടായെന്നുമേ!

സതി സതീഷ്

By ivayana