രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍
ലോകവനിതാ ദിനാശംസകൾ !🤝🌿🌾🌸🌷🍒🌈🥰💚❤️🙏🦜 ലോകവനിതാദിനത്തിൽ പ്രിയപ്പെട്ട വനിതമാരേവർക്കും വർക്കും ,അവരുടെ പെൺമക്കൾക്കും നിറഞ്ഞ സ്നേഹത്തോടെ വനിതാദിനാശംസകൾ ! മൺമറഞ്ഞു പോയ അമ്മമാർക്കെല്ലാവർക്കും എൻ്റെ പ്രിയപ്പെട്ട അമ്മക്കൊപ്പം പ്രണാമം ! വന്ദിക്കുന്നു!🙏💚
എന്നെ പെറ്റുവളർത്തി വലുതാക്കി ഇന്നത്തെ ഞാനാക്കിയ എൻ്റെ അമ്മയെ മനസ്സാവന്ദിച്ചു കൊണ്ട് എൻ്റെ പ്രിയപ്പെട്ട അമ്മയെ ഓർത്തു കൊണ്ട് അമ്മയ്ക്കും, ഓരോ അമ്മമാർക്കും, ശ്രീത്വമുള്ള സ്ത്രീകൾക്കുമായി ഇരിക്കട്ടെ ഇന്നത്തെ ലോകവനിതാ ദിനാശംസകൾ ! അമ്മേ പ്രണാമം!🙏🙏🙏👏🏻👏🏻👏🏻❤️❤️🥰🌹🌾🍒🌈🦜
‘അ ‘മുതൽ ‘അം’ വരെയുള്ള സ്വരസാഗര സുധാരസ സായൂജ്യമാണമ്മ.🌷❤️👏🏻💚
അമ്മയാണറിവൂട്ടുമുണ്മ
അറിവിൻ നിറവാണെന്നമ്മ
ആത്മപ്രകാശമാണമ്മ
ആനന്ദദായിനിയമ്മ!
ഇന്നു ഞാൻ ഭൂവിതിൽ വാഴ്ത്തും
ഇമ്പമോടെന്നെന്നുമോർക്കും
ഈശ്വരകാരുണ്യമോടെ
ഈറ്റെന്നെ, പോറ്റിയോളമ്മ!
ഉണ്ണാതുറങ്ങാതെയെൻ്റെ
ഉണ്ണിക്കൈകാൽ വളരാനായ്
ഊട്ടിയുറക്കിയെന്നെന്നും
ഊക്കോടെ പോറ്റിയെന്നമ്മ!
ഋതു മാറി മാറ്റങ്ങളേറെ
ഋജുരേഖ തീർത്തതുപോലെ
എന്നുമെന്നുള്ളിൽത്തെളിയും
എത്രയോ സന്തോഷമേകും!
ഏകാന്തതീരത്തിൽ നിൽക്കേ
ഏറ്റ സൗഭാഗ്യമാണമ്മ
ഐക്യമായ്, വീട്ടിൻ വിളക്കായ് ഐശ്വര്യലക്ഷ്മിയായമ്മ!
ഒരുനാളുമോർക്കാതെ വയ്യ
ഒന്നിച്ചു ജീവിച്ച കാലം!
ഓർമ്മയിൽ അമ്മയെയേറെ
ഓമനിക്കുന്നു ഞാനിന്നും!
ഔദാര്യമല്ലെന്നു ചൊല്ലും
ഔൽസുക്യമോടെ ചിരിയ്ക്കും!
അംബരനക്ഷത്രമാണെൻ
അംബികയാകുമെന്നമ്മ!
അമ്മയെന്നാത്മപ്രകാശം!
അഴൽനീക്കുമാത്മാർത്ഥസ്നേഹം!
🙏🙏🙏🥰🌷
സ്വരസുധാസാഗരമാകട്ടെ അമ്മമാരേകണ്ടവരായ പെൺകിടാങ്ങൾ ആത്മപ്രകാശമാകട്ടെ അമ്മമാരാകേണ്ടവരായ പെൺകിടാങ്ങളെല്ലാവരും!. എല്ലാ വനിതകൾക്കും ലോകവനിതാ ദിനാശംസകൾ !.🙏🌿🌷🍒🤝💚👏🏻🦜