രചന : ജിനി വിനോദ് ✍
അടുക്കളയിൽ ആയിരം കൈകളുടെ
മാന്ത്രിക ശക്തിയുണ്ടവൾക്ക്
ബാല്യത്തിന് കൊഞ്ചലാവുമ്പോഴും
പ്രണയത്തിന് ഹൃദയം പകുത്തു നൽകുമ്പോഴും
താലിക്ക് തലകുനിക്കുമ്പോഴും
അമ്മയായ് കുഞ്ഞിന് പാലൂട്ടുമ്പോഴും
മുത്തശ്ശിയായി കഥകൾ ചൊല്ലുമ്പോഴും
മറ്റാരെക്കാളും ഭംഗിയാണവൾക്ക്
നോവുകളെ പലപ്പോഴും പുറം തൂവാതെ
ഉള്ളിലൊതുക്കി ബന്ധങ്ങളെ
കൈകുമ്പിളിൽ ഭദ്രമായി ചേർത്തു
വയ്ക്കാൻ മിടുക്കിയാണവൾ
അവളില്ലാത്ത അകത്തളങ്ങൾക്ക്
എത്രയൊക്കെ നിലാവ് ഉണ്ടായിട്ടും
എന്നും വെളിച്ച കുറവ് തന്നെയാണ്
എന്നാൽ ചില അരങ്ങുകളിൽ….
ചില അരങ്ങുകളിൽ മാത്രം……
കൊടും ക്രൂരതയുടെ ചേരാത്ത
വേഷങ്ങളണിഞ്ഞ്
അപകീർത്തിയുടെ നടനങ്ങളാടി
സ്വയം കളങ്കപെടാതിരു ന്നു വെങ്കിൽ….
അവൾ ( പെണ്ണ് ) എന്ന ചൊല്ല് എത്ര മനോഹരമായെനെ…..