അച്ഛനാണു ഞാൻ വയ്യെനിക്കൊന്നു മെ
ന്നുച്ചിയിൽ കൊടുംവേനലാളുന്നു ഹാ
ഉത്തരമെന്ത് ചോദിക്കു മാരോടെ
ന്നുത്തരയെന്തു പാപത്തെ ചെയ്തവൾ?
എത്രയെത്ര കരുതി ഞാൻ നിന്നെയെൻ
പുത്രീ, എത്ര കിനാക്കളും കണ്ടു ഞാൻ!
എത്രമാത്രം വളർന്നു നീയെങ്കിലും
തൊട്ടിലാട്ടുന്നുഎന്നുമെൻ ഹൃത്തിലായ്
ഇഷ്ടഭോജ്യങ്ങൾ, പട്ടം, കളിപ്പാട്ട –
മിഷ്ടവസ്ത്രവും പാട്ടും കഥകളും
കിട്ടി, വിദ്യയും നല്ല സ്വത്തൊന്നതെ-
ന്നെന്നു മോതി വളർത്തി ഞാൻ പൊന്നുപോൽ
കാലമെത്തവേ കാത്തു വെച്ചുള്ളതാം
കായ പൊട്ടി മുളയ്ക്കാൻ തുണയ്ക്കണം
അഗ്നിസാക്ഷിയായ് കൈപിടിച്ചന്നു നീ
ഇഷ്ടതോഴനോടൊപ്പം ഗമിച്ച നാൾ
ഇട്ടു മൂടി ഞാൻ പൊന്നലങ്കാരങ്ങൾ
പൊൻ കസവിന്റെ മിന്നും പുടവയും
കെട്ടിയന്നവൻ നിന്റെ കഴുത്തിലായ്
പൊന്നുകൊണ്ടൊരു താലി ഹൃദയത്തി
ലല്ല തെറ്റി, നമുക്കു പൊന്നോമലേ ”
താലിയല്ലത് നാഗപടമതോ?
ഏതു ദുഷ്ടതയേറ്റിവിഷം നിന്നി-
ലേതു ചിന്തകൾ തീവിഷം തുപ്പിയോ
ഏതു സ്വർഗം കൊതിച്ചവൻ ചീറ്റുന്ന
കാളസർപ്പമായാ ടീയുലഞ്ഞുവോ?
സ്നേഹമുള്ളിലണലിയിലുണ്ടതാ-
ണേറെ നോവ് നൽകാതെ കടിച്ചതും
പിന്നെ ദംശിച്ചു മൂർഖനായ് കാന്തനാ-
ണന്നു നിന്റെ കിടപ്പറ യേറിയോൻ!
ഏതു പാമ്പിനുമാവില്ലയിക്കൊടും
കാളകൂടം ശിരസിൽ കരുതുവാൻ!
പാലു നൽകുംകരത്തെ കടിയ്‌ക്കുകിൽ
പാഴിലായിടും ദം ശകജീവിതം
ജലജാപ്രസാദ്