രചന : സബിത ആവണി ✍

ഒപ്പമുള്ള മനുഷ്യരെ നഷ്ടപ്പെടുക എന്നതാണ് ഒരാളെ ഇല്ലാതാക്കാൻ കഴിയുന്ന അത്രയും വേദനയുള്ള കാര്യം.
അറ്റാച്മെന്റ്സ് …
ഒരു പരിധിയിലധികം ഒരാളുമായി അടുപ്പത്തിലാവുക. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുക.
വെറുതെ സംസാരിക്കുക…
ഒഴിവുസമയങ്ങളില്ലാതെ വരുന്നൊരു അവസ്ഥയുണ്ട്. അവരോട് സംസാരിച്ച് സംസാരിച്ച് നമ്മുടെ ദിവസങ്ങളൊക്കെ അവരില്‍ നിന്നും തുടങ്ങി അവരില്‍ തന്നെ അവസാനിപ്പിക്കുന്ന രീതി.


അതിനർത്ഥം ഒരാൾ പൂർണ്ണമായും മറ്റയാളുടെ ലൈഫെന്റെ ഒരു പാർട്ട് ആയി കഴിഞ്ഞു എന്നുള്ളതാണ്. അതങ്ങനെ മുന്നോട്ട് പോകുന്നതിന്റെ മെയിൻ റീസൺ വിശ്വാസം ,സ്നേഹം ,
പരസ്പര ബഹുമാനം എന്നിവയൊക്കെ ആണ്. എന്നാൽ ഇടയിലെവിടേക്കിലും വെച്ച് ഒരാള്‍ക്ക് ആ relationil നിന്നും പുറത്ത് കടക്കണം എന്ന ചിന്ത വരുന്നു.അതിനു ചിലപ്പൊ പല കാരണങ്ങള്‍ ഉണ്ടാവാം . എന്നാലും അവര്‍ ആദ്യം അതില്‍ നിന്നും ഇറങ്ങിപ്പോരാനുള്ള വഴികൾ തേടും. തിരക്കഭിനയിച്ചു ഒഴിവാക്കാൻ ശ്രമിച്ച് ഒന്ന് മാറി നിൽക്കും പതിയെ പതിയെ ആ റിലേഷൻ ബ്രേക്ക് ആവുന്ന അവസ്ഥ. പക്ഷെ അതിൽ ഒരാൾക്ക് ഇറങ്ങിപ്പോകാൻ പറ്റാത്ത വിധം ചിലപ്പോ ആ റിലേഷന്ഷിപ്പില് അയാൾ കുരുങ്ങി കിടക്കുന്നുണ്ടാവും. പുഴയിലെ മീനെ പിടിച്ച് കരയിലിടുന്ന അവസ്ഥ. എത്ര പിടഞ്ഞിട്ടും തിരികെ പോകാന്‍ കഴിയാതെ കെഞ്ചുന്ന അവസ്ഥ.


opposite ഉള്ളയാളുടെ അവസ്ഥയെ പറ്റി bothered ആവാതെ ഇറങ്ങിപ്പോകാൻ ഒപ്പമുണ്ടായിരുന്ന മനുഷ്യന് കഴിയുന്നുണ്ട് എങ്കിൽ മുന്നേ നിങ്ങൾ അയാൾക് കൊടുത്ത സ്നേഹവും പരിഗണനയും ഒക്കെ ആ പ്രവർത്തി കൊണ്ട് ഇല്ലാതായി പോകുകയാണ്.
നിങ്ങൾ എത്ര ന്യായീകരിച്ചാലും
ആ ഒരു വ്യക്തിയെ നിങ്ങൾ ഇല്ലായ്മചെയ്യുക തന്നെയാണ്.
ഒരുപാടു മനുഷ്യരെ കണ്ടിട്ടുണ്ട് അത്തരത്തിൽ ഹൃദയം മുറിഞ്ഞ് ജീവിക്കുന്നവരെ.
ചിലരത് മറ്റൊരാളോട് ഷെയർ ചെയ്യാൻ തന്നെ ഭയക്കും.


മനുഷ്യരെ പേടിയാണെന്ന് പറയുന്ന വിധം അവരുടെ ഹൃദയം പൊട്ടിപ്പൊളിഞ്ഞ് പോയിട്ടുണ്ടാവും. ഇടയ്ക്കെവിടെയെങ്കിലും സ്നേഹത്തിനൊപ്പം കരുണയും ദയയും കൂടി കരുതിയിരിക്കുക എന്നാണ് അവരോടൊക്കെ പറയാനുള്ളത്.
അതല്ലെങ്കിൽ പരസ്പരം ഇറങ്ങിപോകാനുള്ള വഴി അവനവൻ തന്നെ ആദ്യമേ തുറന്നിട്ടേക്കുക. സ്നേഹത്തിനു ഓരോ ഹൃദയത്തിലും ഓരോ ഭാവമാണെന്നേ. സ്നേഹം കൊണ്ടെൽക്കുന്ന മുറിവുകൾക്കൊക്കെ വല്ലാത്ത നീറ്റലാണ്.


കാലമെത്ര കഴിഞ്ഞാലും നോവാറാതെ ചില മനുഷ്യര്‍ ഉരുകി ഉരുകി ജീവിക്കും.ഇതിനെ കുറിച്ചൊന്നും ബോധവാന്മാരല്ലാതെ ഒരാളെ സ്നേഹം കൊണ്ട് നിറച്ച ശേഷം ഇറങ്ങി പോരുന്ന മനുഷ്യരെ നിങ്ങൾക് സ്നേഹത്തെ പറ്റി പറയാൻ അർഹതയില്ല. ആത്മാഭിമാനം പോലും അടിയറവ് വെച്ച് പിന്നാലെ വരുന്ന മനുഷ്യർക്കൊക്കെ സ്നേഹത്തിന്റെ വിലയറിയാവുന്നത് കൊണ്ടല്ല നിങ്ങളെ അവർ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണെന്നു മനസിലാക്കുക.

സബിത ആവണി

By ivayana