രചന : ജോയ് പാലക്കമൂല ✍

പുരകത്തണ നേരത്ത്
കോലൂരണതാരാണ്.
അപ്പപ്പോൾ തക്കംനോക്കി
ചാടുന്നൊരു നേതാവോ?
കടംകേറി മുടിഞ്ഞൊരുനാട്ടിൽ
കുഴലൂതണതാരാണ്.
ഖജനാവിൽ കൈയ്യിട്ടവനായ്
കള്ളക്കഥ മെനയുന്നവനോ
ഇക്കാണും നാട്ടാർക്കെല്ലാം
ഇലയിട്ടു വിളമ്പണതാര്
മലമേലേ കേറിയിരിക്കും
മരമണ്ടൻ രാജാവോ?
കതിനപ്പുര ചാരത്ത്
ചൂട്ടേന്തണതാരാണ്
കഥയില്ലാജയ്പാടുന്നൊരു
കഴുവേറിക്കൂട്ടം തന്നെ
താൻ നിൽക്കണ കൊമ്പിൻമേൽ
വാളോങ്ങണതാരാണ്.
ഇലയെല്ലാം ഈ നാടിൻ
ജനമെന്നത് അറിയാത്തോർ.

ജോയ് പാലക്കമൂല

By ivayana