രചന : ജലജ സുനീഷ് ✍

ഒരിക്കലും പാകപ്പെടാത്ത
എന്റെ കവിതപോലെ ..
തിരിച്ചും മറിച്ചും ,
നിരതെറ്റിച്ചും
കണ്ണീരുറ്റിയ വാക്കുകൾ –
പൂർത്തിയായെന്ന്
സ്വയമാശ്വസിച്ചും ,
എന്റെ പ്രണയത്തെ
ചേർക്കുമ്പോൾ …
ഒരിക്കലും തിരുത്തി
യെഴുതാനാവാത്ത
അവസാന വരിയിലേക്ക്
നിന്നെ ഞാൻ
വിവർത്തനം ചെയ്യുന്നു.
വെറുതെയോർക്കുന്നു..
“എത്ര വീണ്ടെടുത്തിട്ടും
തിരികെ വരാത്തൊരെൻ
ആകാശവും , ഭൂമിയും …
ശുദ്ധ ശൂന്യതക്കു മീതേ
പൊട്ടിപ്പൊളിയാറായ
കടൽപ്പാലം പോലെ –
ചിലത് …
എങ്കിലും ക്ഷണിക്കുന്നു
കടന്നുവരു..
സ്വർഗ്ഗം ഇവിടെയാണെന്ന് .
എപ്പോൾ വേണമെങ്കിലും
അടർന്നു വീഴാവുന്ന
വെറുമൊരു –
മൺവീടുപോലെ പ്രണയം …
പിന്നെയും …
🌹🌷

ജലജ സുനീഷ്

By ivayana