രചന : പ്രകാശ് പോളശ്ശേരി✍

ഒറ്റക്കിരുന്നു ഞാൻ തേങ്ങിക്കരയുന്നു
ഒറ്റാലിലന്നുഞാൻപെട്ട പോലെ
ഓർമ്മകളൊത്തിരിനീറിപ്പിടിക്കുന്നു
ഒരായിരംനീരാളികൾചുറ്റിപ്പിടിക്കുന്നു
തേനൂറുംകനികൾ തിന്നൊരു കാലത്ത്
തേൻതുള്ളും വാക്കുകൾ കേട്ടിരുന്നു
ഒന്നിച്ചുകേട്ടതും ഒന്നിച്ചുചൊന്നതും
ഇന്നിതാ തിരിച്ചെത്തിയമ്പു പോലെ
ഉള്ളത്തിൽകൊള്ളുവാൻപറ്റുന്നപോലവെ
ചൊല്ലുന്നുണ്മയെന്നിലില്ലയെന്നും
ശരശയ്യയൊരുക്കിനീതന്നു ,
യെനിക്കായി,കാണട്ടെയിനി ഞാനീയുദ്ധമെല്ലാം
തീരുന്നയുദ്ധത്തിൽകബന്ധങ്ങൾനിറയവെ ,
നിന്നുള്ളം തണുക്കുവോചൊല്ലുകനീ
കർണ്ണാഭരണമെല്ലാംദാനംചെയ്തുഞാൻ
പൂഴിയിൽതാഴട്ടെയെന്റെരഥവുമിന്ന് ,
ആവനാഴിയിലമ്പുനിറച്ചോളു
പരിചയുമൊന്നുമില്ലാതെഞാൻ മുന്നിലുണ്ട്
കണ്ണുകൾ കെട്ടിയെന്തിനന്ധയാകുന്നു
ആരെ ബോധിപ്പിക്കാനാണിനിയും
അന്വിതിയായ്നാംഒട്ടേറെച്ചൊല്ലിയെന്നാലുമിന്നു
ഞാൻ മാത്രമായ് തെറ്റുകാരൻ
പണ്ടൊരുവൈശാഖമാസത്തിലായിരുവോ,
പാദയോരത്ത് നാം കണ്ടുനിന്നേ
ഒത്തൊരുമിക്കുവാൻമാത്രമായ്നമ്മളിൽ
എത്രനന്മകൾഉണ്ടായിരുന്നു.
കാലത്തിലെണ്ണാതെ ,കാമനപൂത്തനാൾ
വേറിട്ടുനിന്നോ നാം ചൊല്ലുമോയിന്ന്
ഇന്നെന്നെതള്ളിപ്പുറത്താക്കിനിൽക്കുമ്പോ
ശാന്തമാകുമോ ഉള്ളമെല്ലാം
കണ്ണീരിൽ മുക്കിസ്പുടം ചെയ്താൽ
സ്പടികസമാനമാകുമോ അന്തരംഗം
ആറാട്ടുകഴിഞ്ഞ പൂരപ്പറമ്പിൽ
കാണില്ലേ ഉത്സവശേഷിപ്പുകൾ
പുറ്റിനുളളിൽഞാൻകാത്തിരിക്കാമെന്നാലും ,
ഉറ്റുനോക്കും രണ്ടുതീ ഗോളങ്ങൾ
കാരസ്കരത്തിന്റെമുള്ളിനായ്നീയത്
കുത്തിപ്പൊട്ടിച്ചോളൂതീരട്ടെയെല്ലാം
എന്നാലുമൊരു ദിനം വല്മീകം പൊട്ടിച്ച് വന്നിരിക്കാം തീർച്ചയില്ല.

പ്രകാശ് പോളശ്ശേരി

By ivayana