കെടാവിളക്കുകൾ കത്തിനില്‍ക്കുമീ
ക്ഷേത്രമുറ്റങ്ങളും ഐതിഹ്യങ്ങളും പ്രകാശപൂരിതം, ജ്ഞാനസൂനങ്ങളവ ,
ഒരിക്കലുമണയാത്ത തിരിദീപങ്ങൾ.
കെടാവിളക്കുകളിനിയും പ്രകാശിക്കട്ടെ,
മനിതനിനിയും തെളിക്കാൻ ഒരു വിളക്ക്
കെടാവിളക്കിൻ പ്രകാശമായ്.
നിറയെണ്ണയുടെ തിരിനാളങ്ങൾ
അണയില്ലൊരിക്കലും കാരുണ്യത്തിന്റെ കെടാവിളക്കുകൾ തെളിയട്ടെയിനിയും.
തെരുവിൻ്റെ മക്കൾക്കായ് തെളിക്കുവാൻ
വെളിച്ചമില്ലാത്ത നക്ഷത്രങ്ങൾ ആത്മാവിൽ
വെളിച്ചമായ് പകർന്നതും കാണുന്നുണ്ട് നാം.
എൻ്റെയും നിൻ്റെയും, നമ്മുടെയാകെയും.
സൗഹൃദത്തിന്റെ കെടാവിളക്കുകളിനിയും
കൊളുത്തിവയ്ക്കാം അണയാതിരിക്കാൻ
കാവ്യസംഗമങ്ങളുടെ, കഥപറച്ചിലുകളുടെ
സൗഹൃദവീഥിയിൽ നമുക്കിനിയും തിരിതെളിക്കാം കെടാത്ത തീനാളങ്ങൾ
കൊളുത്തിവയ്ക്കാം അണയാതിരിക്കാൻ.
കെടാവിളക്കിൻ ശോഭയായ് പടരണം.
ദൈവത്തിൻ്റെ കോവിലുകളിൽ ഒരു മണ്‍ചിരാതുപോലും ഒരിക്കലെങ്കിലും അണയാതിരുന്നിട്ടും ദശാബ്ദങ്ങൾ പിന്നിടുമ്പോഴും നാമിന്നും ഇരുട്ടിലാണ്.
ദുരന്തഭൂമിയില്‍നിന്നും പകര്‍ച്ച വ്യാധികൾ
മരണതാണ്ഡവമാടുമ്പോൾ,
കേൾക്കുന്നതും, കാണുന്നതും
പട്ടിണിമരണങ്ങൾ മാത്രമതല്ലയോ?
മാനവകുലങ്ങൾ കാത്തുസൂക്ഷിക്കുന്ന അതിന്ദ്രീയ ശക്തികള്‍ക്കിനിയും മണ്‍വിളക്കിലെ ദീപം കെടാതെ കാത്തു സൂക്ഷിക്കുന്നതിനപ്പുറം തിരി തെളിയ്ക്കാനായ് ഒരു നിലവിളക്കു നാം
തേടണം, അതൊരു മാനവീയമാകണം
മരണമന്ത്രങ്ങൾക്കപ്പുറം, ശരണമന്ത്രങ്ങൾ
നാം പാടണം. മാനവമന്ത്രം മാത്രം.
Muraly Raghavan