രചന : ശ്രീനിവാസൻ വിതുര✍
നിശ്ചലമാക്കി കിടത്തിയെൻ ദേഹത്തെ
നിദ്രയിലാക്കി കടന്നൊരാന്മാവുമേ
ശ്വാസനിശ്വാസത്തിനൊച്ചമാത്രം
ദ്രുതതാളമോടെ ഗമിച്ചനേരം
അകലെ മറയുന്നൊരാന്മാവിനെ
സാകൂതമോടെഞാൻ നോക്കിയല്ലോ
പാരിലായേറെ കൊതിച്ചതൊന്നും
നേടാൻക്കഴിയാതലഞ്ഞകാലം
ഏറെവിഷണ്ണനായ് ഞാനിരുന്നു
എല്ലാമറിയുന്നരൊത്മാവുമേ
നേടണമാശകൾ നിദ്രതോറും
അതുമറിഞ്ഞാത്മാവ് പോയതല്ലേ
വർണ്ണങ്ങളായിരം കത്തിനിന്നു
മനസ്സിലായിച്ഛകൾ പൂത്തുവന്നു
കാണുന്നുവാനന്ദ ചിത്തമോടെ
ആത്മപുളകിതരാവതൊന്നിൽ
ആഗ്രഹപൂർത്തീകരണത്തിനായ്
രാവുകൾതോറും ചലിച്ചുവല്ലോ
ഉടലുവിട്ടുയിരു പറന്നകന്നു
ഉലകമെൻ മുന്നിലായ് വന്നുനിന്നു