രചന : ബിനു. ആർ. ✍
കൽപ്പാന്തകാലത്തിൽ
കാലത്തിന്നെറുകയിൽ
മാമുനിയാകുമീശൻ
കറുത്ത കൺമിഴികൾ
കണ്ടുവിലോചനനായ്..
കാലത്തോടേറ്റുമുട്ടാൻ
പൊന്നിൻ ഹൃദയവുമായ്
പൂത്താലത്തിൽ നെയ്നാളവുമായി
കാത്തുനിന്നു,അവൾ
മലരമ്പനെ കാത്തുനിന്നു.
ചിത്രത്തൂണിന്മടിയിൽ ചിത്രകഞ്ചുകത്തിന്നിടയിൽ
ചിത്രവദനവുമായി കത്തിരുന്നവൾ
മാന്മിഴിയാൾ,ചിലമ്പിച്ച
ചിന്തകളാൽ കണ്ടുനിന്നു
മാരനെന്നു ഗണിതം ചൊല്ലിയവനെ
പലവട്ടം കണ്ടുനിന്നു.
യാമം നിലാവിൽ മുങ്ങിയനേരം
നക്ഷത്രവിളക്കുകൾ കണ്ണടച്ചനേരം
പകർന്നു കിട്ടിയ ജീവമുകുളവുമായ്
തരാട്ടിൻ ഈണങ്ങൾ തേടിയലഞ്ഞു
അവൾ അനുരാഗലോലയായ് മൂളിനിന്നു.
ആരുമേ കാണാതിരുന്നരാവിൽ
ആലോലമാടും സ്വപ്നങ്ങളെല്ലാം വിട്ട്
അനുരാഗലോലയായ് അവളിരുന്നു
അരികിൽ രാഗരേണുക്കളുമായ്
ആരാനുമറിയാതെ അവനുമിരുന്നു
കാണാക്കിനാവിലെ രാജകുമാരൻ.