രചന : ജയരാജ് മറവൂർ✍

നിന്റെരകാലശലഭങ്ങളെ
മധുരമധുരമായ് പറത്തിവിടട്ടെ
നിന്നിലെ വർഷകാലങ്ങളെയും
ഋതുപ്പകർച്ചകളെയും
സൗമ്യസായന്തനങ്ങളെയും ഓട്ടോഗ്രാഫിലേക്ക്
ഞാനീ ശലഭങ്ങളെ പറത്തി വിടട്ടെ
എന്റെ കൗമാ
എന്റെ ഹൃദയത്തിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്
തിരിച്ചറിയുമോ നീയാ ശലഭങ്ങളെ ?
നീലച്ചിറകുള്ള കണ്ണിൽ കുസൃതിയുള്ള
പിടിതരാത്ത തേൻശലഭങ്ങൾ
ഒരു തുമ്പി നീട്ടുമ്പോൾ ഒരു തുടം
പൂന്തേനൊഴുകിപ്പരക്കുന്നതു പോലെ
ഒരു ചിറകടിക്കുമ്പോൾ ഒരായിരം ഹർഷം
ഒരുമിച്ചുദിച്ച പോലെ
പറന്നു പോയവർ പിന്നെയും വരുമ്പോൾ
ശിശിരത്തിൽ വഴിതെറ്റി വന്ന മഴയിൽ
പിന്നെയും നാം നനയും
ആ ഓട്ടോഗ്രാഫ് ഞാൻ തരുമ്പോൾ
എന്റെ ആത്മാനുരാഗപരാഗണത്തിൽ
പേജുകൾ ആർദ്രമായിരുന്നു
വർഷങ്ങളെത്രയോ
പൂത്തുലഞ്ഞു
ജലം തേടിപ്പോയ വേരുകൾ
ആഴത്തിലൊരു
മധുരജലാശയത്തിലാഴ്ന്നു പോയ്
നിറം തേടിപ്പോയ കണ്ണുകൾ
നിന്നിലെ ലാവണ്യത്തിൽ
ഒട്ടിച്ചേർന്നിരിപ്പായ്
ചിത്രശലഭങ്ങൾ പ്യൂപ്പയായി
പിന്നെയും ചിത്രശലഭങ്ങളായി
ഇന്ന് രാവിൽ ഒറ്റയ്ക്കിരുന്ന്
നിനക്കൊരു
ശലഭദൂതെഴുതുകയാണ് ഞാൻ
ദൂതുമായെത്തുന്ന തേൻശലഭങ്ങൾ
എന്നെങ്കിലും നിന്നിലെത്തുമോ?
നോക്കുക
ആ ചുവന്ന വാകമരം പിന്നെയും
പൂത്തിരിക്കുന്നു
നമ്മളെ കരയിച്ച് പിരിയിച്ച
അതേ വാകമരം

ജയരാജ് മറവൂർ

By ivayana