രചന : അനിയൻ പുലികേർഴ് ✍
കേളിയേറുന്ന കേരളത്തിൻകല
വിശ്വവിഖ്യാതമാക്കി മാറ്റി
കാൽചിലങ്കയുടെ നൂപുര ധ്വനി
ആവാഹിച്ചേറെ വളർത്തി
മോഹിനിയാട്ടത്തിൻ വേരുകൾ
തേടി മലയാള നാട്ടിലണഞ്ഞു
മലയാളിയല്ലാതിരുന്നിട്ടുമവർ
മലയാളത്തെയറിഞ്ഞു
മോഹിനിയാട്ടത്തിൻ വേരുകൾ
ആഴത്തിൽ തന്നെ ആഴ്ത്തി
മോഹിനിയാട്ടത്തിൻ വേരുകൾ
ലോകത്താകെ പടർത്തി
വേരുകളിലൂന്നിയാ നൃത്തത്തെ
വേറിട്ട കാഴ്ചയുമാക്കി
നൃത്തരൂപത്തെ നവീനമാക്കി
പുതുമയും പുതുഭാഷ്യമായി
നെറ്റി ചുളിച്ചു ഉത്തരം തേടി യോർക്ക്
ലാസ്യത്തിൽ മറുപടിയേകി
ചെറുപ്പത്തിൽ ചുവടു വെച്ചില്ലെങ്കിലും
അടവുകളൊട്ടു മേ പിഴച്ചില്ല
പത്മം വിടർന്ന കൈകളിൽ നിറയെ
പത്മ പുരസ്കാര മേകിയല്ലോ
കാലം കവർന്നെടുത്താലും ജീവതം
ശിഷ്യരിലുടെ ജീവിച്ചിടും
നൃത്തത്തിനായി സമർപ്പിച്ച വർ
ജീവിതം നൃത്ത മതാക്കിയല്ലോ
ഏറെ തിളങ്ങിയ ജീവിത കാലങ്ങൾ
തെളിമയോടെന്നും ഓർക്കുമല്ലോ
……………………………………………………………..
അന്തരിച്ച വിഖ്യാത നർത്തകി കനക് റെലെക്ക്
അന്ത്യാഞ്ജലികൾ!