രചന : അനിയൻ പുലികേർഴ്‌ ✍

ആർക്കു വേണ്ടിയി ദിനം
ഏതു ദിനവുമിതു പോലെ
ആചരണമല്ലിതു വേണ്ടത്
ആരോഗ്യമാണിനി വേണ്ടത്
ചുട്ടുപഴുത്ത കനലാകാതെ
സംഹാര രുദ്രയുമാകാതെ
സമൂഹത്തെയാകെ ഇനി
സമന്വയിച്ചീടാമീ പ്രശ്നത്തെ
ചാരത്തിനുള്ളിലെ കാണാ
ക്കനൽക്കട്ട ആയിട്ടെന്താ
വെന്തു നീറുന്നതെന്തിനാ
ശുഷ്കമാകേണ്ട ചിന്തകൾ
ശക്തി കൈവരിച്ചീടുക
ദുർ നീതി കളെ മാറ്റുവാൻ
മെച്ചമുള്ള ജീവിതം തുണയാൽ
തുച്ചമല്ലാ താക്കി മാറ്റീടാം
ഒപ്പമുളളവർ കൂടെ വന്നാൽ
പുത്തൻ സ്വപ്നം വിടർത്താം
ചിറകൊടിഞ്ഞാരു ജീവിതമോ
നില്ക്കാതെ പായുന്ന സ്വപ്നങ്ങളും .
നിശ്വാസങ്ങളിൽ പോലുമി
ആത്മവിശ്വാസം നിറയണം
ചിറകുകൾ വീശിപ്പറക്കണം
നീലാകാശത്തിനു മൊപ്പം
ചിരിക്കുന്ന ചിന്തകളാകട്ടെ
ചിരകാലം കാത്തുസൂക്ഷിക്കാൻ.

അനിയൻ പുലികേർഴ്‌

By ivayana