രചന : പ്രസീത ശശി ✍
പകലിന്റെ സൂര്യൻ മഹാസാഗരം
വഴുതി വീണിടത്തു നിന്നും
സായന്തനാകാശം കണ്ണു ചിമ്മി
നക്ഷത്രങ്ങൾ ദീപ്തമാകുന്നുമെല്ലെ
പകൽ തിളക്കം മിന്നി മറഞ്ഞാലും
നിശയുടെ രാവിന്നഴകാകും
ചന്ദ്രതിലകംഭൂമിയിൽ വിടരാൻ
കൊതിച്ച രാപ്പൂ കൾക്ക് വെള്ളി വെളിച്ചമേകി
ശാന്തവും സാന്ദ്രവുമായ പുൽത്തകിടിൽ
വിരിഞ്ഞ നിശാഗന്ധിയിൽ മഞ്ഞു കണങ്ങൾ
അതിമനോഹരീ തന്നെയീ പ്രകൃതിയിൽ
അപ്സരസ്സുപോലഴകുള്ള പൂവേ..
അപകടമെറുന്നു നിന്നിലെ സൗന്ദര്യം
ഇലകൾ ക്കിടയിലായൊളിഞ്ഞിരിപ്പൂ
നീല നിലാവിൽ തിളങ്ങിനിൽക്കും
നിശാഗന്ധി നിന്നിലലിയാൻ കൊതിച്ചനിലാവും
തമസ്സുണരുന്നതും നോക്കി നോക്കി
നിനവിലായി നീ വന്നു നിൽക്കെ
രാത്രി പുൽകും സ്വപ്നങ്ങളിൽ
നിന്നെയും ചേർത്ത് നീലശയ്യയിൽ
ഹൃദയംനൽകി പുലരിവരെയും കുടെനിൽക്കാം.