രചന : പ്രീതി സുരേഷ്✍

ശകുന്തളേ….
ദുഷ്യന്തൻറെ ചതിയെ
എത്ര മനോഹരമായാണ്
കാളിദാസൻ
നമുക്ക് പൊതിഞ്ഞുതന്നത്..
നമ്മെളെല്ലാവരും അത്
ഭക്ഷിച്ച്
ഒരു തീക്ഷ്ണമായ ആഗ്രഹത്തെ
ഉള്ളുലഞ്ഞ് തേടി….
നിൻെറ ഉള്ളും ഉടലും നിറയെ അവൻ മാത്രമായിരുന്നല്ലോ..
നിന്നെ മറന്ന
അവൻെറ കുഞ്ഞിനെ
പെറ്റ് വളർത്തിയ
ഉടലിൽ എന്തേ
മറ്റൊരു പുരുഷന്
ഇടംകൊടുത്തില്ല..?
ഓ…അപ്പോൾ നീ
ചെളി കണ്ടാൽ ചവുട്ടി
വെള്ളം കണ്ടാൽ
കഴുകുന്നവൻറെ നാട്ടിൽ
കുലസ്ത്രീ ആവില്ലല്ലോ…
കഥയിലെ കുലസ്ത്രീയെ
മാത്രമാണല്ലോ നമ്മളാരാധിച്ചിരുന്നത്..
ചിരി ഏതോ ഓണംകേറാമൂലയിൽ നിന്ന് മാത്രമാണ്
ഉള്ളിനെയും ഉടലിനെയും ഒന്നുലച്ചത്..
പിന്നെ ദുഷ്യന്തൻ..
അവനാമോതിരം കാണുമ്പോൾ
പഴയ അനുഭൂതികൾ
തളിരിട്ട് പൂവായ് വിരിഞ്ഞപ്പോഴല്ലേ
നിന്നെ തേടി വീണ്ടും വന്നത്…
ൻറെ ബെല്ലാത്ത
സംശയമാണ്
കാളിദാസൻ പൊറുക്കുക.😀
■■■

പ്രീതി സുരേഷ്

By ivayana