രചന : മായ അനൂപ്✍

കവികൾ പെണ്ണിന്റെ സൗന്ദര്യത്തെ
പൂക്കളോടും പുഴകളോടും പൂമ്പാറ്റകളോടും
അങ്ങനെ ഭംഗിയുള്ളതിനോടെല്ലാം ഉപമിച്ചു….
ചിത്രകാരന്മാർ അവളെ സുന്ദര വർണ്ണങ്ങളാൽ അലങ്കരിച്ചു….
ശിൽപികളാകട്ടെ, അവളുടെ രൂപം അതിമനോഹരമായി കൊത്തി വെച്ചു…
എന്നാൽ….
അവളുടെ മനസ്സ്….
പെണ്ണിന്റ മനസ്സ് എന്നതൊരു
ആഴക്കടലാണ്….
അഗാധ സ്നേഹത്തിന്റെ
ഇന്ദ്രനീലക്കല്ലുകളും….
കാരുണ്യമാകുന്ന പവിഴങ്ങളും…
ക്ഷമയാകുന്ന മാണിക്യങ്ങളും….
ദയയാകുന്ന മരതകങ്ങളും
നിറഞ്ഞയൊരു ആഴക്കടൽ….
പെണ്ണിന്റെ സൗന്ദര്യം കാണേണ്ടത്
അവളുടെ ബാഹ്യരൂപത്തിലല്ല…
മറിച്ച്,അവളുടെ
തോറ്റുകൊടുക്കലിലാണ്…
സ്നേഹം തുളുമ്പുന്ന
കരുതലിലാണ്…
സ്വാർത്ഥതയിൽ പൊതിഞ്ഞ പരിഭവങ്ങളിലാണ്…
അവളെന്നും
അച്ഛനമ്മമാരുടെ ഏറ്റവും
നല്ല മകളായിരിക്കണം…
സഹോദരന്റെ ഏറ്റവും നല്ല സഹോദരിയായിരിക്കണം…
ദാമ്പത്യത്തിൽ അവൾ ഏറ്റവും
നല്ല ഭാര്യയായിരിക്കണം…
പ്രണയിക്കുമ്പോൾ അവൾ
ഏറ്റവും നല്ല പ്രണയിനിയാകണം…
മക്കൾക്കോ ഏറ്റവും നല്ലയൊരു
അമ്മയുമാകണം….
അങ്ങനെ അങ്ങനെ….
അവൾ സ്നേഹത്തിന്റെ ഒരിക്കലും
വറ്റാത്തയൊരു തെളിനീരരുവിയാകണം….
സ്നേഹത്തിന്റെ പ്രതീകമാകണം….
ഇന്ന് മാർച്ച്‌ 8, വനിതാ ദിനം..
അമ്മമാരും സഹോദരിമാരും സുഹൃത്തുക്കളും മക്കളുമായ എല്ലാ വനിതകൾക്കും..
എന്റെ സ്നേഹം നിറഞ്ഞ
വനിതാ ദിനാശംസകൾ ❤❤❤

മായ അനൂപ്

By ivayana