രചന : സുരേഷ് പൊൻകുന്നം✍

നീ വിളിച്ചതും ഞാൻ കേട്ടില്ല
ഞാൻ വിളിച്ചതും നീ കേട്ടില്ല
നാം വിളിച്ചതും നാം കേട്ടില്ല
കേട്ടതും കേട്ടതും നാം കേട്ടില്ല
കേട്ടില്ല നിന്റെ പരിദേവനങ്ങൾ
കണ്ടില്ലയെന്റെ മിഴിനീരുകൾ
മാറാലകെട്ടും
മനസ്സുമായി നാം
ആരാധനാ വാതായനങ്ങളിൽ
കുമ്പിട്ട് നിൽപ്പൂ
ഇല്ല മാമ്പൂ വിരിഞ്ഞതും കണ്ടില്ല
കണ്ണിലെ
കൈത്തിരി നാളവും കണ്ടില്ല
കണ്ണു കാണാതെ
കാത് കേൾക്കാതിരിക്കുവാൻ
വീണ്ട മനസ്സിൽ മതിലുകൾ
തീർത്തവർ
ഉണ്ടായിരുന്നവർ പണ്ട് നാമുണ്മയായി
പ്രണയ നികുഞ്ചമൊന്നായിത്തുഴഞ്ഞവർ
എത്ര നാൾ നാം കടവത്തടുക്കാതെ
നിദ്രയില്ലാതെ നീരാടി നീന്തിയോർ
ഇന്നീപ്പകലിൻ പടം പൊഴിഞ്ഞിഴയുമ്പോൾ
ഇല്ലയുപചാര വാക്കുകൾ ഭാവങ്ങൾ
നിദ്രയില്ലാത്ത രാത്രിയിൽ
നാം നമുക്കായ്
സ്വപ്നമില്ലാതെ
ജീവിതത്തേര് തെളിക്കുന്നു
അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് നാം
വ്യർത്ഥ വൃത്തത്തിൽ
കവിതയെഴുതുന്നു.

സുരേഷ് പൊൻകുന്നം

By ivayana