രചന : ടിൻസി സുനിൽ ✍
ആത്മഹത്യ –
ഒന്നിനും പരിഹാരമല്ല.
ഇന്നലെ കഴിഞ്ഞത്
എന്റെ മൂന്നാമത്തെ ആത്മഹത്യയാണ്
കയ്യടിക്കാൻ
ആളില്ലാത്തതിനാൽ
മുൻപേ ഒരുക്കിവെച്ച
ചോറിന് സ്വാദ് പോരെന്നു ബലികാക്കകൾ.
അല്ലെങ്കിലും
ജീവിതത്തിന്റെ സ്വാദ് –
നുകരാതെ പോയൊരുവന്റെ
ചോറിന് രുചിയെന്താകാൻ..
ഓരോ ദിവസവും –
മരിച്ചു ജീവിക്കുന്നവർ
ഇനിയുമെത്രപേർ…
ആത്മഹത്യ ഒന്നിനും
പരിഹാരമല്ല പോൽ..
ജീവിക്കേണ്ടതിന്റെ
കാരണം നിരത്താൻ
കഴിയാത്തിടത്തോളം
മരിക്കുന്നതിന്റെ കാരണം
വെളിപ്പെടുത്തേണ്ടതെന്തിന്..
ആത്മഹത്യ ചെയ്യുന്നവൻ
ഭീരുവെന്ന് പറയുമ്പോൾ
സ്വയം ചിന്തിച്ചു നോക്കു
നിങ്ങളെത്രയോ തവണ
മനസ്സാ ആത്മ-ഹത്യ –
ചെയ്തു കഴിഞ്ഞിരുന്നുവെന്ന്.