രചന : ഹരിദാസ് കൊടകര✍

ഉദയമെത്തുമ്പോൾ
കിതപ്പു കോസടി
ചുരുട്ടു മഞ്ചകൾ
നിലമുരുക്കുന്നു.

തണുപ്പു ചൂളവും
തുളഞ്ഞ വങ്കുകൾ
വശം കെടുംവരെ
മടുപ്പ് ചൊല്ലുന്നു.

ശിരസ്സുണർത്തലും
ശമിത ചലനവും
അകക്കിണർ വരി
പതിഞ്ഞിറങ്ങുന്നു.

ഇടഞ്ഞെരുക്കവും
പതുപ്പ് ഭാഷയും
പതുങ്ങി നോവുമായ്
അകം ചുരുട്ടുന്നു.

നയം നനയ്ക്കലും
വചനം നടക്കലും
തണുപ്പിൻ വിറയുമായ്
വഴി വെറുക്കുന്നു.

തോമരായം ചെടി
ജൈവതം സ്വേച്ഛകൾ
മൂകമിരിപ്പുകൾ
ഭഗ്നം വിഴുങ്ങുന്നു.

മാംസധാതുക്കളിൽ
ചലനമറ്റാധികൾ
ക്ഷാരസ്വഭാവിയായ്
പെയ്യാനിരിക്കുന്നു

മുഖത്തും തലയിലും
മടൽ വന്നു മൂടിലും
വെയിൽപ്പറ്റു ചേലിൽ
ഇണങ്ങാതിരിക്കുന്നു

കയ്പമൃതു വള്ളികൾ
നനയ്ക്കുന്ന നേരം,
ഉടൽ തൊട്ടുനോക്കി,
താനെന്നു കണ്ടു.

തായ്ത്തടി..
മൂലകാണ്ഡങ്ങൾ..
പച്ചിലപ്പട്ടം തപിച്ചു

വളരുന്ന മക്കൾ
വൈകുന്ന കണ്ട്
വിളക്കൂതി വെച്ചു
ഇരുൾ നൂലനക്കം
മാന്ദ്യം പകപ്പ്.

സഹ്യം..
ചെടിയിരവുകളെന്നും
പൂമണക്കുന്നു.

By ivayana