രചന : അനിയൻ പുലികേർഴ് ✍
പകലോനെകാത്തിരിക്കുന്നോർക്ക്
പകലോനെ കാണാനാകില്ലെന്നോ
പാഴായി പോകുമോ സ്വപ്നങ്ങളും
പതിരായ് പറന്നങ്ങു പോകുമോ
പരിസരം പക കൊണ്ടു നിറയും
പരിചയം പലതായി മാറും
പരിമളമുണ്ടു കരുതുമ്പോൾ
പരിഹാസമേറെ പ്രവഹിക്കും
പരിഭവം കാട്ടുന്ന പലരും
പഴയതു പോലെ നിന്നീടും
പഴയതിനെക്കുറിച്ചോർക്കുമ്പോൾ
പരിഹസിച്ചവർ കരഞ്ഞീടും
പഴയതു വരാനായ് കാത്തിടും
പരിഭവം പറയാതലിയും
പഴുതുകൾ കണ്ടു ചിരിച്ചിടും
പല വർണ്ണത്തിലുള്ള പൂക്കളം
പതിവായ് മനസ്സിൽ തെളിഞ്ഞിടും
പതിരില്ലാ ധാന്യക്കതിർമണി
പതിവിലേറെത്തന്നെ വിളയും
പനപോലെ വളരും മോഹങ്ങൾ
പലതായ് തന്നെ മൊട്ടിട്ടു മല്ലോ
പല രാഗങ്ങൾ പലർക്കു മായി
പതറാതെ പാടിയുമാടിടും
പലരും പലതായ് മറന്നതും
പലവട്ടമായി പൊഴിച്ചീടും
പരന്നൊഴുകും പറഞ്ഞതൊക്കെ
പവിഴം പോലെ തിളങ്ങിടേണം
പതഞ്ഞൊഴുകും പുതുവസന്തം.
പാഴ്മുറം കൊണ്ടു മറയ്ക്കരുത്
പല സത്യങ്ങളും പുറത്തേക്ക്
പതിരില്ലാ കളങ്കവുമില്ലാ
പതിക്കുന്നത് കുഴിയിലല്ല
പരിചയ പരിസരങ്ങളിൽ.